യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയി; പിന്നിൽ സംഭവിച്ചത് ഇങ്ങനെ

ഉത്തര്‍പ്രദേശില്‍ ഓരോ മണിക്കൂറിലും മൂന്ന് വാഹനങ്ങള്‍ വീതം മോഷണം പോകുന്നൂവെന്നാണ് ശരാശി കണക്ക്.

By Dijo Jackson

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റത് മുതല്‍ സംസ്ഥാനം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അധികാരത്തില്‍ ഏറിയത് മുതല്‍ യോഗി ആദിത്യനാഥ് സ്വീകരിച്ച നിലപാടുകളും നടപടികളും പ്രതിദിനം ചര്‍ച്ച ചെയ്യപ്പെടുകയുമാണ്.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

എന്നാല്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള വാര്‍ത്ത ഇന്ത്യയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. എന്താണ് സംഭവം എന്നല്ലേ?

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹത്തില്‍ നിന്നും ഒരു കാര്‍ മോഷണം പോയി!

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

ഉത്തര്‍പ്രദേശില്‍ ഓരോ മണിക്കൂറിലും മൂന്ന് വാഹനങ്ങള്‍ വീതം മോഷണം പോകുന്നൂവെന്നാണ് ശരാശി കണക്ക്. ഇത് ഉത്തര്‍പ്രദേശ് ജനതയ്ക്ക് വ്യക്തമായി അറിയുകയും ചെയ്യാം.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

എന്നാല്‍ ഇത്തവണ മോഷണം പോയത് സ്‌പെഷ്യല്‍ കാറാണെന്ന് മാത്രം.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

'സാക്ഷാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹത്തില്‍ നിന്നും കാറിനെ മോഷ്ടിക്കാന്‍ ധൈര്യമുള്ള വിരുതന്മാരും ഉത്തര്‍പ്രദേില്‍ ഉണ്ടോ?'- ഇതാകാം കാര്‍ മോഷണം പോയെന്ന പരാതിയുമായി ഡ്രൈവര്‍ പൊലീസിനെ സമീപിച്ചപ്പോള്‍ സംഭവിക്കാവുന്ന ആത്മഗതം.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

ഉത്തര്‍പ്രദേശിലെ കുറ്റകൃത്യനിരക്ക് പിടിച്ച് നിര്‍ത്താന്‍ രാപകല്‍ നടപടികള്‍ ആവിഷ്‌കരിച്ച് വരികയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

അതിന്റെ ഭാഗമായി തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ജില്ലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തവെയാണ് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

ഝാന്‍സി സര്‍ക്യൂട്ട് ഹൗസില്‍ നിന്നും യോഗി ആദിത്യനാഥിന്റെ വാഹനങ്ങളില്‍ ഒന്ന് മോഷണം പോയി എന്ന വാര്‍ത്ത ആക്ഷരാര്‍ത്ഥത്തില്‍ ജില്ലാ പൊലീസ് സന്നാഹത്തെ മുഴുവന്‍ ഞെട്ടിച്ചു.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

വികാസ് ഭവനില്‍ ജില്ലാ ഭരണാധികാരികളും, ഉദ്യോഗസ്ഥരുമായി യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തവെയാണ് വാഹനം മോഷണം പോയതായി കണ്ടെത്തിയത്.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

വികാസ് ഭവനിന് സമീപമുള്ള ഝാന്‍സി സര്‍ക്യൂട്ട് ഹൗസ് പരിസരത്താണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പാര്‍ക്ക് ചെയ്തിരുന്നത്.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

ചര്‍ച്ച നീളുമെന്ന അറിയിപ്പ് ഉണ്ടായതിനാല്‍ കാറുകളിലെ ഡ്രൈവര്‍മാര്‍ ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്നു.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

പിന്നീട് ഡ്രൈവര്‍മാരില്‍ ഒരാള്‍ തിരികെ വന്നപ്പോഴാണ് കാര്‍ കാണ്‍മാനില്ലെന്ന് മനസിലാക്കിയത്.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്നും ഒരു കാര്‍ മോഷണം പോയതായി ഡ്രൈവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോയി എന്ന വാര്‍ത്ത പൊലീസ് സംഘത്തെയാകെ ആശങ്കയിലാഴ്ത്തി.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

അടിയന്തരമായി പൊലീസ് ഉന്നതാധികാരികളും സംഭവത്തില്‍ ഇടപെട്ടു. ജില്ലയിലെ എല്ലാ ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

ജില്ലയ്ക്കുള്ളില്‍ പട്രോളിംഗ് ആരംഭിച്ച് കാറിനെ തിരികെ നേടാനും പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

സാധാരണ ഗതിയില്‍ കാര്‍ കാണ്മാനില്ല എന്ന പരാതിയുമായി സമീപിക്കുന്ന പൗരന്മാരോട് പൊലീസ് ആദ്യം നല്‍കുന്ന നിര്‍ദ്ദേശം കാര്‍ ട്രാഫിക് പൊലീസിലുണ്ടോ അന്വേഷിക്കാനാണ്.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

അനധികൃത പാര്‍ക്കിംഗ് പശ്ചാത്തലത്തില്‍ വാഹനങ്ങളെ കണ്ട് കെട്ടുന്നത് ഉത്തര്‍പ്രദേശില്‍ പതിവാണ്.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

യഥാര്‍ത്ഥത്തില്‍ ആരും അത്തരത്തില്‍ ചിന്തിച്ചില്ല എന്നതാണ് വാസ്തവം. മുഖ്യമന്ത്രിയുടെ വാഹനം ട്രാഫിക് പൊലീസ് കസ്റ്റഡിയില്‍ എടുക്കുമോ?

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

എന്നാല്‍ സംഭവിച്ചതും ഇത് തന്നെയാണ്. അനധികൃത പാര്‍ക്കിംഗ് പശ്ചാത്തലത്തില്‍ ട്രാഫിക് പൊലീസ് യോഗി ആദിത്യനാഥിന്റെ കാറുകളില്‍ ഒന്നിനെ വലിച്ചിഴച്ചു കൊണ്ട് പോയി.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

അനധികൃത പാര്‍ക്കിംഗിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാഹനങ്ങളില്‍ ഒന്നിനെ അനുവദിച്ച പാര്‍ക്കിംഗ് ഏരിയയിലേക്ക് ട്രാഫിക് പൊലീസ്കൊണ്ട് പോയതാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ദിനേഷ് സിംഗ് വ്യക്തമാക്കി.

യോഗി ആദിത്യനാഥിന്റെ കാര്‍ മോഷണം പോയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

ടൂവീലറും ഫോര്‍വീലറും ഉള്‍പ്പെടെ ഏകദേശം 30000 വാഹനങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഓരോ വര്‍ഷവും മോഷണം പോകാറുള്ളത്.

Most Read Articles

Malayalam
English summary
Chief Minister’s Motorcade Car Towed Away For Parking In The Wrong Place. Read in Malayalam.
Story first published: Saturday, April 22, 2017, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X