ഇലക്ട്രിക് യുഗത്തിലേക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ചുവട്‌വെയ്പ് — RapidE വരുന്നു!

Written By:

ഇലക്ട്രിക് കാറുകളിലേക്ക് ആസ്റ്റണ്‍ മാര്‍ട്ടിനും ചുവട് വെയ്ക്കുന്നു. ആസ്റ്റണ്‍ മാര്‍ട്ടിനില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് കാര്‍, RapidE യുടെ പ്രൊഡക്ഷന്‍ 2019 മുതല്‍ ആരംഭിക്കും. അതേസമയം കേവലം 155 RapidE മോഡലുകളെ മാത്രമാകും ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉത്പാദിപ്പിക്കുക.

To Follow DriveSpark On Facebook, Click The Like Button
ഇലക്ട്രിക് യുഗത്തിലേക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ചുവട്‌വെയ്പ് — RapidE എത്തുന്നു

രണ്ട് വര്‍ഷം മുമ്പ് കോണ്‍സെപ്റ്റ് കാറായാണ് ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍, ആദ്യ ഇലക്ട്രിക് കാറിനെ അവതരിപ്പിച്ചത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപീഡ് AMR നെ അടിസ്ഥാനമാക്കിയാണ്, RapidE യും ഒരുങ്ങുന്നത്.

ഇലക്ട്രിക് യുഗത്തിലേക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ചുവട്‌വെയ്പ് — RapidE എത്തുന്നു

വില്ല്യംസ് അഡ്വാന്‍സ്ഡ് എഞ്ചിനീയറിംങ്ങുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ RapidE യുടെ ഉത്പാദനം ആരംഭിക്കുക.

ഇലക്ട്രിക് യുഗത്തിലേക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ചുവട്‌വെയ്പ് — RapidE എത്തുന്നു

നേരത്തെ, RapidE കോണ്‍സെപ്റ്റ് കാറിന്റെ നിര്‍മ്മാണത്തിലും വില്ല്യംസ് അഡ്വാന്‍സ്ഡ് എഞ്ചിനീയറിംഗ് പങ്കാളികളായിരുന്നു.

ഇലക്ട്രിക് യുഗത്തിലേക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ചുവട്‌വെയ്പ് — RapidE എത്തുന്നു

റാപിഡ് S ന് സമാനമായ മെക്കാനിക്കല്‍ ഫീച്ചറുകളാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ RapidE ലും ഇടംപിടിക്കുന്നത്. 6.0 ലിറ്റര്‍ V12 എഞ്ചിന് പകരം, ഓള്‍-ഇലക്ട്രിക് പവര്‍ട്രെയിനാകും RapidE യില്‍ ഒരുങ്ങുക.

ഇലക്ട്രിക് യുഗത്തിലേക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ചുവട്‌വെയ്പ് — RapidE എത്തുന്നു

RapidE യുടെ ഔദ്യോഗിക അവതരണവുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉടന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ആസ്റ്റണ്‍ മാര്‍ട്ടിന്റെ 'ലോ-ആന്‍ഡ് സീറോ-എമ്മിഷന്‍' നയത്തിന്റെ തുടക്കമാണ് RapidE യെന്ന് കമ്പനി സിഇഒ ആന്‍ഡി പാല്‍മര്‍ പറഞ്ഞു.

ഇലക്ട്രിക് യുഗത്തിലേക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ചുവട്‌വെയ്പ് — RapidE എത്തുന്നു

അതേസമയം, പെട്രോള്‍-ഡീസല്‍ എഞ്ചിനുകളിൽ ഒരുങ്ങിയ കാറുകളാണ് ആസ്റ്റണ്‍ മാര്‍ട്ടിന്റെ എക്കാലത്തേയും കരുത്തെന്ന് ആന്‍ഡി പാല്‍മര്‍ കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രിക് യുഗത്തിലേക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ചുവട്‌വെയ്പ് — RapidE എത്തുന്നു

എന്തായാലും ഇലക്ട്രിക് കാറുമായുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്റെ കടന്ന് വരവ്, വിപണിയില്‍ ഇലക്ട്രി-പ്രീമിയം ശ്രേണിക്ക് തുടക്കം കുറിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

English summary
Aston Martin Confirms Its First All-Electric RapidE Production. Read in Malayalam.
Story first published: Tuesday, June 27, 2017, 12:53 [IST]
Please Wait while comments are loading...

Latest Photos