ഇങ്ങനെയും ഒരു ഹ്യുണ്ടായി എലൈറ്റ് i20; 'ഹൈപ്പര്‍വൊഡ് i20' യുമായി കസ്റ്റം ഡിസൈന്‍സ്

Written By:

ഒരു ഇടവേളയ്ക്ക് ശേഷം മോഡിഫിക്കേഷനുള്ള ക്യാന്‍വാസായി ഹ്യുണ്ടായി എലൈറ്റ് i20 വീണ്ടും പേരെടുക്കുകയാണ്. ഇത്തവണ ഹ്യുണ്ടായി എലൈറ്റ് i20 യിന്മേലുള്ള കോണ്‍സെപ്റ്റ് ഡിസൈന്‍സിന്റെ കരവിരുത്, 'ഹൈപ്പര്‍വൊഡ് i20' യാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഹ്യുണ്ടായി എലൈറ്റ് i20 ഇങ്ങനെയും; ഹൈപ്പര്‍വൊഡ് i20 യുമായി കസ്റ്റം ഡിസൈന്‍സ്

കസ്റ്റം i20 യ്ക്ക് നല്‍കിയിരിക്കുന്ന ഗ്ലോസി ഗ്രീന്‍ പെയിന്റ് സ്‌കീം തന്നെ ആരുടെയും ശ്രദ്ധ പിടിച്ച് പറ്റും. ഹണികോമ്പ് പാറ്റേണില്‍ ഒരുങ്ങിയ വലുപ്പമേറിയ എയര്‍ ഇന്‍ലെറ്റുകളാണ് ഹൈപ്പര്‍വൊഡിന്റെ മറ്റൊരു വിശേഷം.

ഹ്യുണ്ടായി എലൈറ്റ് i20 ഇങ്ങനെയും; ഹൈപ്പര്‍വൊഡ് i20 യുമായി കസ്റ്റം ഡിസൈന്‍സ്

എയര്‍ ഇന്‍ലെറ്റിന് പിന്തുണയേകുന്നതാണ് ഷാര്‍പ് ലോവര്‍ ലിപ്പ്.

ഹ്യുണ്ടായി എലൈറ്റ് i20 ഇങ്ങനെയും; ഹൈപ്പര്‍വൊഡ് i20 യുമായി കസ്റ്റം ഡിസൈന്‍സ്

ഫൊക്‌സ് എയര്‍ ഇന്‍ടെയ്ക്കുകള്‍ക്ക് ഒപ്പമുള്ള വീതിയേറിയ ബോഡിക്കിറ്റ്, എയര്‍ സ്‌കൂപ്പ് എന്നിവ കസ്റ്റം i20 യെ കൂടുതല്‍ സ്‌പോര്‍ടിയാക്കാനുള്ള ശ്രമങ്ങളാണ്.

ഹ്യുണ്ടായി എലൈറ്റ് i20 ഇങ്ങനെയും; ഹൈപ്പര്‍വൊഡ് i20 യുമായി കസ്റ്റം ഡിസൈന്‍സ്

എന്തായാലും സ്‌കൂപ്പുകളും, എയര്‍ ഇന്‍ലെറ്റുകളും കാഴ്ച ഭംഗി മാത്രമാണ് ലക്ഷ്യമിടുന്നത്.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ഹ്യുണ്ടായി എലൈറ്റ് i20 ഇങ്ങനെയും; ഹൈപ്പര്‍വൊഡ് i20 യുമായി കസ്റ്റം ഡിസൈന്‍സ്

റിയര്‍ ബമ്പറിലേക്ക് ഒഴുകിയിറങ്ങുന്നതാണ് കട്ടിയേറിയ റിയര്‍ വീല്‍ ആര്‍ച്ചുകള്‍. പുറത്തേക്ക് ഒരല്‍പം തള്ളിനില്‍ക്കുന്ന ക്വാഡ് എക്‌സ്‌ഹോസ്റ്റ് സെറ്റപ്പാണ് റിയര്‍ ബമ്പറില്‍ ഒരുങ്ങുന്നത്.

ഹ്യുണ്ടായി എലൈറ്റ് i20 ഇങ്ങനെയും; ഹൈപ്പര്‍വൊഡ് i20 യുമായി കസ്റ്റം ഡിസൈന്‍സ്

കസ്റ്റം i20 യ്ക്ക് സ്‌പോര്‍ടി പരിവേഷം ഒരുക്കുന്നതില്‍ ലൈം ഗ്രീന്‍, ബ്ലാക് കളര്‍ കോമ്പിനേഷന്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതും.

ഹ്യുണ്ടായി എലൈറ്റ് i20 ഇങ്ങനെയും; ഹൈപ്പര്‍വൊഡ് i20 യുമായി കസ്റ്റം ഡിസൈന്‍സ്

5 സ്‌പോക്ക് ഡീപ് ഡിഷ് സില്‍വര്‍ അലോയ് വീലുകളാണ് മോഡലിന്റെ പ്രധാന ആകര്‍ഷണം. ടോപ് എന്‍ഡ് വേരിയന്റ് ആസ്റ്റ (ഒ) യെ അടിസ്ഥാനപ്പെടുത്തിയാണ് ഹൈപ്പര്‍വൊഡ് ഒരുങ്ങിയിരിക്കുന്നത്.

ഹ്യുണ്ടായി എലൈറ്റ് i20 ഇങ്ങനെയും; ഹൈപ്പര്‍വൊഡ് i20 യുമായി കസ്റ്റം ഡിസൈന്‍സ്

കസ്റ്റം i20 യുടെ പെര്‍ഫോര്‍മന്‍സില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍, 1.4 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ U2 CRDi ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് i20 യില്‍ ഹ്യുണ്ടായി ലഭ്യമാക്കുന്നത്.

ഹ്യുണ്ടായി എലൈറ്റ് i20 ഇങ്ങനെയും; ഹൈപ്പര്‍വൊഡ് i20 യുമായി കസ്റ്റം ഡിസൈന്‍സ്

1.2 ലിറ്റര്‍, 1.4 ലിറ്റര്‍ പെട്രോള്‍ പതിപ്പുകളില്‍ യഥാക്രമം 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ഒരുങ്ങുന്നതും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് 1.4 ലിറ്റര്‍ ഡീസല്‍ പതിപ്പില്‍ ലഭ്യമാകുന്നത്.

Image Source: Facebook

English summary
Hyundai i20 ‘Hyperwode’ by Custom Designz. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark