ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ഒടുവില്‍ ആക്രമണ പദ്ധതി പാളി!

Written By:

ബംഗളൂരുവിന്റെ ട്രാഫിക്കിന് പൊതുവെ നല്ല പേരാണ് രാജ്യത്തെങ്ങും. ക്രോസുകളില്‍ മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വരുന്ന യാത്രക്കാര്‍, എന്നും ബംഗളൂരുവിന്റെ ട്രാഫിക്കിനെ ഭയന്നിട്ടേയുള്ളു.

To Follow DriveSpark On Facebook, Click The Like Button
ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ആക്രമണ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു

ദിനംപ്രതി ഉയരുന്ന വാഹന ഉപഭോക്താക്കളുടെ എണ്ണമാണ് ബംഗളൂരുവിന്റെ ട്രാഫിക്ക് പ്രശ്‌നങ്ങളുടെ പ്രധാന കാരണം. ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി ഉദ്യോഗസ്ഥ-ഭരണതലത്തില്‍ പല പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനുള്ള ശ്രമത്തിലുമാണ്.

ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ആക്രമണ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു

എന്നാല്‍ ഇതേ ട്രാഫിക്ക് ജാം ബംഗളൂരുവിനെ രക്ഷിച്ച സംഭവമാണ് രാജ്യം മുഴുവന്‍ അമ്പരപ്പോടെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്.

ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ആക്രമണ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു

എന്താണ് സംഭവമെന്നല്ലേ? ബംഗളൂരുവിന്റെ ട്രാഫിക്ക് ജാമില്‍ കുടങ്ങി ഭീകരരുടെ ആക്രമണ പദ്ധതി പാളി. ഒരു പക്ഷ, രാജ്യാന്തര തലത്തില്‍ ഇതാദ്യമായാകും ട്രാഫിക് ജാം കാരണം ഭീകരരുടെ ആക്രമണ പദ്ധതി പാളുന്നത്.

ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ആക്രമണ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു

ത്രിപുരയില്‍ നിന്നും പിടികൂടിയ ഭീകരന്‍ ഹബീബ് മിയയില്‍ നിന്നുമാണ് പൊലീസിന് ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഹബീബ് മിയയെ പൊലീസ് ബംഗളൂരുവില്‍ എത്തിച്ചത്.

ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ആക്രമണ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു

2005 ഡിസംബര്‍ 28 ന് ഐഐഎസ് സിയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ബംഗളൂരുവിലെ മറ്റ് വിവിധ സെമിനാര്‍ കേന്ദ്രങ്ങളിലും ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി ഹബീബ് മിയ പൊലീസിനോട് വ്യക്തമാക്കി.

ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ആക്രമണ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു

ബനാര്‍ഘട്ടയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് സഞ്ചരിച്ച ഒരു ഭീകരന്‍ ട്രാഫിക്ക് ജാമില്‍ കുടങ്ങിയതായി ഹബീബ് മിയ വ്യക്തമാക്കി.

ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ആക്രമണ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു

ട്രാഫിക്ക് കുരുക്ക് മറികടന്ന് എത്തിയ ഭീകരന് പക്ഷെ പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചില്ല. ഐഐഎമ്മില്‍ ഭീകരന്‍ എത്തിയപ്പോഴേക്കും സെമിനാര്‍ അവസാനിച്ചിരുന്നതായിരുന്നു കാരണം.

ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ആക്രമണ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു

ഇതിന് പുറമെ, പിഇഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരര്‍, ബംഗളൂരുവിലെ ട്രാഫിക് ജാമിന്റെ പശ്ചാത്തലത്തില്‍ പിന്‍മാറി.

ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ആക്രമണ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു

ആക്രമണ ശേഷം രക്ഷപ്പെടാനുള്ള അവസരത്തിന് ട്രാഫിക്ക് ജാം വിനയാകുമെന്ന വിലയിരുത്തലാണ് ഭീകരര്‍ പദ്ധതി ഉപേക്ഷിക്കാന്‍ കാരണം.

ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ആക്രമണ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു

എന്തായാലും നഗരത്തിന്റെ ട്രാഫിക്ക്, ബംഗളൂരുവിന്റെ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും പുതിയ വിവരങ്ങള്‍ ഏവര്‍ക്കും ഒരല്‍പം ആശ്വാസം പകരുന്നു.

ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ആക്രമണ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു

അതേസമയം, ട്രാഫിക്ക് പ്രശ്‌നങ്ങള്‍ വഷളാകുന്നതിന് എതിരെ പ്രതിഷേധങ്ങളും ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്ത് കഴിഞ്ഞു.

ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ആക്രമണ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു

കഴിഞ്ഞ 40 വര്‍ഷത്തിനിടെ, 6099 ശതമാനമാണ് ബംഗളൂരുവിന്റെ ട്രാഫിക്ക് വര്‍ധിച്ചത്.

ബംഗളൂരുവിന്റെ ട്രാഫിക്കില്‍ കുടങ്ങി ഭീകരര്‍; ആക്രമണ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു

2006 വരെ 28 ലക്ഷം വാഹനങ്ങളായിരുന്നു ബംഗളൂരുവിന്റെ നിരത്തില്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ 2016 ല്‍ വാഹനങ്ങളുടെ എണ്ണം 66 ലക്ഷമായാണ് ഉയര്‍ന്നത്.

English summary
Terrorist attack on Bengaluru was spoiled by heavy traffic jam in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark