ജീപ് കോംപസ് ഇന്ത്യൻ നിരത്തിലേക്ക്...

Written By:

ഫിയറ്റ് ക്രൈസ്‌ല‌ർ ഓട്ടമൊബൈൽസിന്റെ പുത്തൻ കോംപാക്ട് എസ് യു വിയായ 'ജീപ് കോംപസ്' വിപണിപിടിക്കാനൊരുങ്ങുന്നു. പുനൈയ്ക്കടുത്തു രഞ്ജൻഗാവിലുള്ള എഫ് സി എ ഇന്ത്യ ശാലയിൽ നിന്നും പുറത്തിറങ്ങുന്ന ജീപ്പ് കോംപസ് ജൂൺ മാസത്തോടെയായിരിക്കും വിപണിപിടിക്കുക.

ജീപ് കോംപസ് ഇന്ത്യൻ നിരത്തിലേക്ക്...

ഇതിനകം തന്നെ വിപണിപിടിക്കലിനു മുന്നോടിയായുള്ള ജീപ്പിന്റെ ഇന്ത്യൻ റോഡിലുള്ള പരീക്ഷണയോട്ടവും നടത്തിക്കഴിഞ്ഞിരുന്നു. ജീപ്പിന്റെ ചെറു എസ് യു വിയായ റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് നിർമാണം നടത്തിയതെങ്കിലും വീൽബെയിസ് കൂടിയ വാഹനമായിരിക്കുമിത്.

ജീപ് കോംപസ് ഇന്ത്യൻ നിരത്തിലേക്ക്...

ഹ്യുണ്ടായ് ട്യൂസോണിന് വെല്ലുവിളിയായി എത്തിച്ചേരുന്ന ഈ ജീപ്പ് എസ്‌യുവിക്ക് 18 ലക്ഷം മുതൽ 25 ലക്ഷം വരെ വിലയാകാനാണ് സാധ്യത.

ജീപ് കോംപസ് ഇന്ത്യൻ നിരത്തിലേക്ക്...

170ബിഎച്ച്പിയുള്ള 2 ലിറ്റർ മൾട്ടിജെറ്റ് II ഡീസൽ എൻജിനായിരിക്കും ഈ എസ്‌യുവിക്ക് കരുത്തേകുക. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ഉൾപ്പെടുത്തുക.

ജീപ് കോംപസ് ഇന്ത്യൻ നിരത്തിലേക്ക്...

1.4ലിറ്റർ മൾട്ടിയർ പെട്രോൾ എൻജിനും ഉൾപ്പെടാനുള്ള സാധ്യതയുണ്ട്. സ്പോർട്, ലോങിറ്റ്യൂഡ്, ലിമിറ്റഡ് എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും ജീപ്പ് കോംപസ് ലഭ്യമാവുക.

ജീപ് കോംപസ് ഇന്ത്യൻ നിരത്തിലേക്ക്...

പിന്നീട് ഇതിന്റെ ഓഫ്റോഡ് വേരിയന്റിനെ കൂടി അവതരിപ്പിക്കുന്നതായിരിക്കും എന്നാണ് കമ്പനി നൽകിയിട്ടുള്ള സൂചന.

ജീപ് കോംപസ് ഇന്ത്യൻ നിരത്തിലേക്ക്...

ടൂ-വീൽ, ഫോർ വീൽ ഡ്രൈവ് ഓപ്ഷനിലും ഈ വാഹനം ലഭ്യമാക്കുന്നതായിരിക്കും. മാത്രമല്ല ഓരോ ഭൂപ്രകൃതിക്കനുസരിച്ച് തിരഞ്ഞെടുക്കാനുള്ള ഡ്രൈവിംഗ് മോഡും ഇതിലുൾപ്പെടുന്നതായിരിക്കും.

ടൊയോട്ട പുതുക്കി അവതരിപ്പിച്ച മസിലൻ എസ്‌യുവി ഫോർച്യൂണറിന്റെ എക്സ്ക്ലൂസീവ് ഗ്യാലറി.

 

കൂടുതല്‍... #ഫിയറ്റ് #fiat
English summary
Jeep Compass To Be Launched In India In June 2017
Story first published: Tuesday, January 24, 2017, 9:00 [IST]
Please Wait while comments are loading...

Latest Photos