ഇന്ത്യയെ അതിശയിപ്പിച്ച ചില അംബാസഡര്‍ മോഡിഫിക്കേഷനുകള്‍

Written By:

അംബാസഡര്‍ എന്നാല്‍ ഒരു വികാരമാണ്. 1958 ല്‍ ഇന്ത്യന്‍ മണിലേക്ക് കടന്ന് വന്ന ഹിന്ദുസ്താന്‍ അംബാസഡര്‍ നീണ്ട 56 വര്‍ഷമാണ് രാജ്യത്തെ സേവിച്ചത്. 2014 ല്‍ ഉത്പാദനം നിര്‍ത്തുമ്പോഴും ഇന്ത്യന്‍ ജനതയുടെ മനസില്‍ മായാത്ത മുഖമായി മാറാന്‍ അംബാസഡറിന് കഴിഞ്ഞു.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യയെ അതിശയിപ്പിച്ച ചില അംബാസഡര്‍ മോഡിഫിക്കേഷനുകള്‍

നാട്ടുപ്രമാണികളും, പുത്തന്‍ പണക്കാരും മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും വരെ തലയുയര്‍ത്തി സഞ്ചരിച്ചിരുന്നത് ഇതേ അംബാസഡറിന്റെ നിഴലിലാണ്. അംബാസഡറിനെയായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സിയായി പ്രശസ്ത ടിവി ഷോ ടോപ് ഗിയര്‍ തെരഞ്ഞെടുത്തത്.

ഇന്ത്യയെ അതിശയിപ്പിച്ച ചില അംബാസഡര്‍ മോഡിഫിക്കേഷനുകള്‍

ലണ്ടന്‍ ബ്ലാക് ക്യാബ്, മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ്, ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍, ഫോര്‍ഡ് ക്രൗണ്‍ വിക്ടോറിയ, ലിങ്കണ്‍ ടൗണ്‍ കാറുകളോട് ഏറ്റുമുട്ടിയാണ് ഇന്ത്യയുടെ സ്വന്തം അംബാസഡര്‍ ഈ കിരീടം കരസ്ഥമാക്കിയത്.

ഇന്ത്യയെ അതിശയിപ്പിച്ച ചില അംബാസഡര്‍ മോഡിഫിക്കേഷനുകള്‍

പുത്തന്‍ താരോദയങ്ങളുടെ കടന്നുവരവില്‍ അംബാസഡറിന് കാലിടറിയില്ലേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുക ബുദ്ധിമുട്ടാകും. കാലത്തിനൊത്ത് പിടിച്ച് നില്‍ക്കാന്‍ കഷ്ടപ്പെടുന്ന അംബാസഡറിനയും അവസാന നാളുകളില്‍ നാം കണ്ടതാണ്.

ഇന്ത്യയെ അതിശയിപ്പിച്ച ചില അംബാസഡര്‍ മോഡിഫിക്കേഷനുകള്‍

ഇതൊക്കെ അംബാസഡറിന്റെ ചരിത്രം. ഇന്ത്യ കണ്ട ആദ്യ മോഡഫിക്കേഷന്‍ ക്യാന്‍വാസ് കൂടിയായിരുന്നു അംബാഡസര്‍. ചില കൗതുകമുണര്‍ത്തുന്ന അംബാഡസര്‍ മോഡഫിക്കേഷനുകളെ ഇവിടെ പരിശോധിക്കാം-

ഇന്ത്യയെ അതിശയിപ്പിച്ച ചില അംബാസഡര്‍ മോഡിഫിക്കേഷനുകള്‍

ഡിസി മോഡിഫൈഡ് ആംബിയറോഡ്

ഗള്‍വിംഗ് ഡോറുകളും 5 സ്‌പോക്ക് അലോയ് വീലും അംബാഡസറില്‍ സങ്കല്‍പിക്കാന്‍ സാധിക്കുമോ? ദിലീപ് ഛാബ്രിയയുടെ സങ്കല്‍പത്തില്‍ ഒരുങ്ങിയ ആംബിയറോഡ് ഏറെക്കാലം ഇന്ത്യന്‍ ജനതയില്‍ കൗതുകമുണര്‍ത്തിയ മോഡലാണ്. 2008 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് ആംബിയറോഡിനെ ഡിസി ഡിസൈന്‍ കാഴ്ചവെച്ചത്.

ഇന്ത്യയെ അതിശയിപ്പിച്ച ചില അംബാസഡര്‍ മോഡിഫിക്കേഷനുകള്‍

അംബാസഡര്‍ റോള്‍സ് റോയ്‌സ്

അംബാസിഡറില്‍ മുങ്ങിയ റോള്‍സ് റോയ്സ് - ഏറെ ശ്രദ്ധിക്കപ്പെട്ട പരീക്ഷണങ്ങളില്‍ ഒന്നാണ് ഇത്. വലിയ വെര്‍ട്ടിക്കല്‍ ഫ്രണ്ട് ഗ്രില്ലും സ്വെപ്റ്റ് ഹെഡ്‌ലാമ്പുകളും കാറിനെ വേറിട്ട് നിര്‍ത്തുന്നു. ഫ്രണ്ട് ഗ്രില്ലിന് ലഭിച്ച ഗ്രില്ല് മാത്രമാണ് റോള്‍സ് റോയ്സിലേക്കുള്ള സൂചന നല്‍കുന്നത്.

ഇന്ത്യയെ അതിശയിപ്പിച്ച ചില അംബാസഡര്‍ മോഡിഫിക്കേഷനുകള്‍

മനീഷ് മല്‍ഹോത്രയുടെ ആര്‍ട്ടിസ്റ്റിക് അംബാസഡര്‍

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും അംബാഡസറില്‍ ഒരു കൈനോക്കിയിട്ടുണ്ട്. സംഭവം ഹിറ്റായോ എന്നതില്‍ സംശയമുണ്ടെങ്കിലും, അംബാസഡറിന് ഒരു റെട്രോ ലുക്കാണ് നിറങ്ങള്‍ കൊണ്ട് മനീഷ് മല്‍ഹോത്ര ചാർത്തിയത്.

ഇന്ത്യയെ അതിശയിപ്പിച്ച ചില അംബാസഡര്‍ മോഡിഫിക്കേഷനുകള്‍

അലൂമിനിയം അംബാസഡര്‍

അംബാസഡറില്‍ ഒരുങ്ങിയ മറ്റൊരു ആര്‍ട്ട് വര്‍ക്കാണ് ഇത്. പൂര്‍ണമായും അലൂമിനിയത്തില്‍ ഒരുങ്ങിയതാണ് ഈ അംബാസഡര്‍. പ്രശസ്ത ശില്‍പി സുബോധ് ഗുപ്തയുടെ സങ്കല്‍പത്തിനൊത്ത് മെനഞ്ഞെടുത്ത അംബാസഡര്‍, 'ദൂത്ത്' എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യയെ അതിശയിപ്പിച്ച ചില അംബാസഡര്‍ മോഡിഫിക്കേഷനുകള്‍

പോളാര്‍ ബെയര്‍ അംബാസഡര്‍

ഇന്ത്യ കണ്ട ഏറ്റവും വിചിത്രമായ അംബാസഡറാണ് ഇത്. ഹെതല്‍ ശുക്ല എന്ന മുംബൈ ഗ്രാഫിക്‌സ് ആര്‍ട്ടിസ്റ്റാണ്, രോമത്തില്‍ പൊതിഞ്ഞ അംബാസഡറിനെ അവതരിപ്പിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ദ്രുവകരടികളെ, നിരത്തില്‍ നിന്നും അന്യം നിന്നുപോകുന്ന അംബാഡറുകളമായി ഉപമിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നിരിക്കുന്നത്.

English summary
Hindustan Ambassador: Top 5 Most Drastically Modified Examples. Read in Malayalam.
Story first published: Friday, August 18, 2017, 17:37 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark