ജിഎസ്ടി: ഇനി ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് നിരക്ക് കുറയും

Written By:

ഇനി മുതൽ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് നിരക്ക് കുറയും. ജൂലായ് ഒന്ന് മുതല്‍ നടപ്പിലാകുന്ന ജിഎസ്ടി (ചരക്ക് സേവന നികുതി) പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ടാക്‌സി-ക്യാബ് നിരക്കുകള്‍ കുറയുന്നത്.

To Follow DriveSpark On Facebook, Click The Like Button
ജിഎസ്ടി: ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് ഇനി നിരക്ക് കുറയും

ചരക്ക് സേവന നികുതി പ്രകാരം ഓല, യൂബര്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളില്‍ അഞ്ച് ശതമാനമായാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗുകളില്‍ ആറ് ശതമാനമാണ് നികുതി ഈടാക്കുന്നത്.

ജിഎസ്ടി: ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് ഇനി നിരക്ക് കുറയും

ഇന്ത്യയില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ പ്രതിദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. സേവനങ്ങള്‍ക്ക് ഈടാക്കുന്ന മിതമായ നിരക്കും അനായാസമായി സേവനങ്ങള്‍ നേടാനുള്ള സൗകര്യവുമാണ് ഓണ്‍ലൈന്‍ ടാക്‌സികളുടെ വളര്‍ച്ചയ്ക്ക് കാരണം.

ജിഎസ്ടി: ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് ഇനി നിരക്ക് കുറയും

ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളുടെ നികുതി കുറയ്ക്കുന്നത്, പ്രചാരം ഇനിയും വര്‍ധിപ്പിക്കുമെന്ന് ഡെലോയിറ്റ് ഹാസ്‌കിന്‍സ് ആന്‍ഡ് സെല്‍സ് സീനിയര്‍ ഡയറക്ടര്‍ സലോനി റോയ് അഭിപ്രായപ്പെട്ടു.

ജിഎസ്ടി: ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് ഇനി നിരക്ക് കുറയും

ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്കുള്ള നികുതി കുറയ്ക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി യൂബര്‍ ഇന്ത്യ പ്രസിഡന്റ് അമിത് ജെയിന്‍ വ്യക്തമാക്കി.

ജിഎസ്ടി: ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് ഇനി നിരക്ക് കുറയും

നിലവില്‍ ടാക്‌സി സേവനങ്ങള്‍ക്ക് ചുമത്തുന്ന ആറ് ശതമാനം നികുതിയെ അഞ്ച് ശതമാനമാക്കി ചുരുക്കാനുള്ള ജിഎസ്ടി നടപടി ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കരുത്ത് പകരുമെന്ന് അമിത് ജെയ്ന്‍ പ്രതികരിച്ചു.

അതേസമയം, പുതുക്കിയ നികുതി സംവിധാനത്തില്‍ പ്രതികരിക്കാന്‍ ഓല ക്യാബ് തയ്യാറായിട്ടില്ല.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Cab Rides To Get Cheaper Under GST. Read in Malayalam.
Story first published: Monday, May 22, 2017, 14:53 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark