2017 ഡിസ്‌കവറിയുമായി ലാന്‍ഡ് റോവര്‍ എത്തി; 68.05 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

Written By:

2017 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ഇന്ത്യയില്‍ പുറത്തിറങ്ങി. 68.05 ലക്ഷം രൂപയാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ എക്‌സ്‌ഷോറൂം വില. അഞ്ച് വേരിയന്റുകളിലായാണ് മൂന്നാം തലമുറ ഡിസ്‌കവറി എത്തിയിരിക്കുന്നത്.

2017 ഡിസ്‌കവറിയുമായി ലാന്‍ഡ് റോവര്‍ എത്തി; 68.05 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ ലഭ്യമാകുന്ന 2017 ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ ടോപ് വേരിയന്റിന്റെ വില 1.03 കോടി രൂപയാണ്. 2014 ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍, വിഷന്‍ കോണ്‍സെപ്റ്റായാണ് ഡിസ്കവറി ആദ്യം അവതരിച്ചത്.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
2017 ഡിസ്‌കവറിയുമായി ലാന്‍ഡ് റോവര്‍ എത്തി; 68.05 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

മുന്‍തലമുറ ഡിസ്‌കവറികളില്‍ നിന്നും വ്യത്യസ്തമാര്‍ന്ന ഫ്യൂച്ചറിസ്റ്റിക് കര്‍വുകള്‍, ലാന്‍ഡ് റോവറിന്റെ പുതിയ ഡിസൈന്‍ ഭാഷയുടെ ഭാഗമാകുന്നു.

2017 ഡിസ്‌കവറിയുമായി ലാന്‍ഡ് റോവര്‍ എത്തി; 68.05 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

335 bhp കരുത്തും 450 Nm torque ഉം ഏകുന്ന 3.0 ലിറ്റര്‍ V6 ടര്‍ബ്ബോ എഞ്ചിനാണ് പെട്രോള്‍ വേര്‍ഷന്റെ പവര്‍ഹൗസ്. 255 bhp കരുത്തും 600 Nm torque ഉം ഏകുന്ന 3.0 ലിറ്റര്‍, V6 ടര്‍ബ്ബോ എഞ്ചിനാണ് ഡീസല്‍ വേര്‍ഷനിൽ ഒരുങ്ങുന്നത്.

2017 ഡിസ്‌കവറിയുമായി ലാന്‍ഡ് റോവര്‍ എത്തി; 68.05 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

ലാന്‍ഡ് റോവറിന്റെ ഇഗ്നീയം ശ്രേണിയിൽ നിന്നുമുള്ള എഞ്ചിനുകളാണ് 2017 ഡിസ്‌കവറിയില്‍ ഇടംപിടിക്കുന്നത്. 8 സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഡിസ്‌കവറിയില്‍ ലഭ്യമാവുക.

2017 ഡിസ്‌കവറിയുമായി ലാന്‍ഡ് റോവര്‍ എത്തി; 68.05 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

ലാന്‍ഡ് റോവറിന്റെ ടെറെയ്ന്‍ റെസ്‌പോണ്‍സ് സിസ്റ്റം ഓപ്ഷനോടെയുള്ള ഫോര്‍-വീല്‍-ഡ്രൈവ് ഡിസ്‌കവറിയില്‍ ഒരുങ്ങുന്നു.

10 ഇഞ്ച് ടച്ച്‌സ്‌ക്രീനും, 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റവും ഇന്‍കണ്‍ട്രോള്‍ ഇന്‍ഫോടെയ്ന്‍മെന്റിന്റെ ഭാഗമാണ്.

2017 ഡിസ്‌കവറിയുമായി ലാന്‍ഡ് റോവര്‍ എത്തി; 68.05 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

ഡ്യൂവല്‍ പനാരോമിക് സണ്‍റൂഫുകള്‍, പാരലല്‍-പാര്‍ക്ക് അസിസ്റ്റ്, ഹെഡ്‌സ്-അപ് ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ, ഇന്റലിജന്റ് സീറ്റ് ഫോള്‍ഡ് ടെക്‌നോളജി, 360-ഡിഗ്രി ക്യാമറ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി 2017 ഡിസ്കവറിയിൽ ഇടംപിടിക്കുന്നു.

2017 ഡിസ്‌കവറിയുമായി ലാന്‍ഡ് റോവര്‍ എത്തി; 68.05 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം
Model Price
3.0 L Petrol S Rs 68.05 lakh
3.0 L Petrol SE Rs 71.15 lakh
3.0 L Petrol HSE Rs 74.23 lakh
3.0 L Petrol HSE Luxury Rs 78.91 lakh
3.0 L Petrol First Edition Rs 84.43 lakh
3.0 L Diesel S Rs 78.37 lakh
3.0 L Diesel SE Rs 85.30 lakh
3.0 L Diesel HSE Rs 89.54 lakh
3.0 L Diesel HSE Luxury Rs 95.47 lakh
3.0 L Diesel First Edition Rs 1.03 crore

മെറീഡിയനില്‍ നിന്നുള്ള 17 സ്പീക്കറും ഒമ്പത് യുഎസ്ബി പോര്‍ട്ടുകളും, നാല് 12 V ചാര്‍ജ്ജിംഗ് പോയിന്റുകളും, 3G വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുമാണ്ടോപ് വേരിയന്റ് HSE യുടെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിൽ ഉൾപ്പെടുന്നത്.

2017 ഡിസ്‌കവറിയുമായി ലാന്‍ഡ് റോവര്‍ എത്തി; 68.05 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

വോള്‍വോ XC90, ഔടി Q5, ബിഎംഡബ്ല്യു X3, മെര്‍സിഡീസ് ബെന്‍സ് GLE മോഡലുകളാണ് 2017 ഡിസ്‌കവറിയുടെ എതിരാളികള്‍. അതേസമയം, വിലയെ അടിസ്ഥാനപ്പെടുത്തിയുള്ള താരതമ്യത്തില്‍ ഔടി Q7, ബിഎംഡബ്ല്യു X5 മോഡലുകളോടാണ് 2017 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി മത്സരിക്കുക.

English summary
2017 Land Rover Discovery Launched In India With Prices Starting At Rs 68.05 Lakh. Read in Malayalam.
Story first published: Wednesday, August 9, 2017, 15:22 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark