വീണത് ബിയര്‍ വണ്ടി എങ്കില്‍ പാവം നാട്ടുകാര്‍ എന്ത് ചെയ്യും? വീഡിയോ വൈറല്‍

Written By:

ഇന്ത്യയില്‍ അപകടങ്ങള്‍ പ്രതിദിനം വര്‍ധിക്കുന്നതായി നാം വായിക്കാറുണ്ട്. തെറ്റായ ഡ്രൈവിംഗ് ശീലങ്ങളെയാണ് അപകടങ്ങളില്‍ മിക്കപ്പോഴും നാം കുറ്റപ്പെടുത്താറുള്ളതും.

എന്നാല്‍ ഇന്ന് കര്‍ണാടകയിലുണ്ടായ അപകടത്തില്‍ അതിശയിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. ഒരുപക്ഷെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമെ ഇത്തരം അപകടങ്ങള്‍ സംഭവിക്കാറുള്ളൂവെന്നതാണ് നവമാധ്യമങ്ങളുടെ പ്രതികരണവും.

എന്താണ് സംഭവം?

എല്ലാ അപകടങ്ങളും ദൗര്‍ഭാഗ്യകരമാണെന്നതില്‍ യാതൊരു സംശയവുമില്ല.

എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മദ്യം കൊണ്ട് പോകുന്ന ട്രക്കാണ് അപകടത്തില്‍ പെടുന്നത് എങ്കിലോ?

കര്‍ണാടകയില്‍ സംഭവിച്ചതും മറ്റൊന്നുമല്ല. മദ്യം കൊണ്ട് പോയ ട്രക്ക് തുമകൂറു ജില്ലയിലെ നന്ദിഹള്ളി ദേശീയപാതയില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.

മദ്യ വണ്ടി മറിഞ്ഞൂ എന്നതിന് അപ്പറും അപകടത്തില്‍ പെട്ട മദ്യം രക്ഷിക്കാനുള്ള ഗ്രാമവാസികളുടെ തീവ്രശ്രമമാണ് ഇവിടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പൊട്ടിയ ബിയര്‍ കുപ്പികള്‍ക്ക് ഇടയില്‍ നിന്നും ഇരു കൈയും നിറയെ ബിയര്‍ കുപ്പികളെ രക്ഷിച്ചെടുത്ത് ഓടുന്ന ഗ്രാമവാസികളുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി കഴിഞ്ഞു.

ഇന്ന് രാവിലെയാണ് ബംഗളൂരുവില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള നന്ദിഹള്ളിയിലേക്ക് ബിയര്‍ കുപ്പികളുമായി പോയ ട്രക്ക് അപകടത്തില്‍ അകപ്പെടുന്നത്.

എതിര്‍ ദിശയില്‍ നിന്നുമുള്ള കാര്‍ അപ്രതീക്ഷിതമായി ലെയ്ന്‍ മാറി കടന്നതാണ് അപകടത്തിന് ഇടവരുത്തിയത്.

അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ട്രക്കില്‍ നിന്നും ബിയര്‍ കെയ്‌സുകള്‍ പുറത്തേക്ക് തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു.

അപകടത്തില്‍ പരുക്കേറ്റ ട്രക്ക് ഡ്രൈവറെ തുമകൂറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡ്രൈവറുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എട്ട് ലക്ഷം രൂപയുടെ ബിയറാണ് ട്രക്കിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക നിഗമനം.

എന്തായാലും അപകടത്തിന് പിന്നാലെ വന്‍ജനത്തിരക്കാണ് സംഭവസ്ഥലത്തേക്ക് ഇരച്ചെത്തിയത്.

ബിയര്‍ കുപ്പികള്‍ ശേഖരിക്കാന്‍ ദൂരെ നിന്നു പോലും ജനങ്ങള്‍ കേട്ടറിഞ്ഞ് എത്തി എന്നതാണ് ശ്രദ്ധേയം.

അപകടവും, ജനത്തിരക്കും കാരണം മേഖലയില്‍ രണ്ട് കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചു.

'മദ്യ വണ്ടി വല്ലപ്പോഴും മാത്രമാണല്ലോ അപകടത്തില്‍ പെടുന്നത്. അത് കൊണ്ട് ബാക്കിയുള്ളവർക്ക് ഒരല്‍പം കാത്ത് നില്‍ക്കാം' - സമൂഹ മാധ്യമങ്ങളിലെ കമ്മന്റുകളിൽ ചിലത് ഇങ്ങനെ

കഴിഞ്ഞ വർഷം ഗുജറാത്തിലെ സമര്‍വാഡ ഗ്രാമത്തിലെ ധനേറ താലൂക്കിലെ ബാണസ്കന്ദ ജില്ലയിലും സമാനമായ സംഭവം അപകടം നടന്നിരുന്നു.

മദ്യം കയറ്റി പോവുകയായിരുന്ന വണ്ടി അപകടത്തില്‍ മറിഞ്ഞതിന് പിന്നാലെ, നാട്ടുകാര്‍ ബിയറും മദ്യക്കുപ്പികളും എടുത്തു കൊണ്ടു പോവുകയായിരുന്നു.

English summary
A beer truck crashes near Tumkur, Karnataka and bystanders help themselves with beer from the streets. Read in Malayalam.
Story first published: Wednesday, April 19, 2017, 17:28 [IST]
Please Wait while comments are loading...

Latest Photos