ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

Written By:

ഷെവര്‍ലെ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ജനറല്‍ മോട്ടോര്‍സ് തീരുമാനിച്ചിരിക്കുകയാണ്. 2018 ജനുവരി മുതല്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സ് ഇന്ത്യയിലെ വില്‍പന പൂര്‍ണമായും നിര്‍ത്തും.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് വന്‍തിരിച്ചടിയേകുന്ന ജനറല്‍ മോട്ടോര്‍സിന്റെ പിന്‍മാറ്റം ഇതിനകം ഷെവര്‍ലെ ഉപഭോക്താക്കളിലും ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. 1995 ല്‍ ഇന്ത്യയിലേക്ക് കടന്ന് വന്ന ജനറല്‍ മോട്ടോര്‍സിന് അന്നും ഇന്നും വിപണിയില്‍ ചുവട് ഉറപ്പിക്കാന്‍ സാധിക്കാത്തതാണ് പിന്‍മാറ്റത്തിന് കാരണം.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

നിലവില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഷെവര്‍ലെ മോട്ടോര്‍സിന്റെ വിപണി വിഹിതം.

മൂന്ന് ഹാച്ച്ബാക്കുകളാണ് ജനറല്‍ മോട്ടോര്‍സിന്റെ നേതൃത്വത്തില്‍ ഷെവര്‍ലെ ഇന്ത്യയില്‍ ലഭ്യമാക്കുന്നത്. എന്‍ട്രി-ലെവല്‍ മോഡലായ സ്പാര്‍ക്ക്, ബീറ്റ്, സെയില്‍ എന്നിങ്ങനെയാണ് വിപണിയിലെ ഷെവര്‍ലെ സാന്നിധ്യം. എന്‍ജോയ്, ടവേര ഉള്‍പ്പെടുന്ന രണ്ട് മള്‍ട്ടി-യൂട്ടിലിറ്റി വാഹനങ്ങളും ഇന്ത്യയില്‍ ഷെവര്‍ലെ അവതരിപ്പിക്കുന്നുണ്ട്.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

പ്രീമിയം ടാഗില്‍ ഷെവര്‍ലെ ഒരുക്കിയിട്ടുള്ള ക്രൂസ് സെഡാനും, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ട്രെയില്‍ബ്ലെയ്‌സറിനും മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ വില്‍പനയില്‍ ടവേര മാത്രമാണ് ഷെവര്‍ലയുടെ പ്രതീക്ഷ കാത്തിട്ടുള്ളത്.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

നിലവിലെ മോഡലുകള്‍ക്ക് ഷെവര്‍ലെ, പാര്‍ട്‌സുകള്‍ ലഭ്യമാക്കുമോ? ഇനി മോഡലുകളുടെ സര്‍വീസിംഗിന് ഷെവര്‍ലെ ഉപഭോക്താക്കള്‍ ആരെ സമീപിക്കും? - ഇത്തരം ചോദ്യങ്ങള്‍ ഇന്ന് വിപണിയില്‍ ഉയരുകയാണ്.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എല്ലാം സര്‍വീസ് ശൃഖല നിലനിര്‍ത്തുമെന്ന് ഷെവര്‍ലെ ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ സര്‍വീസ് സെന്ററുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഷെവര്‍ലെ ഇത് വരെ നല്‍കിയിട്ടുമില്ല. മുമ്പ്, ജനറല്‍ മോട്ടോര്‍സിന്റെ കീഴിലുണ്ടായിരുന്ന ഒപെല്‍ ഉപഭോക്താക്കള്‍ നേരിട്ട പ്രതിസന്ധിയാണ് ഇന്ന് ഷെവര്‍ലെ ഉപഭോക്താക്കള്‍ നേരിടുന്നത്.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

2006 ല്‍ ഒപെലിനെ പൂര്‍ണമായും നിര്‍ത്തിയാണ് ഷെവര്‍ലെയെ ജനറല്‍ മോട്ടോര്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒപെല്‍ ഉപഭോക്താക്കള്‍ക്ക് ഒപെല്‍ പ്രൈവറ്റ് ഇന്ത്യ ലിമിറ്റഡ് സര്‍വീസ് പിന്തുണ ലഭ്യമാക്കിയിരുന്നു.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

എന്നാല്‍ മികച്ച സര്‍വീസ് ശൃഖലയുടെ അഭാവത്തില്‍ ഉപഭോക്താക്കളെ തൃപ്തരാക്കാന്‍ ഒപെലിന് സാധിച്ചില്ല.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

ഷെവര്‍ലെ കാറുകള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും വിപണിയില്‍ നിന്നുമുള്ള കമ്പനിയുടെ പിന്‍മാറ്റം ഉപഭോക്താക്കള്‍ക്ക് നേരെ ചോദ്യചിഹ്നം ഉയര്‍ത്തുന്നു. ഇനി എന്ത് ചെയ്യും? ധൃതി പിടിച്ച് കാറുകളെ വില്‍ക്കുന്നതാണോ ബുദ്ധി?

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

നിങ്ങളുടെ ഷെവര്‍ലെ കാറില്‍ പ്രശ്‌നങ്ങളില്ലാത്ത സാഹചര്യമാണ് ഉള്ളതെങ്കില്‍ ധൃതി പിടിച്ച് വില്‍ക്കുന്നതിന് മുമ്പ് രണ്ടാത് ഒരു ആലോചന ഉത്തമമായിരിക്കും. സ്‌പെയര്‍ പാര്‍ട്‌സുകളെ ഷെവര്‍ലെ ലഭ്യമാക്കിയില്ലെങ്കില്‍ പോലും, മറ്റ് കമ്പനികള്‍ പാര്‍ട്‌സുകള്‍ നിര്‍മ്മിച്ച് മുന്നോട്ട് വരും.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

ഷെവര്‍ലെയുടെ പിന്മാറ്റം യഥാര്‍ത്ഥത്തില്‍ പാര്‍ട്‌സ് വിതരണക്കാര്‍ക്ക് മുന്‍നിരയിലേക്ക് കടന്നെത്താനുള്ള അവസരമാണ്. വില്‍പനയില്‍ നേരിടുന്ന ഇടിവാണ് വിപണിയില്‍ നിന്നും ഷെവര്‍ലെ കാറുകളുടെ പിന്‍മാറ്റത്തിന് കാരണം എന്നത് ഓര്‍മ്മിക്കുക.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

കമ്പനിയുടെ അപ്രതീക്ഷിത നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടനവധി ഷെവര്‍ലെ കാറുകളാണ് വിപണിയില്‍ കുറഞ്ഞ വിലയില്‍ ഇതിനകം വില്‍ക്കപ്പെട്ടത്.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

നിങ്ങളുടെ പക്കലും ഷെവര്‍ലെ കാറാണോ ഉള്ളത്? ഏതെങ്കിലും മെക്കാനിക്കിന്റെ സഹായം ഉണ്ടെങ്കില്‍ ഭയക്കാതെ ഷെവര്‍ലെ കാറിനെ ദീര്‍ഘനാള്‍ കൊണ്ട് പോകാം. ഇന്ത്യയില്‍ ഇന്നും ഒട്ടനവധി കാറുകളാണ് ഔദ്യോഗിക സര്‍വീസ് പിന്തുണയില്ലാതെ നിരത്തിലോടുന്നത്.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

ഷെവര്‍ലെ കാറുകള്‍ മികച്ചതാണെന്നതില്‍ യാതൊരു സംശയവും വേണ്ട.

ജനറല്‍ മോട്ടോര്‍സിന്റെ പുതിയ നീക്കം ഷെവര്‍ലെ കാറുകളുടെ റീസെയില്‍ മൂല്യം ഗണ്യമായാണ് കുറയ്ക്കാന്‍ പോകുന്നത്.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

ഔദ്യോഗിക സര്‍വീസ് പിന്തുണയോ, സ്‌പെയര്‍ പാര്‍ട്‌സോ ലഭിക്കാത്ത കാറിലാണ് നിങ്ങള്‍ സഞ്ചരിക്കുന്നത് എന്ന ബോധ്യവും ഷെവര്‍ലെ കാറുകള്‍ ഇനി നിങ്ങള്‍ക്ക് നല്‍കും.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

ഒരല്‍പം റിസ്‌ക് എടുക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഷെവര്‍ലെ കാറുകള്‍ നിങ്ങളെ നിരാശപ്പെടുത്തുകയില്ല. ക്രൂയിസിങ്ങ് അനുഭൂതിയേകുന്ന ക്രൂസ് സെഡാന്‍ വരെ വരും ദിവസങ്ങളില്‍ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

ജനറല്‍ മോട്ടോര്‍സ് നിര്‍ത്തുന്നു; നിങ്ങളുടെ ഷെവര്‍ലെ കാര്‍ എന്ത് ചെയ്യും?

നഷ്ടം നേരിട്ട് മികച്ച ഒരു കാറിനെ നഷ്ടപ്പെടുത്തണമോ, കുറഞ്ഞ വിലയിൽ മികച്ച കാറിനെ സ്വന്തമാക്കണമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.

കൂടുതല്‍... #ജിഎം
English summary
Chevrolet Owners Face Servicing & Spare Parts Nightmare. Read in Malayalam.
Please Wait while comments are loading...

Latest Photos