ഡ്രൈവിംഗ് ലൈസന്‍സുമായി ആധാറിനെ ബന്ധപ്പിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

Written By:

ഡ്രൈവിംഗ് ലൈസന്‍സുമായി ആധാര്‍ കാര്‍ഡിനെ ബന്ധപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്ര നീക്കം.

To Follow DriveSpark On Facebook, Click The Like Button
ഡ്രൈവിംഗ് ലൈസന്‍സുമായി ആധാറിനെ ബന്ധപ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഡ്രൈവിംഗ് ലൈസന്‍സുമായി ആധാറിനെ ബന്ധപ്പെടുത്താനുള്ള കേന്ദ്രം നീക്കം വ്യക്തമാക്കിയത്. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി വിഷയം ചര്‍ച്ച ചെയ്തതായും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഡ്രൈവിംഗ് ലൈസന്‍സുമായി ആധാറിനെ ബന്ധപ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു

വ്യാജ ലൈന്‍സുകള്‍ക്ക് ഒപ്പം ഗതാഗത-ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പുതിയ നീക്കം സഹയകമാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.

ഡ്രൈവിംഗ് ലൈസന്‍സുമായി ആധാറിനെ ബന്ധപ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു

ആധാര്‍ എന്നാല്‍ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയാണെന്നും ഡ്രൈവിംഗ് ലൈസന്‍സുമായി ആധാറിനെ ബന്ധപ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാരെന്നും ഡിജിറ്റല്‍ ഹരിയാന സമ്മേളനത്തില്‍ സംസാരിക്കവെ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഡ്രൈവിംഗ് ലൈസന്‍സുമായി ആധാറിനെ ബന്ധപ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു

ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനും ഇനി ആധാര്‍ നിര്‍ബന്ധമായേക്കുമെന്നും സൂചനയുണ്ട്.

Recommended Video - Watch Now!
Kawasaki Ninja Z1000 Launched In Malayalam - DriveSpark മലയാളം
ഡ്രൈവിംഗ് ലൈസന്‍സുമായി ആധാറിനെ ബന്ധപ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു

അതേസമയം, നവംബര്‍ മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാനുള്ള ചട്ടം പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് അതത് സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ കേന്ദ്രതീരുമാനം പൂര്‍ണമായും നടപ്പിലാകില്ലെന്ന വാദവും ശക്തമാണ്.

English summary
Centre Plans To Link Aadhaar Card To Driver’s Licence. Read in Malayalam.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark