മുഖംമിനുക്കിയ ബീറ്റ് ഉടൻ നിരത്തിലേക്ക്....

Written By:

അമേരിക്കൻ കാർ നിർമാതാവായ ഷവർലെ ബീറ്റ് ഹാച്ച്ബാക്കിന്റെ മുഖംമിനുക്കിയ പതിപ്പിനെ അവതരിക്കുന്നു. ഇതിനകം തന്നെ പലതവണകളായി ഈ ഫേസ്‌ലിഫ്റ്റ് മോഡലിന്റെ പരീക്ഷണഘട്ടങ്ങളും നടത്തിക്കഴിഞ്ഞു. മുഖംമിനുക്കിയെത്തുന്ന ബീറ്റിനെ ഉടനടി വിപണിയിലവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടത്തിവരികയാണ് കമ്പനി.

ഷവർലെ

2016 ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു ഫേസ്‌ലിഫ്റ്റ് ബീറ്റിന്റെ ആദ്യ പ്രദർശനം. ഒരു കൺസ്പെറ്റ് മോഡലായിട്ടായിരുന്നു അവതരണമെങ്കിലും അതിൽ നിന്നും വലിയമാറ്റങ്ങൾ ഉൾക്കൊള്ളാതെ തന്നെയാണ് പ്രോഡക്ഷൻ മോഡലിന്റേയും നിർമാണം.

ഷവർലെ

അകത്തും പുറത്തുമായി ചില മിനുക്കുപണികൾ നടത്തിയിട്ടുണ്ടെന്നല്ലാതെ നിലവിലുള്ള മോഡലിന്റെ അതെ പ്ലാറ്റ്‌ഫോമിലാണ് പുതിയ ബീറ്റിനേയും ഒരുക്കിയിരിക്കുന്നത്. മെക്കാനിൽ സംബന്ധമായിട്ടുള്ള മാറ്റങ്ങളും വരുത്തിയിട്ടില്ലെന്നുള്ള സൂചനയാണ് ലഭിക്കുന്നത്.

ഷവർലെ

നവീകരിച്ച ഹെഡ്‌ലാമ്പ്, ഡ്യുവൽ പോർട് ഫ്രണ്ട് ഗ്രിൽ എന്നീ പുതുമകൾക്കൊപ്പം സി-പില്ലർ ഡോർ ഹാന്റിൽ, സൈഡ് പ്രോഫൈൽ എന്നിവ മാറ്റമൊന്നുമില്ലാതെ അതെപടി നിലനിർത്തിയിട്ടുണ്ട്.

ഷവർലെ

പിറകുവശത്ത് രജിസ്ട്രേഷൻ പ്ലേറ്റിന്റെ സ്ഥാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട് ഒപ്പം ടെയിൽ ലാമ്പിലും പുതുമകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഷവർലെ

ഇന്റീരിയറിലും പ്രകടമായ മാറ്റങ്ങൾ വ്യക്തമാണ്. 7 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവൽ ടോൺ തീം, മോട്ടോർ സൈക്കിളിൽ നിന്നും പ്രചോദനം കൊണ്ട് നൽകിയിട്ടുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തി അകത്തളം ഏറെ പുതുമയുള്ളതാക്കി മാറ്റിയിട്ടുണ്ട്.

ഷവർലെ

നിലവിലുള്ള അതെ 1.2 ലിറ്റർ പെട്രോൾ, 1 ലിറ്റർ ഡീസൽ എന്നീ എൻജിനുകളായിരിക്കും പുതിയ ബീറ്റിന്റേയും കരുത്ത്.

ഷവർലെ

ഈ വർഷം ജൂൺ അല്ലെങ്കിൽ ജൂലൈയോടു കൂടി ബീറ്റ് ഫേസ്‍ലിഫ്റ്റിന്റെ അവതരണമുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 

കൂടുതല്‍... #ഷവർലെ #chevrolet
English summary
Chevrolet Beat Facelift Spied Testing In India; Launch Imminent?
Story first published: Wednesday, February 1, 2017, 11:17 [IST]
Please Wait while comments are loading...

Latest Photos