2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി സമാപിച്ചു

Written By:

9 മത് മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി സമാപിച്ചു. ആറ് ദിവസം നീണ്ട റാലി, പൂനെയില്‍ വെച്ചാണ് സമാപിച്ചത്. ഇന്ന് പൂനെയില്‍ വെച്ച് നടന്ന ചടങ്ങില്‍ 2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി ജേതാക്കള്‍ക്കൾക്കുള്ള സമ്മാന വിതരണം നടന്നു.

2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി സമാപിച്ചു

അള്‍ട്ടിമേറ്റ് കാര്‍ വിഭാഗത്തില്‍ ടീം മാരുതി സുസൂക്കിയുടെ സുരേഷ് റാണ, അശ്വിന്‍ നായിക് സഖ്യം ആദ്യ സ്ഥാനം കരസ്ഥമാക്കി. അള്‍ട്ടിമേറ്റ് ബൈക്ക് വിഭാഗത്തില്‍ ടിവിഎസ് മോട്ടോര്‍സ്‌പോര്‍ടിന്റെ ആര്‍ നടരാജ് പ്രഥമ സ്ഥാനം കൈയ്യടക്കി.

2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി സമാപിച്ചു

അള്‍ട്ടിമേറ്റ് കാര്‍ വിഭാഗത്തില്‍ സാമ്രാട്ട് യാദവ്-എസ് എന്‍ നിസാമി സഖ്യം രണ്ടാം സ്ഥാനത്തും, സന്ദീപ് ശര്‍മ്മ-കരണ്‍ ആചാര്യ സഖ്യം മൂന്നാം സ്ഥാനത്തുമായി ഫിനിഷ് ചെയ്തു. ഇരു സഖ്യവും മാരുതി ജിപ്‌സികളിലായിരുന്നു റാലിയില്‍ മുന്നേറ്റം നടത്തിയത്.

2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി സമാപിച്ചു

ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലിയില്‍ സുരേഷ് റാണ, അശ്വിന്‍ നായിക് സഖ്യം കിരീടമണിയുന്നത്.

2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി സമാപിച്ചു

അള്‍ട്ടിമേറ്റ് കാര്‍ വിഭാഗത്തില്‍ ടിവിഎസ് മോട്ടോര്‍സ്‌പോര്‍ടിന്റെ റൈഡര്‍മാരാണ് ആദ്യ രണ്ട് സ്ഥാനങ്ങളും ഭദ്രമാക്കിയത്. ആര്‍ നടരാജ്, അബ്ദുള്‍ വഹീദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി സമാപിച്ചു

സഞ്ജയ് കുമാറാണ് അള്‍ട്ടിമേറ്റ് ബൈക്ക് വിഭാഗത്തില്‍ മൂന്നാമതായി ഫിനിഷ് ചെയ്തത്.

ജൂലായ് 16 ന് ബംഗളൂരുവില്‍ നിന്നുമാണ് ആറ് ദിനം നീണ്ട ദക്ഷിണ്‍ ഡെയര്‍ റാലിക്ക് തുടക്കമായത്. 180 ന് മേലെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത റാലി, 2000 കിലോമീറ്റര്‍ ദൂരമാണ് പിന്നിട്ടതും.

2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി സമാപിച്ചു

എന്‍ഡ്യൂറന്‍സ് വിഭാഗത്തില്‍ സുബീര്‍ റോയ് നീരവ് മാധവ് സഖ്യം, മാരുതി സസൂക്കി സ്വിഫ്റ്റില്‍ ആദ്യ ഫിനിഷിംഗ് കരസ്ഥമാക്കി. കാര്‍ത്തിക് മാരുതി, ശങ്കര്‍ എസ് ആനന്ത് സഖ്യം എന്‍ഡ്യൂറന്‍സ് വിഭാഗത്തില്‍ രണ്ടാമതായി ഫിനിഷ് ചെയ്തപ്പോള്‍ രഘുനന്ദന്‍, പ്രകാശ് എം സഖ്യം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

English summary
2017 Maruti Suzuki Dakshin Dare Concludes with Suresh Rana and R Nataraj As Winners. Read in Malayalam.
Story first published: Saturday, July 22, 2017, 20:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark