ക്രേറ്റ ഹൈബ്രിഡായി ഇന്ത്യയിലേക്ക്...

മൈൽഡ് ഹൈബ്രിഡ് സാങ്കേതികത മികവിൽ ഹ്യുണ്ടായ് ക്രേറ്റ ഇന്ത്യൻ നിരത്തിലേക്ക്.

By Praseetha

കൊറിയൻ കാർനിർമാതാവായ ഹ്യുണ്ടായ് ജനപ്രിയ എസ്‌യുവി ക്രേറ്റയുടെ പുതിയ പതിപ്പുമായി എത്തുന്നു. അടിമുടി കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുള്ള ക്രേറ്റയുടെ പുത്തൻ പതിപ്പായിരിക്കും ഇന്ത്യയിലെത്തുക.

ക്രേറ്റ ഹൈബ്രിഡായി ഇന്ത്യയിലേക്ക്...

കഴിഞ്ഞ വർഷം സാവോപൗളോ ഓട്ടോഷോയിലായിരുന്നു കമ്പനി ഈ പുതിയ ക്രേറ്റയുടെ അവതരണം നടത്തിയത്. നിലവിൽ ബ്രസീലിയൻ വിപണിയിൽ വില്പനയിലുള്ള ക്രേറ്റയായിരിക്കില്ല ഇന്ത്യയിലെത്തുക.

ക്രേറ്റ ഹൈബ്രിഡായി ഇന്ത്യയിലേക്ക്...

പകരം നിലവിലുള്ള മോഡലിൽ ചില കോസ്മെറ്റിക് പരീക്ഷണങ്ങൾ നടത്തിയായിരിക്കും അവതരണം. ഇതു സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രതീകരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടെ പുതിയ ക്രേറ്റ എത്തുമെന്നാണ് കരുതുന്നത്.

ക്രേറ്റ ഹൈബ്രിഡായി ഇന്ത്യയിലേക്ക്...

അകമേയും പുറമേയും വൻതോതിൽ മാറ്റങ്ങൾ ഉൾക്കൊണ്ടായിരിക്കും പുതിയ ക്രേറ്റ വിപണിയിലെത്തിച്ചേരുക. ക്രോം ഫിനിഷോടു കൂടിയ ഗ്രില്‍, പുതിയ ബംമ്പറുകൾ, എല്‍ഇഡി ഫോഗ് ലാംപുകള്‍, നവീകരിച്ച ടെയിൽലാമ്പ് എന്നിവയായിരിക്കും പുറമെ വരുത്തുന്ന മാറ്റങ്ങൾ.

ക്രേറ്റ ഹൈബ്രിഡായി ഇന്ത്യയിലേക്ക്...

പുതുമ നിറ‍ഞ്ഞ അകത്തളമൊരുക്കിയിരിക്കുന്നത് ഡ്യുവൽ ടോൺ ഫിനിംഷിഗിലാണ്. സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിങ് ലൈറ്റുകള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിങ്, ഹില്‍ ക്ലൈം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും പുതിയ ക്രേറ്റയിൽ പ്രതീക്ഷിക്കാം.

ക്രേറ്റ ഹൈബ്രിഡായി ഇന്ത്യയിലേക്ക്...

ഇത്തരത്തിലുള്ള മിനുക്കുപണികൾ ഒഴിച്ചാൽ മെക്കാനിക്കൽ പരിവർത്തനങ്ങളൊന്നും പുതിയ ക്രേറ്റയിൽ നടത്തുന്നതായിരിക്കില്ല. അതെ 1.6 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ, 1.6 ലീറ്റർ ഡീസൽ എൻജിനുകള്‍ തന്നെയാകും പുതിയ ക്രേറ്റയുടേയും കരുത്ത്.

ക്രേറ്റ ഹൈബ്രിഡായി ഇന്ത്യയിലേക്ക്...

എന്നിരുന്നാലും മിഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഈ എൻജിനുകളിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. കൂടാതെ ഹൈബ്രിഡ് ആകുന്നതിനാൽ ക്രേറ്റയുടെ വില കേന്ദ്ര സർക്കാറിന്റെ എഫ്ഇഎംഇ പദ്ധതി പ്രകാരം കുറയുവാനുള്ള സാധ്യതയുമുണ്ട്.

ക്രേറ്റ ഹൈബ്രിഡായി ഇന്ത്യയിലേക്ക്...

റിനോ ഡസ്റ്റർ, നിസാന്‍ ടെറാനോ മോഡലുകളുമായി മല്ലിടാൻ എത്തിയ ക്രേറ്റയ്ക്ക് മികച്ച പ്രതികരണം തന്നെയായിരുന്നു ലഭിച്ചുക്കൊണ്ടിരുന്നത്. പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ക്രേറ്റയുടെ ഒരുലക്ഷത്തിലധികം യൂണിറ്റുകളെ നിരത്തിലിറക്കാനും ഹ്യുണ്ടായ്ക്ക് സാധിച്ചു.

ക്രേറ്റ ഹൈബ്രിഡായി ഇന്ത്യയിലേക്ക്...

കാവ്യ എത്തിയപ്പോൾ ദിലീപ് വാങ്ങി ഒന്നരകോടിയുടെ ഒരു പോഷെ

ഓഫ് റോഡ് സവിശേഷതയുമായി സ്‌കോഡ കോഡിയാക് സ്‌കൗട്ട്

Most Read Articles

Malayalam
കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
2017 Hyundai Creta With Mild-Hybrid Technology To Be Launched In India
Story first published: Tuesday, January 31, 2017, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X