അവതരിക്കുന്നു 201 കുതിരശക്തിയുള്ള ഇലാൻട്ര ജിടി...

Written By:

സൗത്ത് കൊറിയൻ നിർമാതാവായ ഹ്യുണ്ടായ് പുതിയ ഇലാൻട്ര ജിടി ഹാച്ച്ബാക്കിനെ ചിക്കാഗോ ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ചു. ഫോക്സ്‌വാഗൺ ഗോൾഫ്, ഫോഡ് ഫോക്കസ്, ഹോണ്ട സിവിക് കാറുകൾക്ക് ഒരു വെല്ലുവിളിയായിരിക്കും ഇലാൻട്ര ജിടി.

നിലവിലെ സെഡാൻ മോഡൽ ഇലാൻട്രയിൽ നിന്നും കടമെടുത്തുള്ള ഡിസൈൻ ശൈലിയിലാണ് ഈ ഹോട്ട് ഹാച്ചിന്റെ രൂപകല്പന. യൂറോപ്പിൽ വച്ചുതന്നെയായിരിക്കും ഈ കാറിന്റെ ഡിസൈനും നിർമാണവും നടക്കുക.

യൂറോ സ്പെക് ഹ്യുണ്ടായ് ഐ30 പ്ലാറ്റ്ഫോമിൽ നിർമാണം നടത്തുന്ന ഈ പുത്തൻ മോഡലിൽ വീതിയേറിയ ഹെക്സാഗണൽ ക്രോം ഗ്രിൽ, എൽഇഡി ഡിആർഎല്ലുകൾ എന്നീ സവിശേഷതകളായിരിക്കും മോടികൂട്ടുന്ന ഘടകങ്ങൾ.

8 ഇഞ്ച് ടച്ച് സ്ക്രീൻ, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം ആധുനിക രീതിയിലുള്ള സുരക്ഷാക്രമീകരണങ്ങളും ഉണ്ടായിരിക്കും.

കഴിഞ്ഞവർഷം ഹ്യൂണ്ടായ് 1.6ലിറ്റർ ടർബോചാർജ്ഡ് എൻജിൻ കരുത്തേകുന്ന ഇലാൻട്ര സ്പോർട്സ് സെഡാനെ അവതരിപ്പിച്ചിരുന്നു. പുതിയ ഇലാൻട്ര സ്പോർട്സ് ഹാച്ചിനും അതെ 201ബിഎച്ച്പി കരുത്തും 264എൻഎം ടോർക്കുമുള്ള 1.6ലിറ്റർ എൻജിൻ തന്നെയായിരിക്കും കരുത്തേകുക. 6സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ചായിരിക്കും ട്രാൻസ്മിഷൻ.

ഇലാൻട്ര ജിടിയുടെ സ്റ്റാൻഡേഡ് മോഡലുകൾക്കാകട്ടെ162ബിഎച്ച്പി കരുത്തുള്ള 2.0ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് എൻജിനാണ് കരുത്തേകുന്നത്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളായിരിക്കും ഈ ബേസ് മോഡലുകളിലുണ്ടാവുക.

മികവുറ്റ ഡിസൈനിൽ ആധുനിക ഫീച്ചറുകളും വിശാലതയും ഒരുക്കിയായിരിക്കും ഇലാൻട്ര ജിടി, ജിടി സ്പോർട്സ് കാറുകളുടെ അവതരണം.

ഹ്യുണ്ടായ് സാന്റാഫേ കിടിലൻ ഇമേജുകൾ..

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
201bhp Hyundai Elantra GT Sport Unveiled
Please Wait while comments are loading...

Latest Photos