ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍

Written By:

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണി ഇന്ത്യയില്‍ അരങ്ങ് തകര്‍ക്കുകയാണ്. വിപണിയില്‍ പുത്തന്‍ മോഡലുകളെ അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍, ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വൈവിധ്യമാര്‍ന്ന ഓപ്ഷനുകളാണ് അണിനിരക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലും ഇതേ വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ ശക്തമായി നിലകൊള്ളുന്നുണ്ട്. ഏത് കാര്‍ തെരഞ്ഞെടുക്കും? കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സജ്ജീവമായ Cars-24, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ പട്ടിക പുറത്ത് വിട്ടിരുന്നു. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം —

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍
  • മാരുതി സ്വിഫ്റ്റ്

ഇന്ത്യന്‍ ജനതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കാറാണ് മാരുതി സ്വിഫ്റ്റ്. പ്രായഭേദമന്യെ സ്വിഫ്റ്റിനെ ഉപഭോക്താക്കള്‍ സ്വന്തമാക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പനകളില്‍ 7.49 ശതമാനവും കൈയ്യടക്കിയിട്ടുള്ളത് മാരുതിയുടെ ഈ ഹാച്ച്ബാക്കാണ്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍
  • മാരുതി ആള്‍ട്ടോ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പുതിയ കാറുകളുടെ പട്ടികയില്‍ മാരുതി ആള്‍ട്ടോ നിറസാന്നിധ്യമാണ്. എന്നാല്‍ ഇതേ ആള്‍ട്ടോ തന്നെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പനയിലും മുന്നിട്ട് നില്‍ക്കുന്നു എന്നത് ഒരല്‍പം അതിശയിപ്പിക്കും. യൂസ്ഡ് കാര്‍ വില്‍പനകളില്‍ 7.26 ശതമാനവും ആള്‍ട്ടോ K10, ആള്‍ട്ടോ മോഡലുകളുടെ സംഭാവനയാണ്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍
  • ഹ്യുണ്ടായി സാന്‍ട്രോ

ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായിയുടെ ആദ്യകാല ഹിറ്റുകളില്‍ ഒന്നാണ് സാന്‍ട്രോ. ഹ്യുണ്ടായി നിരയില്‍ നിന്നും സാന്‍ട്രോ വിടവാങ്ങിയെങ്കിലും, സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ സാന്‍ട്രോയ്ക്ക് ഇന്നും ആവശ്യക്കാരേറെയാണ്. രാജ്യത്ത് വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകളില്‍ 6.31 ശതമാനവും സാന്‍ട്രോകളാണ്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍
  • ഹ്യുണ്ടായി i10

സാന്‍ട്രോയ്ക്ക് പിന്നാലെ ഹ്യുണ്ടായി അണിനിരത്തിയ മോഡലാണ് i10. നിലവില്‍ ഗ്രാന്‍ഡ് i10 മാത്രമാണ് കമ്പനിയുടെ നിരയില്‍ വില്‍പനയിലുള്ളത്. യൂസ്ഡ് കാര്‍ വില്‍പനകളില്‍ 5.74 ശതമാനമാണ് ഹ്യുണ്ടായി i10 കൈയ്യടക്കിയിട്ടുള്ളത്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍
  • മാരുതി വാഗണ്‍ആര്‍

മാരുതിയുടെ ഹിറ്റ് ലിസ്റ്റില്‍ വാഗണ്‍ആറിന് എന്നും പ്രത്യേക സ്ഥാനമുണ്ട്. വിശാലമായ അകത്തളവും, ടോള്‍ ബോയ് ഡിസൈനും വാഗണ്‍ആറിനെ വിപണിയില്‍ താരമാക്കി ഉയര്‍ത്തി. 5.6 ശതമാനമാണ് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പനകളില്‍ മാരുതി വാഗണ്‍ആറിനുള്ളത്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍
  • ഹോണ്ട സിറ്റി

ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ പട്ടികയിലെ ആദ്യ സെഡാന്‍ സാന്നിധ്യമാണ് ഹോണ്ട സിറ്റി. സിറ്റിയിലൂടെയാണ് ഹോണ്ടയെ ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞത്.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഉപഭോക്താക്കള്‍ക്ക് ഇടയിലും ഹോണ്ട സിറ്റിയ്ക്ക് പ്രത്യേക പരിഗണനയാണ് ലഭിക്കുന്നതും. യൂസ്ഡ് കാര്‍ വില്‍പനകളില്‍ 5.5 ശതമാനം ഹോണ്ട സിറ്റിയുടെ സംഭാവന.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍
  • ഹ്യുണ്ടായി i20

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയെ ഒന്നാകെ പിടിച്ച് കുലുക്കിയ അവതാരമാണ് ഹ്യുണ്ടായി i20. അത്യാധുനിക സാങ്കേതികത ഒരുങ്ങിയ ചെറു പ്രീമിയം ഹാച്ച്ബാക്കാണ് i20. 4.4 ശതമാനം വില്‍പനയാണ് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയില്‍ ഹ്യുണ്ടായി i20 കൈയ്യടക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍
  • മാരുതി ഡിസൈര്‍

ഹോണ്ട സിറ്റിയ്ക്ക് ശേഷം നിരയില്‍ പ്രത്യക്ഷപ്പെടുന്ന രണ്ടാമത്തെ സെഡാനാണ് മാരുതി ഡിസൈര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പുതിയ കാര്‍ എന്ന പദവിയ്ക്ക് ഒപ്പം തന്നെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലും മാരുതി ഡിസൈര്‍ ഇടംകണ്ടെത്തിയിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് കാർ വില്‍പനകളില്‍ 3.1 ശതമാനം മാരുതി ഡിസൈറിന്റെ സംഭാവനയാണ്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍
  • മാരുതി 800

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച കാറാണ് മാരുതി 800. ശരാശരി ഇന്ത്യന്‍ പൗരനും കാര്‍ എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാം എന്ന് മാരുതി തെളിയിച്ചതും ഇതേ 800 ലൂടെയാണ്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍

മാരുതി നിരയില്‍ നിന്നും 800 അപ്രത്യക്ഷമായെങ്കിലും യൂസ്ഡ് കാര്‍ വിപണിയില്‍ 800 ന് ആവശ്യക്കാര്‍ ഇന്നുമുണ്ട്. യൂസ്ഡ് കാര്‍ വില്‍പനകളില്‍ 2.4 ശതമാനം മാരുതി 800 ന്റെ സംഭാവനയാണ്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍
  • ടാറ്റ ഇന്‍ഡിക്ക

പാസഞ്ചര്‍ കാര്‍ ശ്രേണിയ്ക്ക് പുതിയ മുഖം നല്‍കിയ മോഡലാണ് ടാറ്റ ഇന്‍ഡിക്ക. വിശാലമായ ഇന്റീരിയറും ബജറ്റ് വിലയും ഇന്‍ഡിക്കയുടെ ഹൈലൈറ്റാണ്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍

ആദ്യ കാലങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ ഇന്‍ഡിക്കയെ സ്വന്തമാക്കിയിരുന്നെങ്കിലും, പിന്നീട് ടാക്‌സി കാറായി ഇന്‍ഡിക്ക മുദ്ര കുത്തപ്പെട്ടു. എന്തായാലും സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പനകളില്‍ 2.4 ശതമാനം കൈയ്യടക്കിയിട്ടുള്ളത് ടാറ്റ ഇന്‍ഡിക്കയാണ്.

English summary
Best Selling Second Hand Cars In India. Read in Malayalam.
Story first published: Wednesday, October 11, 2017, 15:35 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark