ഡ്രൈവിംഗിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Written By:

അപകടങ്ങളില്‍ നിന്നും ഇന്ത്യ ഒന്നും പഠിക്കുന്നില്ല. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കാരണം രാജ്യത്ത് റോഡ് അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ശ്രീനഗറില്‍ അടുത്തിടെ നടന്ന അപകടവും അശ്രദ്ധമായ ഡ്രൈവിംഗിലേക്ക് വീണ്ടുമൊരു ഉദ്ദാഹരണമേകുകയാണ്.

ഡ്രൈവിംഗിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ശ്രീനഗറിലെ തെംഗ്‌പോറ മേഖലയില്‍ നടന്ന നിര്‍ഭാഗ്യകരമായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഡ്രൈവിംഗിനിടെയുള്ള ഫെയ്‌സ്ബുക്ക് ലൈവ് ചിത്രീകരണമാണ് ഇത്തവണ വില്ലന്‍ വേഷം അണിഞ്ഞിരിക്കുന്നതും.

ഡ്രൈവിംഗിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഫെയ്‌സ്ബുക്ക് ലൈവ് മുഖേന അപകടത്തിന്റെ നിമിഷങ്ങള്‍ തത്സമയം സമൂഹമാധ്യമങ്ങളില്‍ എത്തുകയായിരുന്നു. മാരുതി 800 ല്‍ സഞ്ചരിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഫെയ്‌സ് ബുക്ക് ലൈവ് ആരംഭിച്ചത്.

ഡ്രൈവിംഗിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കാറിനുള്ളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ച് ആഘോഷം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഡ്രൈവറും പങ്ക് ചേര്‍ന്നതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നു.

ഡ്രൈവിംഗിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഒരു ഘട്ടത്തില്‍ റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയായി കുതിച്ച മാരുതി 800 ന്റെ ദൃശ്യങ്ങളും ഫെയ്‌സ്ബുക്ക് ലൈവ് പകര്‍ത്തി.

Recommended Video - Watch Now!
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
ഡ്രൈവിംഗിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

റോഡിലുപരി, വീഡിയോ ഫ്രെയിമില്‍ ഉള്‍പ്പെടാനുള്ള ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വീഡിയോ വെളിപ്പെടുത്തുന്നു.

ബഹളങ്ങള്‍ക്ക് ഇടയില്‍ റോഡില്‍ സഞ്ചരിച്ച ഹ്യുണ്ടായി ക്രെറ്റയെ മറിക്കടക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് പിഴച്ചു. അമിത വേഗതയുടെ് പശ്ചാത്തലത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട മാരുതി 800 ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.

ഡ്രൈവിംഗിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ തത്സമയം മരിച്ചു. അപകടത്തില്‍ മാരുതി 800 പൂര്‍ണമായും തകര്‍ന്നു. രാജ്യത്തെ ആദ്യ ഫെയ്‌സ് ബുക്ക് ലൈവ് അപകടമാണ് ഇതെന്ന പേരിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Rash Driving While Doing Facebook Live Video – 3 Students Killed. Read in Malayalam.
Story first published: Wednesday, August 30, 2017, 18:45 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark