60000 രൂപയ്ക്ക് ബജാജിന്റെ കാര്‍!; വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

Written By:

'60000 രൂപയ്ക്ക് ഒരു കാര്‍! ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറുമായി ബജാജ് വരുന്നൂ' - പുതിയ വാര്‍ത്ത കേട്ട് ഉപഭോക്താക്കള്‍ക്ക് ഒപ്പം ബജാജും ഞെട്ടി. വാര്‍ത്ത വിശ്വസിച്ച് ബജാജ് കാറിനെ തേടിയെത്തിയ ആയിരക്കണക്കിന് അന്വേഷകരെ നിരാശപ്പെടുത്തി ബജാജ് വ്യക്തമാക്കി.. ' വാര്‍ത്ത വ്യാജമാണ്!'

60000 രൂപയ്ക്ക് ബജാജിന്റെ കാര്‍!; വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

അതെ, അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ബജാജ് കാര്‍ യാഥാര്‍ത്ഥ്യമല്ല. ബജാജിന്റെ പുതിയ കാര്‍ എന്ന തരത്തില്‍ പ്രചരിച്ചതോ, ആറ് വര്‍ഷം പഴക്കമുള്ള ബജാജിന്റെ ആശയവും.

Recommended Video
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
60000 രൂപയ്ക്ക് ബജാജിന്റെ കാര്‍!; വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

ആറ് വര്‍ഷം മുമ്പ് ബജാജ് അവതരിപ്പിച്ച കോണ്‍സെപ്റ്റ് മോഡലാണ് 2015 ല്‍ ക്യൂട്ടായി അണിനിരന്നത്. ക്യൂട്ട് ഒരു കാറാണോ? സംശയിക്കേണ്ട, ബജാജ് ക്യൂട്ട് കാര്‍ അല്ല.

60000 രൂപയ്ക്ക് ബജാജിന്റെ കാര്‍!; വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

ക്വാഡ്രിസൈക്കിള്‍ ഗണത്തിലാണ് ക്യൂട്ട് ഉള്‍പ്പെടുന്നത്. സിംഗിള്‍ സിലിണ്ടര്‍ വാട്ടര്‍-കൂള്‍ഡ് ഡിടിഎസ് DTSi, 4-വാല്‍വ് എഞ്ചിനില്‍ നിന്നുമുള്ള 13 bhp കരുത്താണ് ഈ ഇത്തിരി കുഞ്ഞനുള്ളത്.

60000 രൂപയ്ക്ക് ബജാജിന്റെ കാര്‍!; വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയാണ് മോഡലിന്റെ ടോപ്‌സ്പീഡ്. 36 കിലോമീറ്ററാണ് ക്യൂട്ടിന്റെ ഇന്ധനക്ഷമത.

60000 രൂപയ്ക്ക് ബജാജിന്റെ കാര്‍!; വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

രാജ്യാന്തര വിപണികളില്‍ ഒരുപിടി ക്യൂട്ടുകളെ ബജാജ് കയറ്റുമതി ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതുവരെയും ക്യൂട്ടിനെ പുറത്തിറക്കാന്‍ ബജാജിന് സാധിച്ചിട്ടില്ല. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ക്വാഡ്രിസൈക്കിളുകളെ ഉപയോഗിക്കാനുള്ള അനുവാദം ഇന്ത്യയില്‍ ഇല്ല.

60000 രൂപയ്ക്ക് ബജാജിന്റെ കാര്‍!; വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

ഇന്ത്യയില്‍ അടുത്ത് തന്നെ ബജാജ് ക്യൂട്ട് അവതരിപ്പിക്കുമെന്ന പ്രചാരണവും തെറ്റാണ്. കാരണം, രാജ്യത്ത് പ്രാബല്യത്തില്‍ വരാനിരിക്കുന്ന 4 വീലര്‍ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ എയര്‍ബാഗുകളും നിര്‍ബന്ധമാകും.

60000 രൂപയ്ക്ക് ബജാജിന്റെ കാര്‍!; വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

അതിനാല്‍ 60000 രൂപയ്ക്ക് ബജാജ് ക്യൂട്ട് ഇന്ത്യയില്‍ കടന്നെത്താനുള്ള സാധ്യതയും അസ്തമിച്ചു.

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Small Car India Launch Is Fake News. Read in Malayalam.
Story first published: Thursday, August 3, 2017, 17:16 [IST]
Please Wait while comments are loading...

Latest Photos