സ്റ്റണ്ടും റാലിയുമായി ആല്‍വ 'മോട്ടോറിഗ് 4'; മെയ് 21 ന് അരങ്ങേറും

Written By:

നാലാമത് വാര്‍ഷിക 'മോട്ടോറിഗിന്' ആല്‍വ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്‌നോളജിയില്‍ തുടക്കമാകും. 2017 മെയ് 21 മുതല്‍ കര്‍ണാടകയിലെ മൂഡ്ബിദ്രിയിലുള്ള അല്‍വാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്‌നോളിജിയുടെ ഷോഭാവന ക്യാമ്പസില്‍ മോട്ടോറിംഗ് 4 അരങ്ങേറും.

സ്റ്റണ്ടും റാലിയുമായി ആല്‍വ 'മോട്ടോറിഗ് 4'; മെയ് 21 ന് അരങ്ങേറും

സൂപ്പര്‍കാറുകളുടെയും, സൂപ്പര്‍ബൈക്കുകളുടെയും, കസ്റ്റം-വിന്റേജ് വാഹനങ്ങളുടെയും പ്രദര്‍ശനമാണ് മോട്ടോറിംഗ് വാര്‍ഷിക സമ്മേളനത്തിലൂടെ ആല്‍വ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്‌നോളജി കാഴ്ചവെക്കുന്നത്.

സ്റ്റണ്ടും റാലിയുമായി ആല്‍വ 'മോട്ടോറിഗ് 4'; മെയ് 21 ന് അരങ്ങേറും

ഇതിന് പുറമെ ഡ്രാഗ് റേസിംഗ്, ഡ്രിഫ്റ്റിംഗ്, ദേശീയ തലത്തില്‍ പ്രശസ്തമായ റൈഡര്‍മാരും ഡ്രൈവര്‍മാരും നേതൃത്വം നല്‍കുന്ന കസ്റ്റം സ്റ്റണ്ട് പ്രകടനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മോട്ടോറിഗ് 4.

സ്റ്റണ്ടും റാലിയുമായി ആല്‍വ 'മോട്ടോറിഗ് 4'; മെയ് 21 ന് അരങ്ങേറും

ആല്‍വ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍, TASC, IMSC, ബെദ്ര അഡ്വഞ്ചര്‍ ക്ലബ്, കോസ്റ്റല്‍ റൈഡേഴ്‌സ്, KL14, ടീം ബെദ്ര യുണൈറ്റഡ് എന്നിവര്‍ സംയുക്തമായാണ് മോട്ടോറിംഗ് 4 ന് നേതൃത്വം നല്‍കുന്നത്. ഡ്രൈവ്‌സ്പാര്‍ക്കാണ് മോട്ടോറിഗിന്റെ ഔദ്യോഗിക മീഡിയ പാര്‍ട്ണര്‍.

സ്റ്റണ്ടും റാലിയുമായി ആല്‍വ 'മോട്ടോറിഗ് 4'; മെയ് 21 ന് അരങ്ങേറും

അദാനി UPCL എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കിഷോര്‍ ആല്‍വയാണ് മോട്ടോറിഗ് 4 ന്റെ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിക്കുക. ഇന്ത്യന്‍ റാലി റേസര്‍ അശ്വിന്‍ നായിക്, ഗണേശ് റാവു, കാറാവലി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ കുല്‍ദീപ് എം, ചൗത്തരെ അരമാനെ മൂഡ്ബിദ്രി, വിശ്വാസ് ബാവ ബില്‍ഡേര്‍സ് പ്രൊപ്രൈറ്റര്‍ അബുലാല്‍ പുതീഗെ, മണ്ഡോവി മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സഞ്ജയ് റാവു എന്നിവരും ചടങ്ങില്‍ അതിഥികളായെത്തും.

സ്റ്റണ്ടും റാലിയുമായി ആല്‍വ 'മോട്ടോറിഗ് 4'; മെയ് 21 ന് അരങ്ങേറും

വിന്റേജ് വാഹനങ്ങള്‍ ഉള്‍പ്പെടെ 200 ഓളം ടോപ്-എന്‍ഡ് കാറുകളും ടൂവീലറുകളും മോട്ടോറിഗില്‍ സാന്നിധ്യമറിയിക്കും. റാലി എയ്‌സര്‍മാരായ അര്‍ജുന്‍ റാവു, രാഹുല്‍ കാന്ത്‌രാജ് എന്നിവര്‍ റാലി സ്റ്റണ്ടുകളും കാഴ്ചവെക്കും.

സ്റ്റണ്ടും റാലിയുമായി ആല്‍വ 'മോട്ടോറിഗ് 4'; മെയ് 21 ന് അരങ്ങേറും

ടൂവീലര്‍ വിഭാഗത്തില്‍ ദേശീയ തലത്തില്‍ ഏറെ പ്രശസ്തമായ ഫ്രീസ്റ്റൈല്‍ മോട്ടോര്‍സ്‌പോര്‍ട് റൈഡര്‍ ഗൗരവ് ഖാത്രിയും, ഉഡുപ്പിയില്‍ നിന്നുള്ള ഫ്രീസ്റ്റൈല്‍ റൈഡിംഗ് ഗ്രൂപ്പ്, 'ഹോട്ട് പിസ്റ്റണ്‌സും' സ്റ്റണ്ട് പ്രകടനങ്ങള്‍ നടത്തും.

സ്റ്റണ്ടും റാലിയുമായി ആല്‍വ 'മോട്ടോറിഗ് 4'; മെയ് 21 ന് അരങ്ങേറും

സൂപ്പര്‍ക്രോസ് റൈഡര്‍മാരായ അഡ്‌നാന്‍, സുദീപ് കൊതാരി എന്നിവരും സൂപ്പര്‍ക്രോസ് സീക്വന്‍സുകളില്‍ സ്റ്റണ്ട് പ്രകടനങ്ങളുമായി കളം നിറയും.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Alva's Motorig 4 To Be Held On May 21. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark