പ്രശസ്തിയുടെ കൊടുമുടിയില്‍ DC ഡിസൈന്‍; കാരണമായത് ഈ അഞ്ച് കാറുകള്‍

Written By:

ദിലീപ് ഛബ്രിയ, ഡിസി ഡിസൈന്‍ - ഇന്ത്യന്‍ കാര്‍ പ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്ന രണ്ടു പേരുകള്‍. ഡിസി ഡിസൈനിലൂടെ കാറുകളെ മെനഞ്ഞെടുക്കുന്ന ദിലീപ് ഛബ്രിയ, ഇന്ന് ഏത് ഓട്ടോ എക്‌സ്‌പോകളിലെയും നിറസാന്നിധ്യമാണ്.

പ്രശസ്തിയുടെ കൊടുമുടിയില്‍ DC ഡിസൈന്‍; കാരണമായത് ഈ അഞ്ച് കാറുകള്‍

ഇന്ത്യയുടെ ആദ്യ സൂപ്പര്‍ കാര്‍ അവന്തിയിലൂടെ ദിലീപ് ഛബ്രിയയും ഡിസി ഡിസൈനും പ്രശ്തിയുടെ കൊടുമുടിയിലേക്ക് വെച്ചുപിടിച്ചു. എന്നാല്‍ അവന്തിക്ക് മുമ്പ് തന്നെ ഡിസി ഡിസൈന്‍, കാര്‍ പ്രേമികളെ അമ്പരിപ്പിച്ചിട്ടുണ്ട്.

പ്രശസ്തിയുടെ കൊടുമുടിയില്‍ DC ഡിസൈന്‍; കാരണമായത് ഈ അഞ്ച് കാറുകള്‍

ഡിസി മാജിക്കില്‍ ഒരുങ്ങിയ പഴഞ്ചന്‍ അംബാസിഡറും, സ്വിഫ്റ്റും, ആസ്റ്റണ്‍ മാര്‍ട്ടിനും, റോള്‍സ് റോയ്‌സും എല്ലാം ഏതൊരു ഓട്ടോ പ്രേമിയുടെ സങ്കല്‍പങ്ങള്‍ക്കും അതീതമാണ്.

Recommended Video - Watch Now!
MV Agusta Brutale 800 Launched In India | In Malayalam - DriveSpark മലയാളം
പ്രശസ്തിയുടെ കൊടുമുടിയില്‍ DC ഡിസൈന്‍; കാരണമായത് ഈ അഞ്ച് കാറുകള്‍

ഡിസിയുടെ മോഡിഫൈഡ് കാര്‍ കളക്ഷനിലെ 'ഹിറ്റ് താരങ്ങളെ' ഇവിടെ പരിചയപ്പെടാം.

പ്രശസ്തിയുടെ കൊടുമുടിയില്‍ DC ഡിസൈന്‍; കാരണമായത് ഈ അഞ്ച് കാറുകള്‍

ഡിസി വിഐപി അംബി

അത്യാഢംബര കോണ്‍സെപ്റ്റ് കാറായി ഡിസി അവതരിപ്പിച്ച അംബിയറോഡിനെ ആസ്പദമാക്കിയാണ് വിഐപി അംബിയെ ദിലീപ് ഛബ്രിയ ഒരുക്കിയത്.

പ്രശസ്തിയുടെ കൊടുമുടിയില്‍ DC ഡിസൈന്‍; കാരണമായത് ഈ അഞ്ച് കാറുകള്‍

പഴയ അംബാസിഡറിലാണ് വിഐപി അംബി രൂപം കൊണ്ടത്. കാറില്‍ ഡിസി നല്‍കിയ പ്രൈവസി പാര്‍ട്ടീഷനാണ് ഏറ്റവും ശ്രദ്ധേയം.

ഡിസി ടാറ്റ സിയെറ കര്‍മ്മ

എറെ ശ്രദ്ധിക്കപ്പെട്ട ഡിസിയുടെ ആദ്യ കരവിരുതാണ് ടാറ്റ സിയെറ കര്‍മ്മ. 1990 കളില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന സിയെറയ്ക്ക് ഡിസി നല്‍കിയ ട്രീറ്റ്‌മെന്റ് ടാറ്റയെ പോലും അമ്പരിപ്പിച്ചു. ബമ്പറില്‍ നല്‍കിയ ഫോഗ് ലാമ്പുകള്‍, വൈപറുകള്‍ക്ക് ഒരുക്കിയ ഹൂഡ് ഷീല്‍ഡ്, ഓഫ്‌സെറ്റ് അലോയ് എന്നിവ സിയെറയ്ക്ക് പുതിയ മുഖം നല്‍കി.

