ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

Written By:

മാനുവല്‍ കാറുകളോടാണ് ഇന്ത്യന്‍ കാര്‍പ്രേമികള്‍ക്ക് കൂടുതല്‍ പ്രിയം. ഡ്രൈവിംഗ് അനുഭൂതി എന്തെന്ന് അറിയണമെങ്കില്‍ മാനുവല്‍ കാറുകള്‍ തന്നെ വേണം.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

എന്നാല്‍ ദിനംപ്രതി രൂക്ഷമായി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഗതാഗത കുരുക്കുകളില്‍, മാനുവല്‍ കാര്‍ ഡ്രൈവിംഗ് അത്ര സുഖകരമായിരിക്കില്ല. ഇതേ കാരണം കൊണ്ടാണ് ഇന്ന് ഓട്ടോമാറ്റിക് കാറുകളിലേക്ക് ഉപഭോക്താക്കള്‍ കണ്ണെത്തിക്കുന്നത്.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ എത്താന്‍ ഒരല്‍പം വൈകി എന്നത് ഒരു യാഥാര്‍ത്ഥ്യമായി നിലകൊള്ളവെ, വൈവിധ്യമാര്‍ന്ന ഓട്ടോമാറ്റിക് കാര്‍ നിര വിപണിയില്‍ ചുവട് ഉറപ്പിച്ച് കഴിഞ്ഞു.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

ഓട്ടോമാറ്റിക് ശ്രേണിയില്‍ മത്സരം കനത്തതോട് കൂടിയാണ്, എന്‍ട്രി ലെവല്‍ കാറുകളില്‍ പോലും ബജറ്റ് വിലയില്‍ ഓട്ടോമാറ്റിക് ഫീച്ചറിനെ നിര്‍മ്മാതാക്കള്‍ നല്‍കി തുടങ്ങിയത്. ഇന്ന് ഇന്ത്യയില്‍ ലഭ്യമായ ചില മികച്ച ബജറ്റ് ഓട്ടോമാറ്റിക് കാറുകളെ പരിശോധിക്കാം —

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

ടാറ്റ നാനോ

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് കാറാണ് ടാറ്റ നാനോ. 2.25 ലക്ഷം രൂപ മുതല്‍ 3.22 ലക്ഷം രൂപ വരെയാണ് നാനോ ഓട്ടോമാറ്റിക് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

35.5 bhp കരുത്തും 51 Nm torque ഉം ഉത്പാദിപ്പിക്കുന്ന 624 സിസി ടൂ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് നാനോയുടെ പവര്‍ഹൗസ്. സ്‌പോര്‍ട്‌സ്, ക്രീപ് മോഡുകള്‍ക്ക് ഒപ്പമുള്ള 4 സ്പീഡ് മാനുവല്‍, 5 സ്പീഡ് ഈസി ഷിഫ്റ്റ് (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) ഗിയര്‍ഓപ്ഷനുകളും നാനോയില്‍ ലഭ്യമാണ്. 21.9 കിലോമീറ്ററാണ് നാനോയില്‍ ടാറ്റ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

Recommended Video - Watch Now!
Datsun rediGO Gold 1.0-Litre Launched In India | In Malayalam - DriveSpark മലയാളം
ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

റെനോ ക്വിഡ്

ഇന്ത്യന്‍ വിപണിയിലെ ബജറ്റ് ഓട്ടോമാറ്റിക് കാറുകളില്‍ റെനോ ക്വിഡ് രണ്ടാമതാണ്. 3.84 ലക്ഷം രൂപ ആരംഭവിലയിലാണ് റെനോ ക്വിഡ് എത്തുന്നത്. 1.0 ലിറ്റര്‍ സ്മാര്‍ട്ട് കണ്‍ട്രോള്‍ എഫിഷ്യന്‍സി എഞ്ചിനാണ് റെനോ ക്വിഡില്‍ ഒരുങ്ങുന്നത്.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

65.5 bhp കരുത്തും 91 Nm torque ഉം ഏകുന്ന എഞ്ചിനില്‍ എഎംടി ഗിയര്‍ബോക്‌സാണ് ലഭ്യമാകുന്നതും. 24.04 കിലോമീറ്ററാണ് ARAI ടെസ്റ്റില്‍ മോഡല്‍ കാഴ്ചവെച്ച ഇന്ധനക്ഷമത.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

മാരുതി സുസൂക്കി ആള്‍ട്ടോ K10

65.5 bhp കരുത്തും 90 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 998 സിസി പെട്രോള്‍ എഞ്ചിനിലാണ് മാരുതി സുസൂക്കി ആള്‍ട്ടോ K10 ഒരുങ്ങുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ട്രാന്‍സ്മിഷനും മോഡലില്‍ മാരുതി ലഭ്യമാക്കുന്നുണ്ട്.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

ആള്‍ട്ടോ K10 ന്റെ ഒരു വേരിയന്റില്‍ മാത്രമാണ് ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ട്രാന്‍സ്മിഷന്‍ ഒരുങ്ങുന്നത്. 4.16 ലക്ഷം രൂപയാണ് മാരുതി സുസൂക്കി ആള്‍ട്ടോ K10 ന്റെ എക്‌സ്‌ഷോറൂം വില.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

മാരുതി സുസൂക്കി സെലറിയോ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളില്‍ ഒന്നാണ് മാരുതി സുസൂക്കി സെലറിയോ. 66 bhp കരുത്തും 90 Nm torque മാണ് സെലറിയോയുടെ 998 സിസി K-സീരീസ് പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

എഎംടി ഗിയര്‍ബോക്‌സാണ് സെലറിയോയുമായി മാരുതി ബന്ധപ്പെടുത്തിയിട്ടുള്ളതും. 23.1 കിലോമീറ്ററാണ് സെലറിയോ എഎംടിയില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 35 ലിറ്ററാണ് സെലറിയോയുടെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

മാരുതി സുസൂക്കി വാഗണ്‍ആര്‍

ചെലവ് കുറഞ്ഞ ഓട്ടോമാറ്റിക് കാറുകളുടെ പട്ടികയില്‍ മാരുതി സുസൂക്കി വാഗണ്‍ആറിന് പ്രത്യേക സ്ഥാനമുണ്ട്. മോഡലിന്റെ തനത് ടോള്‍ ബോയ് ഡിസൈന്‍ അടിസ്ഥാനത്തില്‍ വിശാലമായ ക്യാബിന്‍ സ്‌പെയ്‌സാണ് ഇന്റീരിയറില്‍ ഒരുങ്ങുന്നത്.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

66 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന K10 B 998 സിസി പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് വാഗണ്‍ആറിലും ഉള്‍പ്പെടുന്നത്. ആള്‍ട്ടോ K10 ഇടംപിടിക്കുന്ന ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ട്രാന്‍സ്മിഷന്‍ തന്നെയാണ് വാഗണ്‍ആറില്‍ ഒരുങ്ങുന്നതും. 4.88 ലക്ഷം രൂപ ആരംവിലയില്‍ മാരുതി സുസൂക്കി വാഗണ്‍ആര്‍ എഎംടി വിപണിയില്‍ ലഭ്യമാണ്.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

ടാറ്റ ടിയാഗൊ

ഹാച്ച്ബാക്ക് ശ്രേണിയിലേക്കുള്ള ടാറ്റയുടെ ഏറ്റവും പുതിയ അംഗമാണ് ടിയാഗൊ. 5 സ്പീഡ് മാനുവല്‍ വേരിയന്റുകളുമായി വിപണിയില്‍ കളം നിറഞ്ഞ ടിയാഗൊയില്‍, പിന്നീടാണ് എഎംടി പതിപ്പിനെ ടാറ്റ നല്‍കിയത്.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

81.8 bhp കരുത്തും 114 Nm torque ഉം ഏകുന്ന 1199 സിസി റെവട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് മോഡലിന്റെ പവര്‍പാക്ക്. 5.39 ലക്ഷം രൂപയാണ് ടിയാഗൊ എഎംടി പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

ഹോണ്ട ബ്രിയോ

കേവലം VX വേര്‍ഷനില്‍ മാത്രമാണ് ബ്രിയോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ ഹോണ്ട ഒരുക്കുന്നത്. 5.95 ലക്ഷം രൂപയാണ് ഹോണ്ട ബ്രിയോ ഓട്ടോമാറ്റിക്കിന്റെ എക്‌സ്‌ഷോറൂം വില.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

ഹോണ്ട നിരയില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കില്‍ 1198 സിസി SOHC പെട്രോള്‍ എഞ്ചിനാണ് ഇടംപിടിക്കുന്നത്. 84.8 bhp കരുത്തും 109 Nm torque ഉം ഏകുന്നതാണ് 1.2 ലിറ്റര്‍ എഞ്ചിന്‍.

ബജറ്റില്‍ ഒതുങ്ങുന്ന ചില ഓട്ടോമാറ്റിക് കാറുകള്‍

16.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ബ്രിയോ ഓട്ടോമാറ്റിക് പതിപ്പില്‍ ഹോണ്ട നല്‍കുന്ന വാഗ്ദാനം.

English summary
Cheapest Automatic Cars In India. Read in Malayalam.
Story first published: Thursday, October 5, 2017, 12:58 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark