വീഡിയോ; ഫോക്‌സ്‌വാഗണ്‍ 'സഹോദരിമാരെ' ഓര്‍ത്ത് അഭിമാനിക്കുന്നൂവെന്ന് ഔടി
സാഹോദര്യബന്ധത്തിന്റെ സന്ദേശമോതി രാജ്യം രക്ഷാബന്ധന്‍ ആഘോഷിക്കുന്നു. ആയുരാരോഗ്യ വിജയങ്ങള്‍ നേര്‍ന്ന് കൊണ്ട് പെണ്‍കുട്ടികള്‍ സഹോദരന്മാരുടെ കൈകളില്‍ രാഖികെട്ടുമ്പോള്‍, ഊട്ടിയുറപ്പിക്കപ്പെടുന്നത് സംരക്ഷണവും പരിരക്ഷയുമാണ്.

രക്ഷാബന്ധനും ഓട്ടോലോകവും തമ്മില്‍ എന്താണ് ബന്ധം? ഇത്തവണത്തെ രക്ഷാബന്ധന് ഔടി പുറത്തിറക്കിയ വീഡിയോ സന്ദേശം ഒരല്‍പം സ്‌പെഷ്യലാണ്.
Recommended Video


R8 നെ പശ്ചാത്തലമാക്കി ഔടി സമര്‍പ്പിച്ചിരിക്കുന്ന പുതിയ വീഡിയോ, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള സൂപ്പര്‍കാര്‍ 'സഹോദരിമാർക്ക്' ആശംസ നേരുകയാണ്.

ലംബോര്‍ഗിനി ഉറാക്കാന്‍, പോര്‍ഷ 911 ടര്‍ബ്ബോ എസ്, ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി സഹോദരിമാരെ കുറിച്ച് അഭിമാനിക്കുന്നൂവെന്നാണ് ഔടിയുടെ സന്ദേശം.
ഇതിന് പിന്നാലെ R8 V10 പ്ലസിന്റെ ദൃശ്യങ്ങളിലേക്ക് ഔടി കൊണ്ടുപോകുന്നു.

ലംബോര്‍ഗിനി ഉറാക്കാനിന് സമാനമായി, 603 bhp കരുത്തേകുന്ന നാച്ചുറലി ആസ്പിരേറ്റഡ് 5.2 ലിറ്റര്‍ V10 എഞ്ചിനാണ് ഔടി R8 V10 പ്ലസും ഉപയോഗിക്കുന്നത്.

600 bhp കരുത്തേകുന്ന 6.0 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ W12 എഞ്ചിനാണ് ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിയിലുള്ളത്. 572 bhp കരുത്തേകുന്ന ട്വിന്‍-ടര്‍ബ്ബോ 3.8 ലിറ്റര്‍ ഫ്‌ളാറ്റ് സിക്‌സ് എഞ്ചിനില്‍ എത്തുന്ന പോര്‍ഷ 911 ടര്‍ബ്ബോ എസ്, സൂപ്പര്‍കാര്‍ സഹോദരിമാരില്‍ എറ്റവും പിന്നിലാണ്.

കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ബിഎംഡബ്ല്യുവിന് എതിരെ നടത്തിയ പരസ്യയുദ്ധത്തിന്റെ നര്‍മ്മം വിട്ടുമാറിയിട്ടില്ലെന്ന സൂചനയാണ് ഔടിയുടെ പുതിയ വീഡിയോ സന്ദേശം വെളിപ്പെടുത്തുന്നത്.


Click it and Unblock the Notifications