പ്രശസ്തിയുടെ കൊടുമുടിയില്‍ DC ഡിസൈന്‍; കാരണമായത് ഈ അഞ്ച് കാറുകള്‍

ഡിസി വാമ്പയര്‍

ഡിസിയുടെ വിപ്ലവ മുഖമാണ് വമ്പയര്‍. ദെവു സിയലോയെ അടിസ്ഥാനപ്പെടുത്തിയാണ് ഡിസി വാമ്പയര്‍ വന്നെത്തിയത്. ആദ്യ കാഴ്ചയില്‍ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ വമ്പയറിന് മിശ്ര പ്രതികരണമാണ് ഓട്ടോ ലോകത്ത് നിന്നും ലഭിച്ചതും.

പ്രശസ്തിയുടെ കൊടുമുടിയില്‍ DC ഡിസൈന്‍; കാരണമായത് ഈ അഞ്ച് കാറുകള്‍

പ്ലൈമൗത്ത് പ്രോലറില്‍ നിന്നും കടമെടുത്ത ഫ്രണ്ട് പ്രെഫൈലും, കോര്‍വെറ്റയില്‍ നിന്നും കടമെടുത്ത ടെയില്‍ ലാമ്പുകളും മോഡലിന്റെ സവിശേഷതയാണ്.

പ്രശസ്തിയുടെ കൊടുമുടിയില്‍ DC ഡിസൈന്‍; കാരണമായത് ഈ അഞ്ച് കാറുകള്‍

ഡിസി ഇന്‍ഫിഡല്‍

ഡിസിയുടെ എക്കാലത്തേയും മികച്ച ക്രിയാത്മകതയാണ് ഡിസി ഇന്‍ഫിഡല്‍. ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് കാര്‍ - അതാണ് ഇന്‍ഫിഡല്‍. ടൊയോട്ട MR2 പശ്ചാത്തലമായാണ് ഇന്‍ഫിഡല്‍ എത്തുന്നത്.

പ്രശസ്തിയുടെ കൊടുമുടിയില്‍ DC ഡിസൈന്‍; കാരണമായത് ഈ അഞ്ച് കാറുകള്‍

2002 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് ഡിസി ഇന്‍ഫിഡെല്‍ ആദ്യമായി അവതരിച്ചതും. 2004 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ടാര്‍സന്‍ - ദി വണ്ടര്‍ കാറില്‍ പ്രത്യക്ഷപ്പെടുന്നതും ഇതേ ഡിസി ഇന്‍ഫിഡലാണ്.

പ്രശസ്തിയുടെ കൊടുമുടിയില്‍ DC ഡിസൈന്‍; കാരണമായത് ഈ അഞ്ച് കാറുകള്‍

ഡിസി ഗയ

കണ്ടാല്‍ പറയുമോ ഇത് മിത്സുബിഷി ലാന്‍സറാണെന്ന്? 2003 ല്‍ ലാന്‍സറിനെ പശ്ചാത്തലമാക്കി ഡിസി ഒരുക്കിയ മോഡലാണ് ഗയ. ബെന്റ്‌ലി, ബുഗാറ്റി കാറുകളില്‍ നിന്നും കടമെടുത്ത ഡിസൈനാണ് ഗയക്കുള്ളത്.

പ്രശസ്തിയുടെ കൊടുമുടിയില്‍ DC ഡിസൈന്‍; കാരണമായത് ഈ അഞ്ച് കാറുകള്‍

പ്രീമിയം മുഖമാണ് കാറിനുള്ളതും. ചെറിയ വിന്‍ഡോ ലൈനും, 22 ഇഞ്ച് വീലും മോഡലിന്റെ സ്‌പോര്‍ടി ലുക്ക് വര്‍ധിപ്പിക്കുന്നതിന് കാരണമായി.

English summary
Five Cars That Made DC Design Famous. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark