സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

Written By:

വീലികളും, സ്റ്റോപികളും, ബേണൗട്ടുകളും കൊണ്ട് കാഴ്ചക്കാരുടെ മനം കവര്‍ന്ന നാലാമത് ആല്‍വ മോട്ടോറിഗ് സമാപിച്ചു. ആല്‍വ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്‌നോളജിയുടെ ഷോഭാവന ക്യാമ്പസില്‍ വെച്ച് നടന്ന 2017 മോട്ടോറിഗില്‍ സ്റ്റണ്ടുകള്‍ക്ക് പുറമെ കാര്‍-ബൈക്ക് ഷോകളും അരങ്ങേറി.

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

ആല്‍വ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍, TASC, IMSC, ബെദ്ര അഡ്വഞ്ചര്‍ ക്ലബ്, കോസ്റ്റല്‍ റൈഡേഴ്സ്, KL14, ടീം ബെദ്ര യുണൈറ്റഡ് എന്നിവര്‍ സംയുക്തമായാണ് മോട്ടോറിഗ് 4 ന് നേതൃത്വം നല്‍കിയത്.

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

മോട്ടോറിഗ് 4 ല്‍ ദേശീയ തലത്തില്‍ പ്രശസ്തമായ റൈഡര്‍മാരും ഡ്രൈവര്‍മാരും മോട്ടോര്‍സ്‌പോര്‍ട് ഡ്രാഗ്, ഡ്രിഫ്റ്റ്, കസ്റ്റം സ്റ്റണ്ട് പ്രകടനങ്ങള്‍ കാഴ്ചവെച്ചത് കാണികള്‍ക്ക് വിസ്മയം ഒരുക്കി.

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

സ്റ്റണ്ടുകള്‍ക്ക് പുറമെ, സൂപ്പര്‍കാറുകളുടെയും, സൂപ്പര്‍ബൈക്കുകളുടെയും, കസ്റ്റം-വിന്റേജ് വാഹനങ്ങളുടെയും പ്രദര്‍ശനം ആല്‍വ മോട്ടോറിഗില്‍ ശ്രദ്ധ നേടി.

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

100 ഓളം ടോപ്-എന്‍ഡ് കാറുകളും, ടൂ-വീലറുകളുമാണ് പ്രദര്‍ശനത്തില്‍ അണിനിരന്നത്. യമഹ മിഡ്‌നൈറ്റ് സ്റ്റാര്‍, സുസൂക്കി ഹയാബൂസ, ഹാര്‍ലി ഫാറ്റ്‌ബോയ് ടെര്‍മിനേറ്റര്‍ 2, ഹാര്‍ലി ഫാറ്റ്‌ബോയ് ബോബര്‍, എംവി അഗസ്റ്റ ബ്രൂട്ടെല്‍ 800, ഡ്യുക്കാറ്റി, കവാസാക്കി ZX 10R, കവാസാക്കി ZX 14R, ബെനെലി ഷോട്ട്ഗണ്‍, ട്രയംഫ് ടൈഗര്‍, യമഹ R1, യെസ്ഡി ഉള്‍പ്പെടുന്ന വലിയ താരനിരയാണ് മോട്ടോറിഗില്‍ നിരന്നത്.

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

ബിഎംഡബ്ല്യു Z4, ഔടി R8, മെര്‍സിഡീസ് GL 350, മെര്‍സിഡീസ് ജിഎല്‍എസ്, ബിഎംഡബ്ല്യു 5 സിരീസ്, ഔടി A6 എന്നിങ്ങനെ നീളുന്ന വിന്റേജ് കാറുകളുടെ ഓട്ടോ റാമ്പ് ഷോയും കാണികളില്‍ കൗതുകമുണര്‍ത്തി.

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

ഫോര്‍ഡില്‍ നിന്നുള്ള 1991 മോഡല്‍ ലിങ്കണ്‍ ടൗണ്‍ കാറാണ് മോട്ടോറിഗില്‍ ഏറ്റവും ശ്രദ്ധ നേടിയ താരം.

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

അദാനി UPCL എക്സിക്യൂട്ടീവ് ഡയറക്ടര്‍ കിഷോര്‍ ആല്‍വയാണ് മോട്ടോറിഗ് 4 ന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. മംഗളൂരുവില്‍ നിന്നുള്ള ഇന്ത്യന്‍ റാലി ചാമ്പ്യന്‍മാരായ അര്‍ജുന്‍ റാവു, രാഹുല്‍ കാന്ത്‌രാജ് എന്നിവര്‍ റാലി സ്റ്റണ്ട് സീക്വന്‍സുകള്‍ കാഴ്ചവെച്ചു.

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

ഇന്ത്യന്‍ മോട്ടോര്‍റാലി സൂപ്പര്‍ക്രോസ് ചാമ്പ്യന്‍മാരായ അഡ്‌നാന്‍, സുദീപ് കൊതാരി സഖ്യം നടത്തിയ സൂപ്പര്‍ക്രോസ് സീക്വന്‍സുകളും സ്റ്റണ്ടുകളും ശ്രദ്ധ പിടിച്ച് പറ്റി.

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

ഇവര്‍ക്ക് പുറമെ ഉഡുപ്പിയില്‍ നിന്നുള്ള ഹോട്ട് പിസ്റ്റണ്‍ സംഘം ടൂവീലറുകളില്‍ പുറത്തെടുത്ത ഫ്രീസ്റ്റൈല്‍ സ്റ്റണ്ടുകള്‍ കാഴ്ചക്കാര്‍ക്ക് വിസ്മയം ഒരുക്കി.

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

എന്നാല്‍ സ്റ്റണ്ട് പെര്‍ഫോര്‍മന്‍സില്‍ ജയ്പൂരില്‍ നിന്നുള്ള ഫ്രീസ്റ്റൈല്‍ മോട്ടോര്‍സ്‌പോര്‍ട് റൈഡര്‍ ഗൗരവ് ഖാത്രിയുടെ പ്രകടനം ആരാധകരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചു.

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

റാമ്പിന്റെ സഹായത്താല്‍ അഞ്ച് ബസുകള്‍ക്ക് മുകളിലൂടെ ഗൗരവ് ഖാത്രി നടത്തിയ ഫ്രീസ്റ്റൈല്‍ ജമ്പ് 75 അടി ദൂരം പിന്നിടുകയായിരുന്നു. പിന്നാലെ ഖാത്രി കാഴ്ചവെച്ച ഏരിയല്‍ സ്റ്റണ്ടുകളും ആക്രോബാറ്റിക്‌സും മോട്ടോറിഗില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

മറ്റുള്ളവരുടെ അല്ല, സ്വന്ത ജീവന്‍ പണയപ്പെടുത്തി സ്റ്റണ്ടുകള്‍ നടത്താന്‍ മാത്രമാണ് ഓരോരുത്തര്‍ക്കും അവകാശമുള്ളതെന്ന് പ്രകടനത്തിന് ഒടുവില്‍ ഗൗരവ് ഖാത്രി പറഞ്ഞു. സ്റ്റണ്ടുകള്‍ക്ക് മുമ്പ്, എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളണമെന്നും മികച്ച പരിശീലനം നേടണമെന്നും ഖാത്രി കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും പിന്നെ സ്റ്റണ്ടും; ആല്‍വ മോട്ടോറിഗ് 4 സമാപിച്ചു

ആല്‍വ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി വിവേക് ആല്‍വ, വിശ്വാസ് ബാവ ബില്‍ഡേഴ്‌സ് പ്രെപ്രൈറ്റര്‍ അബുള്‍ പുതീഗെ, ബെദ്ര അഡ്വഞ്ചറസ് ക്ലബ് പ്രസിഡന്റ് അക്ഷയ് ജെയിന്‍, ദേശീയ തല മോട്ടോര്‍സ്‌പോര്‍ട് റൈഡര്‍ അശ്വിന്‍ നായിക്, മണ്ഡോവി മോട്ടോര്‍സ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് റാവു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ശാസ്ത്രജ്ഞന്‍ ഹരീഷ് ഭാട്ട്, ആല്‍വ മോട്ടോറിഗ് കോര്‍ഡിനേറ്റര്‍ മുദ്ദുകൃഷ്ണ ഷെട്ടി, AIET പ്രിന്‍സിപ്പല്‍ പീറ്റര്‍ ഫെര്‍ണാഡസ് എന്നിവര്‍ മോട്ടോറിഗില്‍ അതിഥികളായെത്തി.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Alvas Motorig 2017 leaves crowd in Awe. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark