പുതിയ എൻജിനിൽ കൂടുതൽ സ്റ്റൈലിഷായി ഗ്രാന്റ് ഐ10; വില 4.85ലക്ഷം

Written By:

പുതിയ ഡീസൽ എൻജിനിലും ചില കോസ്മെറ്റിക് പരിവർത്തനങ്ങളുമായി ഹ്യുണ്ടായ് ഗ്രാന്റ് ഐ10 ഫേസ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലവതരിച്ചു. 4.58ലക്ഷത്തിനും 6.40ലക്ഷത്തിനും ഇടയിലാണ് 2017 ഗ്രാന്റ് ഐ10 മോഡലിന്റെ എക്സ്ഷോറൂം വില.

പുതിയ എൻജിനിൽ കൂടുതൽ സ്റ്റൈലിഷായി ഗ്രാന്റ് ഐ10; വില 4.85ലക്ഷം

കഴിഞ്ഞ വർഷം നടന്ന പാരീസ് മോട്ടോർഷോയിലായിരുന്നു ഗ്രാന്റ് ഐ 10 പുതുക്കിയ മോഡലിന്റെ ആദ്യപ്രദർശനം നടന്നിരുന്നത്. നിലവിൽ വില്പനയിലുള്ള മോഡലിനേക്കാൾ സ്റ്റൈലിഷ് ഡിസൈനിലാണ് ഈ ഹാച്ച്ബാക്കിന്റെ അവതരണം.

പുതിയ എൻജിനിൽ കൂടുതൽ സ്റ്റൈലിഷായി ഗ്രാന്റ് ഐ10; വില 4.85ലക്ഷം

ഹെക്സാഗണൽ ഹണികോംമ്പ് ഗ്രിൽ, പുതുക്കിയ ഫോഗ് ലാമ്പ്, എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ എന്നിവ ഉൾപ്പെടുത്തി വാഹനത്തെ പുതുമ ഏറെ വർധിപ്പിച്ചിട്ടുണ്ട്.

പുതിയ എൻജിനിൽ കൂടുതൽ സ്റ്റൈലിഷായി ഗ്രാന്റ് ഐ10; വില 4.85ലക്ഷം

ക്രോം ഹാന്റിലുകൾ, റിയർ ഗ്ലാസ് വൈപ്പർ, റൂഫ് സ്പോയിലർ, സ്റ്റോപ് ലാമ്പ്, പുതുക്കിയ അലോയ് വീലുകൾ, സ്പോർടി ലുക്ക് വരുത്തുന്ന പുതുക്കിയ ബംബറുകൾ എന്നിവയും ഈ വാഹനത്തിന്റെ പുതുമകളിൽപ്പെടുന്നു.

പുതിയ എൻജിനിൽ കൂടുതൽ സ്റ്റൈലിഷായി ഗ്രാന്റ് ഐ10; വില 4.85ലക്ഷം

7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ത്രീ സ്പോക് മൾട്ടിഫംങ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവ ഉൾപ്പെടുത്തി അകത്തളവും പുതുമയുള്ളതാക്കി തീർത്തിട്ടുണ്ട്.

പുതിയ എൻജിനിൽ കൂടുതൽ സ്റ്റൈലിഷായി ഗ്രാന്റ് ഐ10; വില 4.85ലക്ഷം

ഇതിനുപുറമെ ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിറർ, ക്ലൈമറ്റ് കൺട്രോൾ, റിയർ ഏസി വെന്റുകൾ, ഇവക്ട്രിക്കലി അഡ്ജസ്റ്റബിൾ ഒആർവിഎമുകൾ എന്നിവയാണ് ഈ വാഹനത്തിലെ ശ്രദ്ധേയമായിട്ടുള്ള മറ്റ് സവിശേഷതകൾ.

പുതിയ എൻജിനിൽ കൂടുതൽ സ്റ്റൈലിഷായി ഗ്രാന്റ് ഐ10; വില 4.85ലക്ഷം

ഈ പുതുമകൾ കൂടാതെ പുതിയ 1.2ലിറ്റർ യു2 സിആർഡിഐ എൻജിനും ഗ്രാന്റ് ഐ10 ഫേസ്‌ലിഫ്റ്റ് മോഡലിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്.

പുതിയ എൻജിനിൽ കൂടുതൽ സ്റ്റൈലിഷായി ഗ്രാന്റ് ഐ10; വില 4.85ലക്ഷം

കൂടുതൽ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ പുതിയ ഡീസൽ എൻജിന് 75 കുതിരശക്തിയാണുള്ളത്.

പുതിയ എൻജിനിൽ കൂടുതൽ സ്റ്റൈലിഷായി ഗ്രാന്റ് ഐ10; വില 4.85ലക്ഷം

അതൊടൊപ്പം 85ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന 1.2ലിറ്റർ പെട്രോൾ എൻജിനും ഈ ഫേസ്‌ലിഫ്റ്റ് മോഡലിന് കരുത്തേകുന്നുണ്ട്.

പുതിയ എൻജിനിൽ കൂടുതൽ സ്റ്റൈലിഷായി ഗ്രാന്റ് ഐ10; വില 4.85ലക്ഷം

ട്രാൻസ്മിഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് 5 സ്പീഡ് മാനുവൽ ഗിയർബോക്സ്, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പെട്രോൾ വേരിയന്റിൽ മാത്രമാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാവുക.

പുതിയ എൻജിനിൽ കൂടുതൽ സ്റ്റൈലിഷായി ഗ്രാന്റ് ഐ10; വില 4.85ലക്ഷം

മാരുതി സ്വിഫ്റ്റ്, ഫോഡ് ഫിഗോ, ടാറ്റ ടിയാഗോ, പുറത്തിറങ്ങാനിരിക്കുന്ന ഹോണ്ട ബ്രിയോ ഫേസ്‌ലിഫ്റ്റ് എന്നീ ഹാച്ച്ബാക്കുകളോട് കിടപിടിക്കുന്നതിനാണ് 2017 ഗ്രാന്റ് ഐ 10 മോഡലിന്റെ അവതരണം.

ടാറ്റ മോട്ടേഴ്സിന്റെ ആകർഷക വിലയ്ക്ക് ലഭ്യമാകുന്ന ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന എംപിവി ഹെക്സ എക്സ്ക്ലൂസീവ് ഇമേജുകൾ. 

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
2017 Hyundai Grand i10 Facelift Launched In India; Priced At Rs 4.58 lakh
Story first published: Monday, January 30, 2017, 11:20 [IST]
Please Wait while comments are loading...

Latest Photos