ഇനി ബിഎംഡബ്ല്യു 1 സീരീസ് ഇല്ല; പ്രീമിയം ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചു

Written By:

ബിഎംഡബ്ല്യു 1 സീരീസ് ഇന്ത്യയില്‍ നിന്നും വിടവാങ്ങി. പ്രീമിയം ഹാച്ച്ബാക്ക്, 1 സീരീസിനെ ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പിന്‍വലിക്കുകയായിരുന്നു. ഇന്ത്യയില്‍ ഇനി മുതല്‍ X1 എസ്‌യുവിയാണ് ബിഎംഡബ്ല്യുവിന്റെ എന്‍ട്രി-ലെവല്‍ മോഡല്‍.

ഇനി ബിഎംഡബ്ല്യു 1 സീരീസ് ഇല്ല; പ്രീമിയം ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചു

ബിഎംഡബ്ല്യു 1 സീരീസിനെ പിന്‍വലിക്കുമെന്ന് ഓഗസ്റ്റ് മാസമാണ് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയത്. എന്നാല്‍ ജനുവരിയില്‍ തന്നെ പ്രീമിയം ഹാച്ച്ബാക്കിന്റെ ഉത്പാദനവും വില്‍പനയും ബിഎംഡബ്ല്യു നിര്‍ത്തിയിരുന്നു.

ഇനി ബിഎംഡബ്ല്യു 1 സീരീസ് ഇല്ല; പ്രീമിയം ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചു

നിലവില്‍ ചെന്നൈ പ്ലാന്റില്‍ നിന്നും 8 മോഡലുകളെയാണ് ബിഎംഡബ്ല്യു അസംബിള്‍ ചെയ്യുന്നത്. 2013 ലാണ് ബിഎംഡബ്ല്യു 1 സീരീസ് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി കടന്നുവന്നത്.

ഇനി ബിഎംഡബ്ല്യു 1 സീരീസ് ഇല്ല; പ്രീമിയം ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചു

പിന്നീട് 2015 ല്‍ 1 സീരീസിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും ബിഎംഡബ്ല്യു നല്‍കി.

ഇനി ബിഎംഡബ്ല്യു 1 സീരീസ് ഇല്ല; പ്രീമിയം ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചു

118d സ്‌പോര്‍ട്‌ലൈന്‍ വേരിയന്റില്‍ മാത്രം ലഭ്യമായിരുന്ന 1 സീരീസിനെ വൈറ്റ്, റെഡ് കളര്‍ സ്‌കീമുകളിലായിരുന്നു ബിഎംഡബ്ല്യു ഒരുക്കിയത്.

ഇനി ബിഎംഡബ്ല്യു 1 സീരീസ് ഇല്ല; പ്രീമിയം ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചു

2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ബിഎംഡബ്ല്യു 1 സീരീസിന്റെ പവര്‍ഹൗസ്. 148 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍.

ഇനി ബിഎംഡബ്ല്യു 1 സീരീസ് ഇല്ല; പ്രീമിയം ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചു

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് 1 സീരീസില്‍ ഇടംപിടിക്കുന്നത്. 31 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു 1 സീരീസ് അവസാനമായി വില്‍പനയ്ക്ക് എത്തിയത്.

English summary
BMW Discontinues 1 Series Premium Hatchback In India. Read in Malayalam.
Story first published: Thursday, September 21, 2017, 14:58 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark