ഓഡി എ3 കാബ്രിയോലെറ്റ് ഇന്ത്യയിൽ....

Written By:

ഓഡി എ3 കാബ്രിയോലെറ്റ് ഇന്ത്യയിലവതരിച്ചു. ദില്ലി എക്സ്ഷോറൂം 47.98 ലക്ഷമാണ് ഈ ഫേസ്‌ലിഫ്റ്റ് മോഡലിന്റെ ഇന്ത്യയിലെ വില.

ഓഡി എ3 കാബ്രിയോലെറ്റ് ഇന്ത്യയിൽ....

1.4ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ കരുത്തായുള്ള ഈ വാഹനം 148ബിഎച്ച്പിയും 250എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

ഓഡി എ3 കാബ്രിയോലെറ്റ് ഇന്ത്യയിൽ....

7 സ്പീഡ് ഡിഎസ്ജി ട്രാൻസ്മിനും ഈ എൻജിനോട് ചേർത്തിട്ടുണ്ട്. ലിറ്ററിന് 19.20കിലോമീറ്റർ എന്ന മൈലേജും ഈ കാർ വാഗ്ദാനം ചെയ്യുന്നു.

ഓഡി എ3 കാബ്രിയോലെറ്റ് ഇന്ത്യയിൽ....

4,423എംഎം നീളവും 1,793എംഎം വീതിയും, 1,793എംഎം ഉയരവുമുള്ള ഈ വാഹനത്തിന്റെ വീൽബേസ് 2,595എംഎം ആണ്.

ഓഡി എ3 കാബ്രിയോലെറ്റ് ഇന്ത്യയിൽ....

പുതുക്കിയ ബംബർ, എൽഇഡി ഹെഡ്‌ലാമ്പ്, ഡിആർഎല്ലുകൾ, പുതിയ ഗ്രിൽ എന്നിവ ഉൾപ്പെടുത്തി മിനുക്കുപണികൾ നടത്തയതാണ് ഈ വാഹനത്തിന്റെ മുൻഭാഗം. മൊത്തത്തിലൊരു മസിലൻ ആകാരഭംഗി കൈവരിച്ചിട്ടുണ്ട് ഈ പുതുക്കിയ മോഡൽ.

ഓഡി എ3 കാബ്രിയോലെറ്റ് ഇന്ത്യയിൽ....

പുതിയ ഡിസൈനിലുള്ള ടെയിൽ ലാമ്പ്, പുതുക്കിയ ബംബർ, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലും തുറന്നടയ്ക്കാൻ സാധിക്കുന്ന റൂഫ് എന്നിവയാണ് ഈ കൺവർട്ടബിൾ മോഡലിന്റെ മറ്റ് സവിശേഷതകൾ.

ഓഡി എ3 കാബ്രിയോലെറ്റ് ഇന്ത്യയിൽ....

7 ഇ‍ഞ്ച് ഇലക്ട്രിക്കലി റിക്ട്രാക്റ്റബിൾ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ എയർകണ്ടീഷൻ, ലെതർ സീറ്റുകൾ എന്നീ പ്രത്യോകതകളാണ് അകത്തളത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഓഡി എ3 കാബ്രിയോലെറ്റ് ഇന്ത്യയിൽ....

സുരക്ഷ ഉറപ്പാക്കാൻ 5 എയർബാഗുകൾ, എബിഎസ്, ഇബിഡി, പാർക്കിംഗ് സെൻസർ, റിയർ വ്യൂ ക്യാമറ എന്നീ സജ്ജീകരണങ്ങളും ഈ വാഹനത്തിലുണ്ട്.

 കാണാം വിപുലമായ ഓഡി എ3 കാബ്രിയോലെറ്റ് ഇമേജ് ഗ്യാലറി

 

കൂടുതല്‍... #ഓഡി #audi
English summary
Drop-Top Audi A3 Cabriolet Launched In India; Priced At Rs 47.98 Lakh
Story first published: Wednesday, February 8, 2017, 15:56 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark