ബിഎംഡബ്ല്യു 320d എഡിഷന്‍ സ്‌പോര്‍ട് ഇന്ത്യയില്‍ എത്തി; വില 38.6 ലക്ഷം

Written By:

ബിഎംഡബ്ല്യു 320d എഡിഷന്‍ സ്‌പോര്‍ട് ഇന്ത്യയില്‍ എത്തി. 38,60,000 രൂപയാണ് ബിഎംഡബ്ല്യു 320d എഡിഷന്‍ സ്‌പോര്‍ടിന്റെ എക്‌സ്‌ഷോറൂം വില.

ബിഎംഡബ്ല്യു 320d എഡിഷന്‍ സ്‌പോര്‍ട് ഇന്ത്യയില്‍ എത്തി; വില 38.6 ലക്ഷം

എഞ്ചിന്‍ മുഖത്ത് ഏറ മാറ്റമില്ലാതെ എത്തുന്ന പുതിയ 320d എഡിഷന്‍ സ്‌പോര്‍ടില്‍, ഒരുപിടി ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ അപ്‌ഡേറ്റുകളാണ് ബിഎംബ്ല്യു നല്‍കിയിരിക്കുന്നത്. പുതിയ ഡിസൈന്‍ ഫീച്ചറുകളുടെ അടിസ്ഥാനത്തില്‍ 3 സീരീസ് വേരിയന്റുകളില്‍ നിന്നും പുതിയ മോഡല്‍ വേറിട്ട് നില്‍ക്കുന്നു.

Recommended Video - Watch Now!
Tata Nexon Review: Specs
ബിഎംഡബ്ല്യു 320d എഡിഷന്‍ സ്‌പോര്‍ട് ഇന്ത്യയില്‍ എത്തി; വില 38.6 ലക്ഷം

2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് ബിഎംഡബ്ല്യു 320d എഡിഷന്‍ സ്‌പോര്‍ടില്‍ ഒരുങ്ങുന്നത്. 4000 rpm ല്‍ 187 bhp കരുത്തും 1750-2750 rpm ല്‍ 400 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇടംപിടിക്കുന്നു.

ബിഎംഡബ്ല്യു 320d എഡിഷന്‍ സ്‌പോര്‍ട് ഇന്ത്യയില്‍ എത്തി; വില 38.6 ലക്ഷം

7.2 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു 320d എഡിഷന്‍ സ്‌പോര്‍ട് പ്രാപ്തമാണ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

ബിഎംഡബ്ല്യു 320d എഡിഷന്‍ സ്‌പോര്‍ട് ഇന്ത്യയില്‍ എത്തി; വില 38.6 ലക്ഷം

22.69 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് 320d എഡിഷന്‍ സ്‌പോര്‍ടില്‍ ബിഎംഡബ്ല്യു നല്‍കുന്ന വാഗ്ദാനം.

ബിഎംഡബ്ല്യു 320d എഡിഷന്‍ സ്‌പോര്‍ട് ഇന്ത്യയില്‍ എത്തി; വില 38.6 ലക്ഷം

സ്‌പോര്‍ടി ഡിസൈനിനെ ഹൈലൈറ്റ് ചെയ്യുന്ന ഹൈ-ഗ്ലോസ് ബ്ലാക് ഫിനിഷാണ് എക്സ്റ്റീരിയര്‍ ഡിസൈനില്‍ ശ്രദ്ധേയം. ബിഎംഡബ്ല്യുവിന്റെ ഐക്കോണിക് കിഡ്‌നി ഗ്രില്ലിനും പുതിയ ഗ്ലോ-ബ്ലാക് ട്രീറ്റ്‌മെന്റ് ലഭിച്ചിട്ടുണ്ട്.

ബിഎംഡബ്ല്യു 320d എഡിഷന്‍ സ്‌പോര്‍ട് ഇന്ത്യയില്‍ എത്തി; വില 38.6 ലക്ഷം

ബ്ലാക്-റെഡ് തീമാണ് ഇന്റീരിയര്‍ വിശേഷങ്ങളില്‍ പ്രധാനം. ബ്ലാക് ആന്‍ഡ് റെഡ് സ്‌പോര്‍ട്‌സ് സീറ്റുകളും, സ്റ്റീയറിംഗ് വീലിലും പാഡില്‍ ഷിഫ്റ്ററുകളിലും ഒരുങ്ങിയ റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും കാറിന്റെ സ്‌പോര്‍ടി ലുക്കിന് കരുത്തേകുന്നു.

ബിഎംഡബ്ല്യു 320d എഡിഷന്‍ സ്‌പോര്‍ട് ഇന്ത്യയില്‍ എത്തി; വില 38.6 ലക്ഷം

ക്രോം ടച്ച ലഭിച്ച സെന്റര്‍ കണ്‍സോളും, ഇലക്ട്രിക് ഗ്ലാസ് സണ്‍റൂഫും ഉള്‍പ്പെടുന്നതാണ് ഇന്റീരിയര്‍ ഫീച്ചറുകള്‍. 205 വാട്ട്, 9 സ്പീക്കര്‍ Hi-Fi സൗണ്ട് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുന്നു.

ബിഎംഡബ്ല്യു 320d എഡിഷന്‍ സ്‌പോര്‍ട് ഇന്ത്യയില്‍ എത്തി; വില 38.6 ലക്ഷം

സിഡി ചെയ്ഞ്ചര്‍, ബ്ലൂടുത്ത്, യുഎസ്ബി, AUX കണക്ടിവിറ്റിയ്ക്ക് ഒപ്പമുള്ളതാണ് 6.5 ഇഞ്ച് കണക്ടഡ് ഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

English summary
BMW 320d Edition Sport Launched In India For Rs 38.6 Lakh. Read in Malayalam.
Story first published: Friday, August 4, 2017, 10:26 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark