ഒരു ലിറ്റര്‍ പെട്രോളില്‍ ഈ കാര്‍ ഓടിയത് 1153 കിലോമീറ്റര്‍!

Written By:

കാറില്‍ ഒരു ലിറ്റര്‍ ഇന്ധനം കൊണ്ട് എത്ര കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം? കൂടിപോയാല്‍ 30 കിലോമീറ്റര്‍ എന്ന് വരെ ഉത്തരം ലഭിച്ചേക്കാം. എന്നാല്‍ ലിറ്ററിന് 1153 കിലോമീറ്റര്‍ ഇന്ധനക്ഷമതയുള്ള കാറുമായി വിദ്യാര്‍ത്ഥി സംഘം മുന്നോട്ട് വന്നിരിക്കുകയാണ്.

ഒരു ലിറ്റര്‍ പെട്രോളില്‍ ഈ കാര്‍ ഓടിയത് 1153 കിലോമീറ്റര്‍!

ക്യൂബെക് ലവാല്‍ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘമാണ് ഇന്ധനക്ഷമതയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കൊണ്ട് ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരു ലിറ്റര്‍ പെട്രോളില്‍ ഈ കാര്‍ ഓടിയത് 1153 കിലോമീറ്റര്‍!

അമേരിക്കയിലെ ഡിട്രോയിറ്റില്‍ വെച്ച് നടന്ന 11 മത് വാര്‍ഷിക ഷെല്‍ ഇക്കോ-മാരത്തോണ്‍ മത്സരത്തിലാണ് പ്രതി ലിറ്ററില്‍ 1153.41 കിലോമീറ്റര്‍ ഇന്ധനക്ഷമത കാഴ്ചവെക്കുന്ന കാറിനെ ലവാല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്.

ഒരു ലിറ്റര്‍ പെട്രോളില്‍ ഈ കാര്‍ ഓടിയത് 1153 കിലോമീറ്റര്‍!

അള്‍ട്ര-എനര്‍ജി-എഫിഷ്യന്റ് പെട്രോള്‍ കാറിന്റെ മാതൃകയാണ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചത്.

ഒരു ലിറ്റര്‍ പെട്രോളില്‍ ഈ കാര്‍ ഓടിയത് 1153 കിലോമീറ്റര്‍!

മികച്ച ഇന്ധനക്ഷമത കാഴ്ച വെക്കുന്ന കാറുകളെ അവതരിപ്പിക്കുന്നതിനായുള്ള ഷെല്‍ ഇക്കോ-മാരത്തോണ്‍ മത്സരത്തില്‍ സർവകലാശാല വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

ഒരു ലിറ്റര്‍ പെട്രോളില്‍ ഈ കാര്‍ ഓടിയത് 1153 കിലോമീറ്റര്‍!

മത്സരത്തിന്റെ ഭാഗമായി പെട്രോള്‍ മുതല്‍ ഹൈഡ്രജന്‍ വരെയുള്ള ഏത് തരം ഇന്ധനവും കാറുകളില്‍ ഉപയോഗിച്ച് ഇന്ധനക്ഷമത വർധിപ്പിക്കാം. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കാറുകളെ ഡിട്രോയിറ്റ്, മിഷിഗന്‍ ടെസ്റ്റ് ട്രാക്കുകളില്‍ പരീക്ഷിച്ചാണ് ഫലം കണ്ടെത്തുന്നത്.

ഒരു ലിറ്റര്‍ പെട്രോളില്‍ ഈ കാര്‍ ഓടിയത് 1153 കിലോമീറ്റര്‍!

2016 ലും ക്യൂബെക് ലവാൽ സര്‍വകലാശ, 1098 കിലോമീറ്റര്‍ ഇന്ധനക്ഷമത കാഴ്ച വെച്ച് ഷെല്‍ ഇക്കോ-മാരത്തോണ്‍ മത്സരം വിജയിച്ചിരുന്നു. 2006 ല്‍ ആരംഭിച്ച ഷെല്‍ ഇക്കോ-മാരത്തോണില്‍ ഇത് നാലാം തവണയാണ് ലവാല്‍ സര്‍വകലാശാല വിജയിക്കുന്നത്.

ഒരു ലിറ്റര്‍ പെട്രോളില്‍ ഈ കാര്‍ ഓടിയത് 1153 കിലോമീറ്റര്‍!

115 സംഘങ്ങളിലായി 1200 ല്‍ പരം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഒരു ലിറ്റര്‍ പെട്രോളില്‍ ഈ കാര്‍ ഓടിയത് 1153 കിലോമീറ്റര്‍!

ബ്രസീല്‍, കാനഡ, കൊളംബിയ, ഗ്വാട്ടിമാല, മെക്‌സിക്കോ, പെറു,, പ്യൂട്ടോ റിക്കാ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വകലാശാലകളാണ് ഇക്കോ-മാരത്തോണില്‍ ഉള്‍പ്പെട്ടത്.

ഒരു ലിറ്റര്‍ പെട്രോളില്‍ ഈ കാര്‍ ഓടിയത് 1153 കിലോമീറ്റര്‍!

പെട്രോളില്‍ കരുത്തില്‍ സഞ്ചരിക്കുന്ന കാര്‍ മാതൃകയാണ് ലവാല്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. സമകാലിക കാര്‍ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായ രൂപകല്‍പനയാണ് കാറിന്റെ പ്രധാന സവിശേഷത.

ഒരു ലിറ്റര്‍ പെട്രോളില്‍ ഈ കാര്‍ ഓടിയത് 1153 കിലോമീറ്റര്‍!

ഭാരക്കുറവ്, എയറോഡൈനാമിക്‌സ്, കുറഞ്ഞ വലുപ്പം എന്നീ ഘടകങ്ങള്‍ കാറിന്റെ ഇന്ധനക്ഷമതയില്‍ സ്വാധീനം ചെലുത്തുന്നു. 2 bhp കരുത്താണ് ലവാല്‍ സര്‍വകലാശാല സമര്‍പ്പിച്ച കാറിന്റെ കരുത്ത്.

ഒരു ലിറ്റര്‍ പെട്രോളില്‍ ഈ കാര്‍ ഓടിയത് 1153 കിലോമീറ്റര്‍!

എല്ലാ വര്‍ഷവും ഏഷ്യ, അമേരിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളില്‍ ഷെല്‍ ഇക്കോ-മാരത്തോണ്‍ മത്സരം അരങ്ങേറാറുണ്ട്. സ്വന്തമായി വാഹനങ്ങള്‍ നിര്‍മ്മിക്കാനും അവയെ പരീക്ഷിക്കാനുമുള്ള അവസരമാണ് മത്സരത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Students Build Car With Mileage Of 1,153 Km/l. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark