ഡസേർട് സ്റ്റോം രണ്ടാം പാദം; സജ്ഞയ് അഗർവാൾ, സിഎസ് സന്തോഷ് ഇഞ്ചോടിഞ്ച് പോരാട്ടം

Written By:

രാജസ്ഥാനിലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തെ വകവെയ്ക്കാതെ മത്സരചൂടിൽ ആണ്ടുപോയ മത്സരാർത്ഥികളെയാണ് മാരുതി സുസുക്കി ഡസേർട് സ്റ്റോം പതിനഞ്ചാമത് എഡിഷന്റെ രണ്ടാം പാദം സാക്ഷ്യംവഹിച്ചത്.

ബിക്കാനേറിൽ നിന്ന് ജെയ്സാൽമേരിലേക്കുള്ള 500കിലോമീറ്റർ ദൈർഘ്യമേറിയതായിരുന്നു റാലിയുടെ രണ്ടാം പാദം.

രണ്ടാം സ്ഥാനക്കാരായ മാരുതി സുസുക്കി ടീമിൽ നിന്നുള്ള ഹർപീറ്റ് ബാവയേയും നാവിഗേറ്റർ വീരേന്ദ്ര കൈശപിനേയും പിൻതള്ളി എക്സ്ട്രീം വിഭാഗത്തിൽ സജ്ഞയ് അഗർവാൾ നാവിഗേറ്റർ ശിവപ്രകാളിനൊപ്പം ഒന്നാമതായെത്തി.

മാരുതി സുസുക്കി ടീമിലുള്ള സുരേഷ് റാണയും കോ-ഡ്രൈവർ അശ്വിൻ നായികുമാണ് എക്സ്ട്രീം വിഭാഗത്തിലെ മൂന്നാം സ്ഥാനക്കാർ.

മോട്ടോ വിഭാഗത്തിൽ ഹീറോ മോട്ടോസ്പോർട്സ് ടീമിൽ നിന്നുള്ള സിഎസ് സന്തോഷ് തന്നെയായിരുന്നു ഒന്നാംസ്ഥാനക്കാരൻ. ആർ നടരാജ്, സജ്ഞയ് കുമാർ എന്നിവർ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു.

350കിലോമീറ്റർ ദൈർഘ്യമേറിയ മത്സരമായിരിക്കും റാലിയുടെ മൂന്നാം ദിവസം മത്സരാർത്ഥികൾക്ക് അഭിമുഖീകരിക്കേണ്ടി വരിക.

എക്സ്ട്രീം വിഭാഗം
1. സജ്ഞയ് അഗർവാൾ/ ശിവപ്രകാശ്
2. ഹർപീറ്റ് ബാവ/വീരേന്ദ്ര കൈശപ്
3. സുരേഷ് റാണ/ അശ്വിൻ നായിക്

മോട്ടോ വിഭാഗം
1. സിഎസ് സന്തോഷ്
2. ആർ നടരാജ്
3. സജ്ഞയ് കുമാർ

മാരുതി സുസുക്കി മോട്ടോർസ്പോർട് ഇക്സോൺമോബൈൽ ലൂബ്രിക്കന്റസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തതിലാണ് 2017 മാരുതി സുസുക്കി ഡസേർട് സ്റ്റോം റാലി സംഘടിപ്പിക്കുന്നത്.

2017 മാരുതി സുസുക്കി ഡസേർട് സ്റ്റോം റാലിയിൽ നിന്നുള്ള കിടിലൻ പ്രകടനങ്ങൾക്ക് ഗ്യാലറി സന്ദർശിക്കൂ.

കൂടുതല്‍... #മാരുതി #maruti
English summary
2017 Maruti Suzuki Desert Storm: Sanjay Agarwal And CS Santosh Lead After Leg 2
Story first published: Thursday, February 2, 2017, 15:50 [IST]
Please Wait while comments are loading...

Latest Photos