ഇന്ത്യന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാറുകളും കാര്‍ നിര്‍മ്മാതാക്കളും; പട്ടിക ഇങ്ങനെ

Written By:

ഇന്ത്യന്‍ കാര്‍ വിപണി കുതിക്കുകയാണ്. ഇന്ത്യന്‍ വിപണിയിലേക്കും കൂടി പ്രതീക്ഷയര്‍പ്പിച്ചാണ് രാജ്യാന്തര നിര്‍മ്മാതാക്കള്‍ പുത്തന്‍ കാറുകളെ അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ അഭിരുചികള്‍ ആഴത്തില്‍ പഠിക്കുന്നതിന് വേണ്ടി പ്രമുഖ സ്ഥാപനങ്ങള്‍, ഇന്ന് നിര്‍മ്മാതാക്കള്‍ക്ക് പിന്തുണയേകി പ്രവര്‍ത്തിക്കുന്നുമുണ്ട്.

ഇന്ത്യന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാറുകളും കാര്‍ നിര്‍മ്മാതാക്കളും; പട്ടിക ഇങ്ങനെ

ഇത്തരത്തില്‍ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിമോണ്‍ഏഷ്യ പുറത്ത് വിട്ട പഠന റിപ്പോര്‍ട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാറുകളുടെ പട്ടികയാണ് പ്രിമോണ്‍ഏഷ്യ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാറുകളും കാര്‍ നിര്‍മ്മാതാക്കളും; പട്ടിക ഇങ്ങനെ

2017 വുമണ്‍ ഓട്ടോമൊട്ടീവ് ബൈയേഴ്‌സ് സ്റ്റഡി എന്ന സര്‍വ്വെയിലൂടെയാണ് സത്രീകളുടെ പ്രിയ കാര്‍ ഏതെന്ന് പ്രീമോൺഏഷ്യ കണ്ടെത്തിയതും.

ഇന്ത്യന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാറുകളും കാര്‍ നിര്‍മ്മാതാക്കളും; പട്ടിക ഇങ്ങനെ

ഇന്ത്യയിലെ 28 നഗരങ്ങളിലായി 3945 സ്ത്രീ ഡ്രൈവര്‍മാരെ പങ്കെടുപ്പിച്ചുള്ളതാണ് പ്രിമോണ്‍ഏഷ്യയുടെ പഠനം. 21 നും 45 വയസിനും ഇടയിലുള്ള സ്ത്രീകളെയാണ് ഇവര്‍ പഠനവിധേയമാക്കിയത്.

Recommended Video
2017 Mercedes AMG GT Roadster And GT R India Launch | In Malayalam - DriveSpark മലയാളം
ഇന്ത്യന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാറുകളും കാര്‍ നിര്‍മ്മാതാക്കളും; പട്ടിക ഇങ്ങനെ

ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രിയമേറിയ കാര്‍ നിര്‍മ്മാതാക്കള്‍

ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയോടാണ് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഏറ്റവും പ്രിയം. പത്തില്‍ 8.5 സ്റ്റാര്‍ റേറ്റിംഗാണ് ഹോണ്ട നേടിയത്.

ഇന്ത്യന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാറുകളും കാര്‍ നിര്‍മ്മാതാക്കളും; പട്ടിക ഇങ്ങനെ

പിന്നാലെ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍, ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രിയമേറിയ കാറുകളുടെ പട്ടികയില്‍ രണ്ടാമത് ഇടംനേടി. 8 സ്റ്റാര്‍ റേറ്റിംഗാണ് ഫോക്‌സ്‌വാഗണിന് ലഭിച്ചത്.

ഇന്ത്യന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാറുകളും കാര്‍ നിര്‍മ്മാതാക്കളും; പട്ടിക ഇങ്ങനെ

8 സ്റ്റാര്‍ റേറ്റിംഗ് നേടിയ നിസാന്‍ മൂന്നാമതും, അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് നാലമതും പട്ടികയില്‍ ഇടംകണ്ടെത്തി. മാരുതി, റെനോ, ഹ്യുണ്ടായി, ടൊയോട്ട എന്നിവര്‍ യഥാക്രമം അഞ്ച്, ആറ്, ഏഴ്, എട്ട് സ്ഥാനങ്ങള്‍ അലങ്കരിച്ചു.

ഇന്ത്യന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാറുകളും കാര്‍ നിര്‍മ്മാതാക്കളും; പട്ടിക ഇങ്ങനെ

ഇവര്‍ക്ക് എല്ലാം ലഭിച്ചത് 7.5 സ്റ്റാര്‍ റേറ്റിംഗുമാണ്.

ഇന്ത്യന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാറുകളും കാര്‍ നിര്‍മ്മാതാക്കളും; പട്ടിക ഇങ്ങനെ

ശേഷം മാത്രമാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെയും ടാറ്റയുടെയും പേര് പട്ടികയില്‍ ഉയര്‍ന്ന് കേട്ടത്. 6.5 സ്റ്റാര്‍ റേറ്റിംഗാണ് ഇവര്‍ക്ക് ലഭിച്ചത്. ഇന്ത്യന്‍ വിപണിയില്‍ നിന്നും വിടവാങ്ങാന്‍ ഒരുങ്ങുന്ന ഷെവര്‍ലെ, 4.5 സ്റ്റാര്‍ റേറ്റിംഗുമായി പട്ടിക പൂര്‍ത്തീകരിച്ചു.

ഇന്ത്യന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാറുകളും കാര്‍ നിര്‍മ്മാതാക്കളും; പട്ടിക ഇങ്ങനെ

ഏതൊക്കെ കാറുകളോടാണ് സ്ത്രീകള്‍ക്ക് പ്രിയം?

ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗണ്‍ പോളോ, നിസാന്‍ മൈക്ര - ഈ മൂന്ന് കാറുകളോടാണ് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് താത്പര്യം.

ഇന്ത്യന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാറുകളും കാര്‍ നിര്‍മ്മാതാക്കളും; പട്ടിക ഇങ്ങനെ

നിര്‍മ്മാതാക്കളുടെ ബ്രാന്‍ഡ് മൂല്യം, കാറുകളുടെ പ്രകടനം, സര്‍വീസ് മുതലായവ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. സര്‍വ്വെയില്‍ പങ്കെടുത്ത സ്ത്രീകള്‍, 11 നിര്‍മ്മാതാക്കളുടെ 80 മോഡലുകളാണ് ഉപയോഗിച്ചിരുന്നതും.

English summary
Car Brands Indian Women Love. Read in Malayalam.
Story first published: Thursday, September 14, 2017, 12:09 [IST]
Please Wait while comments are loading...

Latest Photos