കോംപാക്ട് സെഗ്മെന്റിൽ തരംഗമാകാൻ ഷവർലെ എസൻഷ്യ മാർച്ചിൽ....

Posted By: Staff

ജനറൽ മോട്ടോഴേസ് ഇന്ത്യയിലുള്ള തങ്ങളുടെ വാഹനശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വരുത്ത അടുത്ത രണ്ടുവർഷത്തിനുള്ളിൽ പുതിയ വാഹനങ്ങളുമായി നിരത്തിലെത്തുന്നു. അതിനു മുന്നോടിയായി ഈവർഷം ആദ്യമായി എത്തുന്ന മോഡലായിരിക്കും ഷവർലെ ബീറ്റ് എസൻഷ്യ.

2016 ദില്ലി എക്സ്പോയിൽ അവതരിപ്പിച്ച ബീറ്റ് എസൻഷ്യയുടെ ഇന്ത്യൻ റോഡിലുള്ള അവസാനഘട്ട പരീക്ഷണങ്ങൾ നടത്തി വരികയാണ്. ഹാച്ച്ബാക്കുകൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം വാഹനങ്ങൾ വിൽക്കപ്പെടുന്ന കോംപാക്റ്റ് സെ‍ഡാൻ സെഗ്മെന്റിലേക്കാണ് എസൻഷ്യ അവതരിക്കുന്നത്.

നാലുമീറ്ററിൽ താഴെ നീളമുള്ള ഈ കോംപാക്റ്റ് സെ‍‍ഡാൻ മാർച്ചോടുകൂടി വിപണിയിലെത്തുന്നതായിരിക്കും. ഇതോടൊപ്പം എക്സ്പോയിൽ പ്രദർശനം നടത്തിയ ബീറ്റ് ആക്ടീവ് ഹാച്ച്ബാക്കിന്റെ അവതരണത്തിനും തയ്യാറെടുക്കുകയാണ് കമ്പനി.

ദില്ലി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ബീറ്റ് എസൻഷ്യ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് മാർച്ചിൽ അവതരിക്കുക. പെട്രോൾ, ഡീസൽ എൻജിനുകളോടെയായിരിക്കും എസൻഷ്യ വിൽപ്പനയ്ക്കെത്തുക.

77ബിഎച്ച്പിയും 107എൻഎം ടോർക്കുമുള്ള 1.2ലിറ്റർ എസ്-ടെക് പെട്രോൾ എൻജിൻ, 56ബിഎച്ച്പിയും 142എൻഎം ടോർക്കുമുള്ള 1.0ലിറ്റർ ത്രീ സിലിണ്ടർ ഡീസൽ എൻജിൻ എന്നിവയായിരിക്കും എസൻഷ്യ കോംപാക്ട് സെഡാന്റെ കരുത്ത്.

ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ, റിയർവ്യൂ ക്യാമറ എന്നിവയ്ക്കൊപ്പം സുരക്ഷയ്ക്കായി എബിഎസ്, ഡ്യുവൽ എയർബാഗ് എന്നീ സവിശേഷതകളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഷവർലെ ക്രൂസിന്റെ ആകർഷക ഇമേജുകൾക്ക് ഗ്യാലറി സന്ദർശിക്കൂ... 
 

കൂടുതല്‍... #ഷവർലെ #chevrolet
English summary
Chevrolet Beat Essentia Spotted Yet Again; Launch Likely In March
Please Wait while comments are loading...

Latest Photos