10000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

Written By:

സ്വന്തമായി ഒരു കാര്‍ വാങ്ങുന്നതോടെ നമ്മുടെ കാര്‍ മോഹങ്ങള്‍ അവസാനിക്കുമെന്ന് കരുതുന്നുണ്ടോ? ബജറ്റില്‍ ഒതുങ്ങുന്ന കാര്‍ വാങ്ങുതോടെ തീരുന്നതല്ല ഒരു കാര്‍പ്രേമിയുടെയും അഭിലാഷങ്ങള്‍.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

വാങ്ങിയ കാറിനെ എങ്ങനെ ജാഗ്വാറും ബിഎംഡബ്ല്യുവും ആക്കാം എന്നതാണ് പിന്നീടുള്ള ചിന്തകള്‍. ഇന്ത്യയില്‍ പ്രതിവര്‍ഷം നടക്കുന്ന മോഡിഫിക്കേഷന്‍ വര്‍ക്കുകള്‍ രാജ്യാന്തര വിപണികളെ പോലും ഞെട്ടിക്കുന്നതാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

നിര്‍മ്മാതാക്കളുടെ ചട്ടക്കൂടില്‍ നിന്നും മോഡലുകളെ പുറത്ത് ചാടിക്കുന്ന മോഡിഫിക്കേഷന്‍ വര്‍ക്കുകള്‍ യഥാര്‍ത്ഥത്തില്‍ നല്‍കുന്നത് മികവാര്‍ന്ന ഡ്രൈവിംഗ് അനുഭൂതി കൂടിയാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

കാര്‍ മോഡി പിടിപ്പിക്കുന്ന മോഡിഫിക്കേഷന്‍ വര്‍ക്കുകള്‍ക്ക് ചെലവാക്കേണ്ടി വരുന്ന കനത്ത സംഖ്യയാണ് മിക്കവരെയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

എന്നാല്‍ ചെലവ് കുറഞ്ഞ മോഡിഫിക്കേഷന്‍ സാധ്യമാണെങ്കിലോ?

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ബജറ്റില്‍ ഒതുങ്ങുന്ന പത്ത് സൂപ്പര്‍ അഫോര്‍ഡബിള്‍ മോഡുകളെ ഇവിടെ പരിചയപ്പെടാം; അതും പതിനായിരം രൂപയില്‍ താഴെ!

  • ട്യൂണിംഗ് ബോക്‌സ്

ഏറ്റവും എളുപ്പം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്ന പ്ലഗ് ഇന്‍ ഡിവൈസാണ് ട്യൂണിംഗ് ബോക്‌സ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റ് (ECU) വിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ട്യൂണിംഗ് ബോക്‌സുകള്‍ക്കായി യാതൊരു വിധ വയറുകളും മുറിക്കേണ്ട ആവശ്യവുമില്ല.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ട്യൂണിംഗ് ബോക്‌സുകളിലൂടെ കാറിന്റെ പ്രകടനം മാറ്റി മറിക്കാവുന്നതാണ്. പവര്‍- ടോര്‍ഖ് കര്‍വ് ആള്‍ട്ടറിംഗ് ഉള്‍പ്പെടുന്ന ട്യൂണിംഗ് ബോക്‌സുകള്‍ യഥാര്‍ത്ഥത്തില്‍ കണ്ടെടുക്കുന്നത് കാറിന്റെ പുത്തന്‍ തലങ്ങളെയാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

കരുത്ത് വര്‍ധിപ്പിക്കുന്നതിനും, ഇന്ധനക്ഷമത കൂട്ടുന്നതിനുമെല്ലാം പ്രത്യേക ട്യൂണിംഗ് ബോക്‌സുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ട്യൂണിംഗ് ബോക്‌സുകളിലൂടെ 10 മുതല്‍ 15 ശതമാനം കാറിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ സാധ്യമാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ഇതിലൂടെ മികച്ച ആക്‌സിലറേഷനും മെച്ചപ്പെട്ട പ്രകടനവും കാറില്‍ നിങ്ങള്‍ക്ക് ലഭിക്കും.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

പതിനായിരം രൂപയില്‍ താഴെയാണ് ഇത്തരം ട്യൂണിംഗ് ബോക്‌സുകളുടെ വില ആരംഭിക്കുന്നത്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍
  • കോയില്‍ സ്പ്രിംഗ് അഡ്ജസ്റ്ററുകള്‍

കാര്‍ മോഡിഫിക്കേഷനുകളില്‍ ഏറ്റവും ചെലവേറിയത് സസ്‌പെന്‍ഷന്‍ മോഡുകള്‍ക്കാണ്. അതിനാല്‍ സസ്‌പെന്‍ഷന്‍ അപ്ഗ്രഡേഷനുകളിലേക്ക് കടക്കാന്‍ മിക്കവരും മടിക്കാണിക്കുകയാണ് പതിവ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

എന്നാല്‍ മോഡിഫിക്കേഷന്‍ ഇല്ലാതെ തന്നെ സസ്‌പെന്‍ഷനില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന കോയില്‍ സ്പ്രിംഗ് അഡ്ജസ്റ്ററുകള്‍ ഇന്ന് ലഭ്യമാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

സ്റ്റാന്‍ഡേര്‍ഡ് സംവിധാനത്തിലേക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന തരത്തിലാണ് കോയില്‍ സ്പ്രിംഗ് അഡ്ജസ്റ്ററുകളുടെ ഘടന.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

12 മുതല്‍ 15 mm വരെ ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ധിപ്പിക്കാന്‍ കോയില്‍ സ്പ്രിംഗ് അഡ്ജസറ്ററുകളിലൂടെ സാധ്യമാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ഒപ്പം, സസ്‌പെന്‍ഷന്‍ ബലപ്പെടുത്താനും, റൈഡിംഗ് നിലവാരം മെച്ചപ്പെടുത്താനും ഇതേ കോയില്‍ സ്പ്രിംഗ് അഡ്ജസ്റ്റര്‍ അവസരം ഒരുക്കുന്നു. സ്പ്രിംഗ് കോയില്‍ അഡ്ജസ്റ്ററുകളുടെ ഉപയോഗം വാറന്റിയെ ബാധിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ഏകദേശം 8000 രൂപ നിരക്കിലാണ് കോയില്‍ സ്പ്രിംഗ് അഡ്ജസ്റ്ററുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുള്ളത്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍
  • ആര്‍ട്ട് ലെതര്‍ സീറ്റ് കവറുകള്‍

കാറിനുള്ളിലെ ആഢംബരം വെളിപ്പെടുത്തുന്ന ഘടകങ്ങളില്‍ ഒന്ന് ലെതര്‍ സീറ്റ് കവറുകളാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

യഥാര്‍ത്ഥ ലെതര്‍ ഉത്പന്നങ്ങള്‍ക്ക് ഒരല്‍പം ചെലവേറും. എന്നാല്‍ ലെതറിന് സമാനമായ ആഢംബരം ഒരുക്കുന്ന ആര്‍ട്ട് ലെതര്‍ കവറുകള്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

കാഴ്ചയില്‍ ലെതറാണെന്ന് തോന്നിപ്പിക്കുന്ന പശ്ചാത്തലമാണ് ആര്‍ട്ട് ലെതര്‍ സീറ്റ് കവറുകള്‍ക്കുള്ളത്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

മാത്രമല്ല, ലെതറിനെ അപേക്ഷിച്ച് ആര്‍ട്ട് ലെതര്‍ കവറുകള്‍ക്ക് മെയിന്റനന്‍സ് ചെലവും തീരെ കുറവാണ്. ഏകദേശം 10000 രൂപയില്‍ താഴെയാണ് ആര്‍ട്ട് ലെതര്‍ സീറ്റ് കവറുകളുടെ വില ആംരഭിക്കുന്നത്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍
  • കോണ്‍ട്രാസ്റ്റ് റാപ്

കാറിന്റെ പുറംമോടി മാറ്റാനുള്ള അത്യുത്തമ മാര്‍ഗമാണ് റാപിംഗ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

റൂഫ്, മിററുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയെ കോണ്‍ട്രാസ്റ്റിംഗ് നിറങ്ങളില്‍ റാപിംഗ് ചെയ്യാവുന്നതാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ഏറ്റവും പുതിയ ഡ്യൂവല്‍ ടോണ്‍ ട്രെന്‍ഡുകളെ പിന്തുടരാനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമാണ് റാപിംഗ്. ഇനി ഉപയോഗിച്ച റാപിംഗ് മടുത്തൂവെങ്കില്‍ എളുപ്പം മാറാം എന്നതും റാപിംഗിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നു.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ഒപ്പം, റാപിംഗ് നിയമവിധേയമാണ്. അതിനാല്‍ കാര്‍ രജിസട്രേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ (RC) യാതൊന്നും മാറ്റേണ്ട ആവശ്യകതയുമില്ല. ഏകദേശം 8000 രൂപ മുതല്‍ക്കാണ് റാപിംഗ് നിരക്ക് ആരംഭിക്കുന്നത്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍
  • എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍

വീട്ടില്‍ നിന്നും തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒട്ടനവധി ബോള്‍ട്ട് ഓണ്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളറുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ഇത് നിങ്ങളുടെ പെട്രോള്‍ കാറിന്റെ ശബ്ദം മികവാര്‍ന്നതാക്കും.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

മിക്ക വാഹനങ്ങളും പ്ലെയിന്‍ എക്‌സ്‌ഹോസ്റ്റ് ടിപോട് കൂടിയാണ് വന്നെത്തുന്നത്. ഇത് കാറിനെ ലുക്കിനെ ബാധിക്കുമെന്നതില്‍ തെല്ലും സംശയമില്ല.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ഒരല്‍പം ഡിസൈനര്‍ ലുക്ക് നല്‍കുന്ന എക്‌സ്‌ഹോസ്റ്റ് ടിപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിങ്ങളുടെ കാറിന്റെ പ്രീമിയം ലുക്ക് വര്‍ധിപ്പിക്കും.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

നിലവില്‍ ഒരുപിടി ഡ്യൂവല്‍ ടിപ് എക്‌സ്‌ഹോസ്റ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഏകദേശം 10000 രൂപയിലാണ് എക്‌സ്‌ഹോസ്റ്റ് മഫ്‌ളറുകളുടെ വില ആരംഭിക്കുന്നത്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍
  • കാര്‍ ഹെഡ്‌ലാമ്പ് വാട്ടേജ് അപ്‌ഗ്രേഡ്

നൈറ്റ് ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് വര്‍ധിപ്പിക്കുന്നതില്‍ ഹെഡ്‌ലാമ്പുകളുടെ അപ്ഗ്രഡേഷന്‍ നിര്‍ണായകമാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

മിക്ക കാറുകളും വന്നെത്തുന്നത് 55/60 വാട്ട് ഹെഡ്‌ലാമ്പുകളിലാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

സ്റ്റാന്‍ഡേര്‍ഡ് H4 ഫിറ്റ്‌മെന്റോട് കൂടിയ 90യ100 വാട്ട് ഹെഡ്‌ലാമ്പുകളിലേക്ക് അപ്ഗ്രഡേഷന്‍ സാധ്യമാണ്. കൂടുതല്‍ പവര്‍ഫുള്‍ ഹെഡ്‌ലാമ്പുകള്‍ നല്‍കുക കൂടുതല്‍ തെളിമയാര്‍ന്ന നൈറ്റ് ഡ്രൈവിംഗ് എക്‌സ്പീരിയന്‍സാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

എന്നാല്‍ ഹെഡ്‌ലാമ്പ് അപ്ഗ്രഡേഷന്റെ ഭാഗമായി, റിലെ-വയറിംഗുകളും മാറ്റേണ്ടതായി വരും. ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടെയുള്ള ഹെഡ്‌ലാമ്പ് അപ്ഗ്രഡേഷന് ചെലവാകുക ഏകദേശം രണ്ടായിരം രൂപയോളമാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍
  • ഡെയ്‌ടൈം എല്‍ഇഡി DRLs

കാറിന്റെ ലുക്ക് വര്‍ധിപ്പിക്കുന്നതില്‍ ഡെയ് ടൈം റണിംഗ് ലാമ്പുകള്‍ വഹിക്കുന്ന പങ്കും ശ്രദ്ധേയമാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ലുക്കിന് ഒപ്പം, സുരക്ഷാ മുഖത്തും DRL കള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

നിലവില്‍ മിക്ക വാഹനങ്ങളും ഇപ്പോള്‍ DRL കള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ ഭാഗമായി വരുന്നുണ്ട്. എന്നാല്‍ എല്‍ഇഡി DRL കള്‍ ടോപ് എന്‍ഡ് വേരിയന്റില്‍ മാത്രമാണ് ഇടം പിടിക്കുന്നത്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

എന്നാല്‍ മോഡിഫിക്കേഷന്‍ വര്‍ക്കുകളിലൂടെ ഈ കുറവ് നികത്താന്‍ സാധിക്കും. 3000 മുതല്‍ 5000 രൂപ പരിധിക്കുള്ളിലാണ് ഡെയ്‌ടൈം എല്‍ഇഡി DRL കളുടെ നിരക്കുള്ളത്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍
  • ആംബിയന്റ് ലൈറ്റിംഗ്

കാറിനുള്ളിലെ ലോകത്തെ മാറ്റി മറിക്കുന്നതാണ് ആംബിയന്റ് ലൈറ്റിംഗ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ആഢംബര വാഹനങ്ങളില്‍ ആംബിയന്റ് ലൈറ്റിംഗ് സ്ഥിര സാന്നിധ്യമാണെങ്കിലും, മോഡിഫിക്കേഷനുകളിലൂടെ ഇത് നിങ്ങളുടെ കാറിലും നേടാം.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

പാനലുകള്‍ക്ക് ഇടയിലാണ് ആംബിയന്റ് ലൈറ്റിംഗ് ഒരുക്കുന്നത്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ഇത് ക്യാബിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ലൈറ്റിംഗിനെ ഇതിലൂടെ തെരഞ്ഞെടുക്കാം. സ്മാര്‍ട്ട്‌ഫോണുകളിലൂടെ നിയന്ത്രിക്കാവുന്ന ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റവും ഇന്ന് ലഭ്യമാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ഏകദേശം 5000 രൂപ നിരക്കിലാണ് ആംബിയന്റ് ലൈറ്റിംഗിന്റെ നിരക്ക് ആരംഭിക്കുന്നത്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍
  • സബ്‌-വുഫര്‍

കാറിനുള്ളിലെ മ്യൂസിക് എക്‌സ്പീരിയന്‍സിനെ സ്വാധീനിക്കുന്ന ഘടകമാണ് സബ് വൂഫര്‍.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

മികച്ച സൗണ്ട് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്താലും സബ് വൂഫര്‍ ഒരുക്കുന്ന മ്യൂസിക് എക്‌സ്പീരിയന്‍സ് വേറിട്ടതാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ഹൈ എന്‍ഡ് സബ് വൂഫറുകള്‍ മുതല്‍ ബേസിക് വേരിയന്റില്‍ ഒരുങ്ങിയ സബ് വൂഫറുകള്‍ വരെ ഇന്ന് വിപണിയിലുണ്ട്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

ഏകദേശം 10000 രൂപ മുതലാണ് സബ് വൂഫറുകളുടെ വില ആരംഭിക്കുന്നത്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍
  • ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം

മികച്ച ഡ്രൈവിംഗ് അനുഭുതിയ്ക്ക് ടയറുകളിലെ എയര്‍ പ്രഷര്‍ നിര്‍ണായക ഘടകമാണ്. ലോ പ്രഷര്‍ നിങ്ങളുടെ കാറിന്റെ ആക്‌സിലറേഷനെ കുറയ്ക്കും.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

അതേസമയം ഉയര്‍ന്ന ടയര്‍ പ്രഷര്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്ക് വഴി തെളിക്കും.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

അതിനാലാണ് മിതമായ പ്രഷര്‍ നിരക്കില്‍ ടയറുകള്‍ നിലനിര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ എന്നും ശുപാര്‍ശ ചെയ്യുന്നത്. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ ഇത് എളുപ്പം ടയര്‍ പ്രഷര്‍ എളുപ്പം കണ്ടെത്താവുന്നതാണ്.

100000 രൂപയ്ക്ക് കാറിനെ സൂപ്പര്‍ കൂളാക്കാം; ബജറ്റില്‍ ഒതുങ്ങുന്ന മോഡിഫിക്കേഷനുകള്‍

വീലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, വാഹനത്തില്‍ സ്ഥാപിച്ചിട്ടുള്ള യൂണിറ്റിലേക്ക് വിവരങ്ങള്‍ കൈമാറും. ഏകദേശം 5000 രൂപ മുതലാണ് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റത്തിന്റെ വില ആരംഭിക്കുന്നത്.

English summary
Car modifications under 10000 Rupees. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark