വിടചൊല്ലാം ബജാജ് പൾസർ 200 എഎസിന്...

Written By:

ഇന്ത്യൻ ഇരുചക്ര വാഹനനിർമാതാവായ ബജാജ് ഓട്ടോ പൾസർ ശ്രേണിയിലുള്ള എല്ലാ ബൈക്കുകളേയും പുതുക്കി അവതരിപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. അതിന്റെ ഭാഗമായി ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇക്കഴിഞ്ഞ ആറിനായിരുന്നു 200എൻഎസ് പുതുക്കിയ മോഡലിനെ വിപണിയിൽ അവതരിപ്പിച്ചത്.

To Follow DriveSpark On Facebook, Click The Like Button
വിടചൊല്ലാം ബജാജ് പൾസർ 200 എഎസിന്...

പൾസർ 200എൻഎസിനെ പുനരവതരിപ്പിച്ചതോടെ പൾസർ എഎസ്200-നെ വിപണിയിൽ നിന്നും പിൻവലിക്കുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ബജാജ്.

വിടചൊല്ലാം ബജാജ് പൾസർ 200 എഎസിന്...

ഒരു അഡ്വഞ്ചർ സ്പോർട് ടൂററായി 2015 ഏപ്രിലിലായിരുന്നു ഈ ബൈക്കിന്റെ അവതരണം. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ടൂററിനു ആവശ്യമായ ഫീച്ചറുകൾ ഇല്ലാത്തതിനാൽ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാൻ ഈ ബൈക്കിന് സാധിക്കാതെ പോയി.

വിടചൊല്ലാം ബജാജ് പൾസർ 200 എഎസിന്...

പഴയ പൾസർ 200എൻഎസിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എഎസ് 200ന്റെ നിർമാണവും നടത്തിയിരുന്നത്. ഫെയറിംഗ് ഒഴിച്ച് മറ്റു ഡിസൈനുകളെല്ലാം 200എൻഎസിന് സമാനമായിരുന്നു.

വിടചൊല്ലാം ബജാജ് പൾസർ 200 എഎസിന്...

പുതിയ 2017 പൾസർ 200എൻഎസിന് വഴിമാറിക്കൊടുക്കുവാൻ എഎസ് 200 മോഡലിനെ വിപണിയിൽ നിന്നും പിൻവലിക്കുകയാണെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയതു കമ്പനി.

വിടചൊല്ലാം ബജാജ് പൾസർ 200 എഎസിന്...

ബിഎസ് നാല് എമിഷൻ ചട്ടങ്ങൾ പാലിക്കുന്ന പുതിയ എൻജിനും ചില്ലറ കോസ്മെറ്റിക് പരിവർത്തനങ്ങൾക്കും വിധേയമായിട്ടാണ് പുതിയ എൻഎസ് 200 അവതരിച്ചിരിക്കുന്നത്.

വിടചൊല്ലാം ബജാജ് പൾസർ 200 എഎസിന്...

എന്നാൽ ഫ്യുവൽ ഇൻഞ്ചെക്ഷൻ സിസ്റ്റം, എബിഎസ് പോലുള്ള ഫീച്ചറുകൾ ഉൾപ്പെട്ടിട്ടില്ലെന്നുള്ള ഒരു അഭാവമുണ്ട് ഈ ബൈക്കിന്.

വിടചൊല്ലാം ബജാജ് പൾസർ 200 എഎസിന്...

ദില്ലി എക്സ്ഷോറൂം 96,453രൂപയാണ് ഈ പുതിയ പൾസർ മോഡലിന്റെ വില. ഗ്രാഫേറ്റ് ബ്ലാക്ക്, മിറാഷ് വൈറ്റ്, വൈൽഡ് റെഡ് എന്നീ നിറങ്ങളിലായിരിക്കും ബൈക്ക് ലഭ്യമാവുക.

250സിസി ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ വാങ്ങൂ പുതിയ യമഹ എഫ്‌സി25 തന്നെ.

  

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Pulsar AS200 Discontinued — Reason Revealed
Story first published: Saturday, February 11, 2017, 15:37 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark