മറയ്ക്ക് പുറത്ത് അവതരിച്ച പുതിയ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി

Written By:

2018 കോണ്‍ടിനന്റല്‍ ജിടിയെ ബെന്റ്‌ലി മറയ്ക്ക് പുറത്ത് അവതരിപ്പിച്ചു. 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയ്ക്ക് മുന്നോടിയായാണ് ബെസ്റ്റ് സെല്ലിംഗ് മോഡലിന്റെ പുതിയ പതിപ്പിനെ ബെന്റ്‌ലി കാഴ്ചവെച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
മറയ്ക്ക് പുറത്ത് അവതരിച്ച പുതിയ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി

ബെന്റ്‌ലിയുടെ EXP 10 സ്പീഡ് 6 സ്‌പോര്‍ട്‌സ് കാര്‍ കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്നതാണ് മൂന്നാം തലമുറ കോണ്‍ടിനന്റല്‍ ജിടിയുടെ ഫ്രണ്ട് പ്രൊഫൈല്‍.

മറയ്ക്ക് പുറത്ത് അവതരിച്ച പുതിയ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി

റിയല്‍ വീലുകളിലേക്ക് ഒഴുകി ഇറങ്ങുന്ന ഡിസൈനാണ് റിയര്‍ എന്‍ഡ് പിന്തുടരുന്നത്. അതേസമയം ഹാച്ചും, ടെയില്‍ലൈറ്റും ഇത്തവണ കൂടുതല്‍ 'ബോള്‍ഡായാണ്' ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നതും.

മറയ്ക്ക് പുറത്ത് അവതരിച്ച പുതിയ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി

ഫോക്‌സ് വാഗണിന്റെ എംഎസ്ബി പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയെത്തുന്നതാണ് പുതുതലമുറ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി. കൂടാതെ, പോര്‍ഷ പുതുതായി അവതരിപ്പിച്ച പനാമേരയില്‍ നിന്നുള്ള ഘടകങ്ങളും ബെന്റലിയുടെ പുതിയ മോഡല്‍ പങ്കിടുന്നുണ്ട്.

മറയ്ക്ക് പുറത്ത് അവതരിച്ച പുതിയ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി

1998 ല്‍ ബെന്റ്‌ലി മോട്ടോര്‍സിനെ സ്വന്തമാക്കിയ ഫോക്‌സ്‌വാഗണ്‍, 2003 ലാണ് ആദ്യ കോണ്‍ടിനന്റല്‍ ജിടിയെ അവതരിപ്പിച്ചത്.

Recommended Video - Watch Now!
2017 Mercedes AMG GT Roadster And GT R India Launch | In Malayalam - DriveSpark മലയാളം
മറയ്ക്ക് പുറത്ത് അവതരിച്ച പുതിയ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി

626 bhp കരുത്തും 900 Nm torque ഉം ഏകുന്ന 6.0 ലിറ്റര്‍ W12 എഞ്ചിനിലാണ് പുതിയ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി എത്തുന്നത്., 8 സ്പീഡ് ഗിയര്‍ബോക്‌സില്‍ ഒരുങ്ങുന്ന കോണ്‍ടിനന്റല്‍ ജിടിയുടെ ടോപ്‌സ്പീഡ് മണിക്കൂറില്‍ 333 കിലോമീറ്ററാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ കോണ്‍ടിനന്റല്‍ ജിടിക്ക് വേണ്ടത് 3.7 സെക്കന്‍ഡ് മാത്രമാണ്.

മറയ്ക്ക് പുറത്ത് അവതരിച്ച പുതിയ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി

അവതരണ വേളയില്‍ W12 എഞ്ചിനില്‍ മാത്രമാകും ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി ലഭ്യമാവുക. പിന്നീടുള്ള ഘട്ടത്തില്‍ 4.0 ലിറ്റര്‍ V8 എഞ്ചിനെ മോഡലില്‍ ബെന്റ്‌ലി നല്‍കും.

മറയ്ക്ക് പുറത്ത് അവതരിച്ച പുതിയ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി

റിയര്‍-വീല്‍-ഡ്രൈവ്, ഫോര്‍-വീല്‍-ഡ്രൈവ് വേര്‍ഷനുകളില്‍ 2018 ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി ഒരുങ്ങും. പനാമേര 4 E-ഹൈബ്രിഡിന് സമാനമായ പെട്രോള്‍-ഇലക്ട്രിക് വേരിയന്റും കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മറയ്ക്ക് പുറത്ത് അവതരിച്ച പുതിയ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി

450 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കുന്ന പെട്രോള്‍-ഇല്കട്രിക് വേരിയന്റില്‍ 50 കിലോമീറ്ററെന്ന ദൂരപരിധിയാകും ലഭിക്കുക.

മറയ്ക്ക് പുറത്ത് അവതരിച്ച പുതിയ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി

12.3 ഇഞ്ച് റെറ്റിന ക്വാളിറ്റി ഡിസ്‌പ്ലേയാണ് ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിയുടെ പ്രാധന ഇന്റീരിയര്‍ വിശേഷം. 2017 അവസാനത്തോടെ പുതിയ കോണ്‍ടിനന്റല്‍ ജിടിയുടെ ഉത്പാദനം ബെന്റ്‌ലി ആരംഭിക്കും.

മറയ്ക്ക് പുറത്ത് അവതരിച്ച പുതിയ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി

നിലവിലുള്ള മോഡലില്‍ നിന്നും ഒരല്‍പം വിലയേറിയതാകും പുതിയ കോണ്‍ടിനന്റല്‍ ജിടി.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
All-New Bentley Continental GT Revealed With New Tech And Power. Read in Malayalam.
Story first published: Wednesday, August 30, 2017, 16:05 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark