പ്രൗഢം ഗംഭീരം ഇത് 'വാല്‍ക്കെയ്റി';ഐതീഹ്യങ്ങളിലെ ഹൈപ്പര്‍കാറുമായി ആസ്റ്റണ്‍ മാര്‍ട്ടിന്‍

Written By: Dijo

2017 ജനീവ മോട്ടോര്‍ ഷോയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് കാര്‍ നിര്‍മ്മാതാക്കളെല്ലാം. പ്രൗഢ ഗംഭീരമായ വമ്പന്‍ ബ്രാന്‍ഡുകള്‍ മുതല്‍ ഇത്തിരി കുഞ്ഞന്മാര്‍ വരെ മോട്ടോര്‍ ഷോയില്‍ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിക്കാനുള്ള തിരക്കിലാണ്. എന്നാല്‍ ജനീവ മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവതരിപ്പിച്ച AM-RB 001 മോഡലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വാല്‍ക്കെയ്‌റി എന്ന ഔദ്യോഗിക നാമത്തിലാണ് AM-RB 001 എന്ന ഹൈപ്പര്‍കാറിനെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ രംഗത്തെത്തിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ആസ്റ്റണ്‍ മാര്‍ട്ടിനില്‍ നിന്നുള്ള ഹൈപ്പര്‍കാര്‍ വാല്‍ക്കെയ്റി വന്നെത്തി

നോര്‍സ് ഐതീഹ്യത്തില്‍ നിന്നുമാണ് തങ്ങളുടെ ഹൈപ്പര്‍ കാറിന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാല്‍ക്കെയ്‌റി എന്ന പേര് കണ്ടെത്തിയത്. നോര്‍ഡിക് ദേവനായ ഒടിന്റെ തെരഞ്ഞെടുത്ത തോഴികളാണ് വാല്‍ക്കീരി എന്നറിയപ്പെടുന്നത്. മോഡലുകള്‍ക്ക് 'V' എന്ന പദത്തില്‍ ആരംഭിക്കുന്ന നാമം നല്‍കി വരുന്ന പാരമ്പര്യത്തെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇത്തവണയും മുറുകെ പിടിച്ചു. നിലവില്‍ വാന്റേജ്, വാന്‍ക്വിഷ്, വുള്‍ക്കാന്‍ മോഡലുകളാണ് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ശ്രേണിയിലുള്ളത്.

ആസ്റ്റണ്‍ മാര്‍ട്ടിനില്‍ നിന്നുള്ള ഹൈപ്പര്‍കാര്‍ വാല്‍ക്കെയ്റി വന്നെത്തി

കരുത്തിനൊപ്പം നൂതന സാങ്കേതികതയില്‍ അടിസ്ഥാനപ്പെടുത്തിയാണ് വാല്‍ക്കെയ്‌റിനെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സിസ്റ്റത്തോട് കൂടിയ 6.5 ലിറ്റര്‍ V12 എഞ്ചിനാണ് വാല്‍ക്കെയ്‌റില്‍ ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഒരുക്കിയിട്ടുള്ളത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാല്‍ക്കെയ്‌റിന് വെറും പത്ത് സെക്കന്റില്‍ താഴെ മതിയെന്നാണ് ആസ്റ്റണ്‍ മാര്‍ട്ടിന്റെ വാദം.

ആസ്റ്റണ്‍ മാര്‍ട്ടിനില്‍ നിന്നുള്ള ഹൈപ്പര്‍കാര്‍ വാല്‍ക്കെയ്റി വന്നെത്തി

ഒപ്പം, 1814 കിലോഗ്രാം ഭാരം വരുന്ന വാല്‍ക്കെയ്‌റിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 402 കിലോമീറ്ററാണ്. റെഡ്ബുള്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജിയുടെ പങ്കാളിതത്തോടെയാണ് വാല്‍ക്കെയ്‌റി എന്ന AM-RB 001 ഹൈപ്പര്‍കാറിനെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷനായ വാല്‍ക്കെയ്‌റിന്റെ 150 യൂണിറ്റാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിര്‍മ്മിക്കുക. ഇതിന് പുറമ, റേസ് ട്രാക്കുകള്‍ക്കായി 25 യൂണിറ്റുകള്‍ കൂടി ആസ്റ്റണ്‍ മാര്‍ട്ടിന്‍ പുറത്തിറക്കും. അതേസമയം, പുറത്തിറങ്ങാനിരിക്കുന്ന വാല്‍ക്കീറിന്റെ 150 മോഡലുകളുടെയും വില്‍പന ഇതിനകം നടന്ന് കഴിഞ്ഞു.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാല്‍ക്കെയ്‌റി ഫോട്ടോ ഗാലറി

English summary
Aston Martin has christened the latest hypercar made in association with Red Bull F1 as Valkyrie.
Please Wait while comments are loading...

Latest Photos