ഡസേർട് സ്റ്റോം മൂന്നാം പാദം; വീണ്ടും സുരേഷ് റാണ,സിഎസ് സന്തോഷ് മുന്നിൽ...

Written By:

350കിലോമീറ്റർ ദൈർഘ്യമുള്ള റാലി ജെയ്സാൽമേറിൽ എത്തിച്ചേർന്നതോടെ പതിനഞ്ചാമത് എ‍ഡിഷൻ മാരുതി സുസുക്കി ഡസേർട് സ്റ്റോമിന്റെ മൂന്നാം പാദത്തിന് സമാപനം കുറിച്ചു.

ഡസേർട് സ്റ്റോം മൂന്നാം പാദം; വീണ്ടും സുരേഷ് റാണ,സിഎസ് സന്തോഷ് മുന്നിൽ...

ചുട്ടുപൊള്ളുന്ന മണലാര്യണത്തേയും കൊടുംചൂടിനേയും വകവെയ്ക്കാതെയായിരുന്നു മത്സരാർത്ഥികളുടെ പ്രകടനം. കുന്നും മലയും ചുട്ടുപൊള്ളുന്ന മണലും പോലുള്ള വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും മത്സരാർത്ഥികൾ തളരാതെ ലക്ഷ്യം സ്ഥാനം കണ്ടു.

ഡസേർട് സ്റ്റോം മൂന്നാം പാദം; വീണ്ടും സുരേഷ് റാണ,സിഎസ് സന്തോഷ് മുന്നിൽ...

എക്സ്ട്രീം വിഭാഗത്തിൽ നാവിഗേറ്റർ അശ്വിൻ നായികിനൊപ്പം മാരുതി സുസുക്കി ഗ്രാന്റ് വിറ്റാരയിൽ സുരേഷ് റാണയായിരുന്നു ഒന്നാമത് എത്തിയത്. മാരുതി സുസുക്കി ജിപ്സിയിലുണ്ടായിരുന്ന സന്ദീപ് ശർമ്മയും നാവിഗേറ്റർ കരൺ ആര്യയും രണ്ടാം സ്ഥാനം പങ്കിട്ടു. പജേരോ ഉപയോഗിച്ച നിഞ്ജു പാണ്ഢ്യയും നാവിഗേറ്റർ നീരവ് മേത്തയും യഥാക്രമം മൂന്നാംസ്ഥാനത്തെത്തി.

ഡസേർട് സ്റ്റോം മൂന്നാം പാദം; വീണ്ടും സുരേഷ് റാണ,സിഎസ് സന്തോഷ് മുന്നിൽ...

മോട്ടോ വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഡക്കാർ വിജയി സിഎസ് സന്തോഷായിരുന്നു ഒന്നാം സ്ഥാനത്തിനർഹനായത്. ആർ. നടരാജ് രണ്ടാം സ്ഥാനവും തൻവീർ അബ്ദുൾ വാഹിദ് മൂന്നാം സ്ഥാനവും പങ്കിട്ടു.

ഡസേർട് സ്റ്റോം മൂന്നാം പാദം; വീണ്ടും സുരേഷ് റാണ,സിഎസ് സന്തോഷ് മുന്നിൽ...

എൻഡ്യുർ വിഭാഗത്തിൽ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ ഉപയോഗിച്ച അർപിത് ഗുപ്ത, നാഗരാജൻ എന്നിവരാണ് വിജയികൾ.

ഡസേർട് സ്റ്റോം മൂന്നാം പാദം; വീണ്ടും സുരേഷ് റാണ,സിഎസ് സന്തോഷ് മുന്നിൽ...

എക്സ്പ്ലോർ വിഭാഗത്തിൽ എലി അജ്ഗാർ, മുഹമദ് മുസ്‌തഫ എന്നിവർ ഒന്നാം സ്ഥാനത്തിനും കാർത്തിക് മാരുതി, ശങ്കർ ആനന്ദ് മൂന്നാം സ്ഥാനത്തിനും അനുപം ചന്ദ്ര, ആദർശ് അഗർവാൾ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മാരുതി സുസുക്കി ഡസേർട് സ്റ്റോം പാദം 3 ഫലങ്ങൾ

മാരുതി സുസുക്കി ഡസേർട് സ്റ്റോം പാദം 3 ഫലങ്ങൾ

എക്സ്ട്രീ വിഭാഗം

1.സുരേഷ് റാണ/അശ്വിൻ നായിക്- 06:37:29

2. സന്ദീപ് ശർമ/കരൺ ആര്യ-06:42:47

3. നിഞ്ജു പാണ്ഢ്യ/നീരവ് മേത്ത- 06:44:34

ഡസേർട് സ്റ്റോം മൂന്നാം പാദം; വീണ്ടും സുരേഷ് റാണ,സിഎസ് സന്തോഷ് മുന്നിൽ...

മോട്ടോ വിഭാഗം

1. സിഎസ് സന്തോഷ്- 05:26:00

2. ആർ നടരാജ്-05:26:42

3. തൻവീർ അബ്ദുൾ വാഹിദ്- 05:46:36

ഡസേർട് സ്റ്റോം മൂന്നാം പാദം; വീണ്ടും സുരേഷ് റാണ,സിഎസ് സന്തോഷ് മുന്നിൽ...

മാരുതി സുസുക്കി മോട്ടോർസ്പോർട് ഇക്സോൺമോബൈൽ ലൂബ്രിക്കന്റസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തതിലാണ് 2017 മാരുതി സുസുക്കി ഡസേർട് സ്റ്റോം റാലി സംഘടിപ്പിക്കുന്നത്.

2017 മാരുതി സുസുക്കി ഡസേർട് സ്റ്റോം റാലിയിൽ നിന്നുള്ള കിടിലൻ പ്രകടനങ്ങൾക്ക് ഗ്യാലറി സന്ദർശിക്കൂ.

കൂടുതല്‍... #മാരുതി #maruti
English summary
2017 Maruti Suzuki Desert Storm: Suresh Rana And CS Santosh Lead After Leg 3
Story first published: Friday, February 3, 2017, 15:03 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark