2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി; മൂന്നാം ദിനം സുരേഷ് റാണയ്ക്ക് ആധിപത്യം

Written By:

2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലിയുടെ മൂന്നാം ദിവസം ആധിപത്യം നേടിയത് സുരേഷ് റാണ-അശ്വിന്‍ നായിക്ക് സഖ്യം. 06:59:02 സമയം കൊണ്ട് 495 കിലോമീറ്റര്‍ സഖ്യം പിന്നിട്ടു.

2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി; മൂന്നാം ദിന ഫലം 1

മൂന്നാം ദിനം അയ്മംഗലത്ത് നിന്നും ആരംഭിച്ച റാലി ബെല്‍ഗാമില്‍ അവസാനിച്ചു. ആദ്യ രണ്ട് ദിനങ്ങളിലും ആധിപത്യം നേടിയ സാമ്രാട്ട് യാദവ്, എസ് എന്‍ നിസാമി സഖ്യം, മൂന്നാം ദിനം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി; മൂന്നാം ദിന ഫലം 2

07:05:46 സമയം കുറിച്ച സന്ദീപ് ശര്‍മ്മ-കരണ്‍ ആര്യ സഖ്യം അള്‍ട്ടിമേറ്റ് കാര്‍ വിഭാഗത്തില്‍ മൂന്നാമതായി ഫിനിഷ് ചെയ്തു. അള്‍ട്ടിമേറ്റ് ബൈക്ക് വിഭാഗത്തില്‍ ആദ്യ രണ്ട് ദിനങ്ങളുടെ പിന്തുടര്‍ച്ചയാണ് മൂന്നാം ദിനവും കണ്ടത്. 04:29:30 സമയം രേഖപ്പെടുത്തിയ ടി നടരാജ് ഒന്നാമതും, 04:31:26 സമയം രേഖപ്പെടുത്തിയ അബ്ദുള്‍ വാഹിദ് രണ്ടാമതും, 04:35:57 സമയം രേഖപ്പെടുത്തിയ സഞ്ജയ് കുമാര്‍ മൂന്നാമതും ഫിനിഷ് ചെയ്തു.

2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി; മൂന്നാം ദിന ഫലം 3

സംസ്ഥാന അതിര്‍ത്തി പിന്നിട്ട് മഹാരാഷ്ട്രയിലെ കൊലാപൂരിലാണ് നാലം ദിനം റാലി അവസാനിക്കുക.

English summary
2017 Maruti Suzuki Dakshin Dare: Day 3 - Suresh Rana Leads In Ultimate Cars And T Natraj In Bikes. Read in Malayalam.
Story first published: Thursday, July 20, 2017, 10:00 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark