കണ്ണഞ്ചും വേഗത; ബുഗാട്ടി ഷിറോണിന് പുതിയ ലോക റെക്കോര്‍ഡ്!

Written By:

പുതിയ റെക്കോര്‍ഡുകള്‍ വെട്ടിപ്പിടിച്ച് ബുഗാട്ടി ഷിറോണ്‍. 41.96 സെക്കന്‍ഡില്‍ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ച ബുഗാട്ടി ഷിറോണ്‍, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 400 കിലോമീറ്റര്‍ വേഗത കൈവരിച്ച്, പൂര്‍ണ വേഗത കൈവെടിഞ്ഞ പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോര്‍ഡ് കരസ്ഥമാക്കി.

To Follow DriveSpark On Facebook, Click The Like Button
കണ്ണഞ്ചും വേഗത; ബുഗാട്ടി ഷിറോണിന് പുതിയ ലോക റെക്കോര്‍ഡ്!

41.96 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ചതിന് ശേഷം തിരികെ പൂജ്യം വേഗതയിലേക്ക് എത്താന്‍ ബുഗാട്ടി ഷിറോണിന് സാധിച്ചു.

കണ്ണഞ്ചും വേഗത; ബുഗാട്ടി ഷിറോണിന് പുതിയ ലോക റെക്കോര്‍ഡ്!

ഫോര്‍മുല വണ്‍ ഡ്രൈവര്‍ യുവാന്‍ പാബ്ലോ മൊണ്‍ടോയയാണ് 41.96 സെക്കന്‍ഡ് എന്ന പുതിയ റെക്കോര്‍ഡിലേക്ക് ബുഗാട്ടി ഷിറോണിനെ നയിച്ചത്.

കണ്ണഞ്ചും വേഗത; ബുഗാട്ടി ഷിറോണിന് പുതിയ ലോക റെക്കോര്‍ഡ്!

2018 ലാണ് ഷിറോണിന്റെ ടോപ് സ്പീഡിനെ ലോകത്തിന് മുമ്പില്‍ കാഴ്ചവെക്കാന്‍ ബുഗാട്ടി തീരുമാനിച്ചിരിക്കുന്നത്.

Recommended Video - Watch Now!
2017 Mercedes AMG GT Roadster And GT R India Launch | In Malayalam - DriveSpark മലയാളം
കണ്ണഞ്ചും വേഗത; ബുഗാട്ടി ഷിറോണിന് പുതിയ ലോക റെക്കോര്‍ഡ്!

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെയ്‌റോണ്‍ 16.4 സൂപ്പര്‍ സ്‌പോര്‍ട് കുറിച്ച 431 കിലോമീറ്റര്‍ വേഗത മറികടക്കാന്‍ പുതിയ 1479 bhp കരുത്തുള്ള ഹൈപ്പര്‍കാറിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബുഗാട്ടി.

കണ്ണഞ്ചും വേഗത; ബുഗാട്ടി ഷിറോണിന് പുതിയ ലോക റെക്കോര്‍ഡ്!

അന്ന് മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മാത്രമാണ് ബുഗാട്ടി ഷിറോണിന് സാധിച്ചിരുന്നത്. 32.6 സെക്കന്‍ഡുകള്‍ കൊണ്ട് 3112 മീറ്ററുകളാണ് റെക്കോര്‍ഡിനായുള്ള ശ്രമത്തില്‍ അന്ന് ബുഗാട്ടി ഷിറോണ്‍ പിന്നിട്ടതും.

പുതിയ റെക്കോര്‍ഡിലേക്കുള്ള കുതിപ്പില്‍ മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം കൂടി ബുഗാട്ടി വെളിപ്പെടുത്തി. റേസിംഗ് സ്യൂട്ട്, ഹെല്‍മറ്റ്, ഹെഡ്/നെക്ക് സപ്പോര്‍ട്ട് പോലുള്ള യാതൊരു വിധ സുരക്ഷാ ഗിയറുകളും കൂടാതെയാണ് ബുഗാട്ടി ഷിറോണിന്റെ വളയം മൊണ്‍ടോയ പിടിച്ചത്.

കണ്ണഞ്ചും വേഗത; ബുഗാട്ടി ഷിറോണിന് പുതിയ ലോക റെക്കോര്‍ഡ്!

1479 bhp കരുത്തേകുന്ന 8.0 ലിറ്റര്‍ W16 ക്വാഡ്-ടര്‍ബ്ബോചാര്‍ജര്‍ എഞ്ചിനിലാണ് ഷിറോണിനെ ബുഗാട്ടി ഒരുക്കുന്നത്. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഷിറോണില്‍ ഇടംപിടിക്കുന്നതും.

കണ്ണഞ്ചും വേഗത; ബുഗാട്ടി ഷിറോണിന് പുതിയ ലോക റെക്കോര്‍ഡ്!

ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോര്‍ഡിലേക്കുള്ള തയ്യാറെടുപ്പാണ് ബുഗാട്ടിയുടെ ഈ നീക്കം. 2010 ല്‍ വെയ്‌റോണ്‍ 16.4 സൂപ്പര്‍ സ്‌പോര്‍ട് കുറിച്ച 431 കിലോമീറ്റര്‍ വേഗത മറികടക്കുകയാണ് ഷിറോണിന്റെ ലക്ഷ്യവും.

കൂടുതല്‍... #bugatti #ബുഗാട്ടി
English summary
Bugatti Chiron Sets A Menacing New World Record. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark