കരുത്തന്‍ ദോസ്ത് പ്ലസുമായി അശോക് ലെയ്‌ലാന്‍ഡ്; വില 5.68 ലക്ഷം രൂപ

Written By:

ഇന്ത്യന്‍ വാണിജ്യ വാഹന വിപണിയില്‍ പുതിയ ദോസ്ത് പ്ലസുമായി (ദോസ്ത്+) അശോക് ലെയ്‌ലാന്‍ഡ് എത്തി. 5,68,360 രൂപ ആരംഭവിലയിലാണ് അശോക് ലെയ്‌ലാന്‍ഡ് ദോസ്ത് പ്ലസ് അവതരിച്ചിരിക്കുന്നത് (എക്‌സ്‌ഷോറൂം ബംഗളൂരു).

കരുത്തന്‍ ദോസ്ത് പ്ലസുമായി അശോക് ലെയ്‌ലാന്‍ഡ്; വില 5.68 ലക്ഷം രൂപ

വിദേശ നിര്‍മ്മാതാക്കളുടെ കടന്നു കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ചെറുവാണിജ്യ വാഹന ശ്രേണിയിലെ ആധിപത്യം ഉറപ്പ് വരുത്താനുള്ള അശോക് ലെയ്‌ലാന്‍ഡിന്റെ ശ്രമമാണ് പുതിയ ദോസ്ത് പ്ലസ്.

കരുത്തന്‍ ദോസ്ത് പ്ലസുമായി അശോക് ലെയ്‌ലാന്‍ഡ്; വില 5.68 ലക്ഷം രൂപ

അശോക് ലെയ്‌ലാന്‍ഡ് ദോസ്തിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ദോസ്ത് പ്ലസ്. ദോസ്തുമായാണ് ചെറുവാണിജ്യ വാഹന ശ്രേണിയിലേക്ക് ചെന്നൈ ആസ്ഥാനമായ അശോക് ലെയ്‌ലാന്‍ഡ് ആദ്യമായി ചുവട് ഉറപ്പിച്ചത്.

കരുത്തന്‍ ദോസ്ത് പ്ലസുമായി അശോക് ലെയ്‌ലാന്‍ഡ്; വില 5.68 ലക്ഷം രൂപ

വാണിജ്യ വാഹന വിപണിയിലും മത്സരം കനത്ത സാഹചര്യത്തിലാണ് ദോസ്തിന്റെ മികവേറിയ പതിപ്പ്, ദോസ്ത് പ്ലസുമായി അശോക് ലെയ്‌ലാന്‍ഡ് എത്തിയിരിക്കുന്നത്.

കരുത്തന്‍ ദോസ്ത് പ്ലസുമായി അശോക് ലെയ്‌ലാന്‍ഡ്; വില 5.68 ലക്ഷം രൂപ

60 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ TDCR എഞ്ചിനിലാണ് പുതിയ ദോസ്ത് പ്ലസ് ഒരുങ്ങുന്നത്. ബെസ്റ്റ്-ക്ലാസ്-ഇന്ധനക്ഷമതയാണ് പുതിയ ദോസ്ത് പ്ലസ് കാഴ്ചവെക്കുകയെന്നാണ് കമ്പനിയുടെ വാദം.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
കരുത്തന്‍ ദോസ്ത് പ്ലസുമായി അശോക് ലെയ്‌ലാന്‍ഡ്; വില 5.68 ലക്ഷം രൂപ

ദോസ്തിനെക്കാളും 18 ശതമാനം അധിക ഭാരം വഹിക്കാന്‍ ദോസ്ത് പ്ലസിന് സാധിക്കുമെന്ന് അശോക് ലെയ്‌ലാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അമിത ഭാരം താങ്ങുന്നതിനായി കൂടുതല്‍ ലീഫ് സ്പ്രിങ്ങുകളും പുതിയ ദോസ്ത് പ്ലസില്‍ ഇടംപിടിച്ചിട്ടുണ്ട്.

കരുത്തന്‍ ദോസ്ത് പ്ലസുമായി അശോക് ലെയ്‌ലാന്‍ഡ്; വില 5.68 ലക്ഷം രൂപ

14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ക്ക് പകരം 15 ഇഞ്ച് സ്റ്റീല്‍ വീലുകളാണ് പുതിയ പതിപ്പില്‍ ഒരുങ്ങിയിരിക്കുന്നത്. 2645 mm നീളവും 1620 mm വീതിയുമാണ് ദോസ്ത് പ്ലസിനുള്ളത്.

കരുത്തന്‍ ദോസ്ത് പ്ലസുമായി അശോക് ലെയ്‌ലാന്‍ഡ്; വില 5.68 ലക്ഷം രൂപ

രണ്ട് വര്‍ഷം/ഒരു ലക്ഷം കിലോമീറ്റര്‍ എന്ന അഡീഷണല്‍ വാറന്റിയ്ക്ക് ഒപ്പമാണ് ദോസ്ത് പ്ലസിനെ അശോക് ലെയ്‌ലാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.

കരുത്തന്‍ ദോസ്ത് പ്ലസുമായി അശോക് ലെയ്‌ലാന്‍ഡ്; വില 5.68 ലക്ഷം രൂപ

വൈറ്റ്, ഐറിഷ് ക്രീം, ഗ്രെയ് ബീജ് എന്നീ നിറഭേദങ്ങളിലാണ് പുതിയ ദോസ്ത് പ്ലസ് ലഭ്യമാവുക. മൂന്ന് വേരിയന്റുകളിലായി ഒരുങ്ങുന്ന ദോസ്ത് പ്ലസിന്റെ ടോപ് വേരിയന്റില്‍ എയര്‍ കണ്ടീഷണിംഗും, പവര്‍ സ്റ്റീയറിംഗും, ഡ്യൂവല്‍-ടോണ്‍ ഇന്റീരിയറും ഇടംപിടിക്കുന്നുണ്ട്.

കൂടുതല്‍... #ashok leyland #new launch #commercial vehicles
English summary
Ashok Leyland Dost Plus Launched In Bangalore At A Starting Price Of Rs 5.68 Lakh. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark