'മിന്നിത്തിളങ്ങി' ഒരു ആഢംബര എര്‍ട്ടിഗ!

Written By:

കാര്‍ മോഡിഫിക്കേഷന്‍ രംഗത്ത് കോയമ്പത്തൂര്‍ ആസ്ഥാനമായ കിറ്റ്അപ് ഓട്ടോമോട്ടീവ് ശക്തമായ സാന്നിധ്യമായി മാറുകയാണ്. ഇന്ത്യയുടെ ആദ്യ കസ്റ്റം ജീപ് കോമ്പസ്, കസ്റ്റം മാരുതി ഡിസൈര്‍ മുതലായ എക്‌സ്‌ക്ലൂസീവ് അവതാരങ്ങളെ നല്‍കി തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ കസ്റ്റം സ്ഥാപനം ശ്രദ്ധ നേടി കഴിഞ്ഞു.

To Follow DriveSpark On Facebook, Click The Like Button
മിന്നിത്തിളങ്ങി ഒരു ആഢംബര എര്‍ട്ടിഗ!

ഇപ്പോള്‍ ഇതാ മാരുതി എര്‍ട്ടിഗ എംപിവിയിലും തങ്ങളുടെ കരവിരുതിനെ തെളിയിച്ചിരിക്കുകയാണ് കിറ്റ് അപ്പ് ഓട്ടോമോട്ടീവ്. ആകെ മൊത്തം 'തിളങ്ങി' നില്‍ക്കുകയാണ് കിറ്റ് അപ്പ് ഓട്ടോമോട്ടീവിന്റെ ഈ എര്‍ട്ടിഗ.

മിന്നിത്തിളങ്ങി ഒരു ആഢംബര എര്‍ട്ടിഗ!

വലിയ എയര്‍ ഇന്‍ലെറ്റുകള്‍, കൊറോണ റിങ്ങുകളോട് കൂടിയ ഡ്യൂവല്‍ ഫോഗ് ലാമ്പുകള്‍, അഗ്രസീവ് ഏപ്രണ്‍ എന്നിവ ഉള്‍ക്കൊണ്ടൊരുങ്ങിയതാണ് ഈ കസ്റ്റം എര്‍ട്ടിഗയുടെ സ്‌പോര്‍ടി ബമ്പര്‍.

മിന്നിത്തിളങ്ങി ഒരു ആഢംബര എര്‍ട്ടിഗ!

ബ്ലാക് പ്ലാസ്റ്റിക് പാനല്‍ കൊണ്ട് മൂടപ്പെട്ട ഗ്രില്ലും, ബ്ലാക്ഡ്-ഔട്ട് പ്രൊജക്ടര്‍ ലാമ്പുകളും എര്‍ട്ടിഗയുടെ മുഖരൂപത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. 17 ഇഞ്ച് ഡ്യൂവല്‍ ടോണ്‍ വീലുകളും, എക്‌സ്റ്റന്‍ഡഡ് സൈഡ് സ്‌കേര്‍ട്ടുകളുമാണ് സൈഡ് പ്രൊഫൈല്‍ വിശേഷം.

Recommended Video
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
മിന്നിത്തിളങ്ങി ഒരു ആഢംബര എര്‍ട്ടിഗ!

ഫൊക്‌സ് ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകളും, വലുപ്പമേറിയ റിയര്‍ സ്‌പോയിലറുമാണ് റിയര്‍ എന്‍ഡ് ഡിസൈന്‍ ഫീച്ചറുകള്‍. റോസ് ഗോള്‍ഡ് റാപ് നേടിയ എക്സ്റ്റീരിയര്‍ ഫിനിഷാണ് എര്‍ട്ടിഗയുടെ തിളക്കത്തിന് പിന്നില്‍.

മിന്നിത്തിളങ്ങി ഒരു ആഢംബര എര്‍ട്ടിഗ!

റോസ് ഗോള്‍ഡ് എക്‌സ്റ്റീരിയറിനോട് കിടപിടിക്കുന്ന ഇന്റീരിയര്‍ തീമാണ് ഉള്ളില്‍ ഒരുങ്ങിയിട്ടുള്ളത്. ഡയമണ്ട് സ്റ്റിച്ചിങ്ങോട് കൂടിയ ഡാക്കോട്ട ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും, ഓള്‍-ബ്ലാക് ഇന്റീരിയറുമാണ് അകത്തളത്തെ പ്രധാന കാഴ്ച.

മിന്നിത്തിളങ്ങി ഒരു ആഢംബര എര്‍ട്ടിഗ!

നെക്ക് കുഷ്യനുകള്‍ക്ക് ഒപ്പമുള്ള ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് വേണ്ടി മൂന്നാം നിര സീറ്റിംഗ് ക്രമത്തെ കിറ്റ് അപ്പ് ഓട്ടോമോട്ടീവ് പൊളിച്ചെഴുതിയിട്ടുണ്ട്.

മിന്നിത്തിളങ്ങി ഒരു ആഢംബര എര്‍ട്ടിഗ!

റോള്‍സ് റോയ്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സ്റ്റാര്‍ലൈറ്റ് സീലിംഗും, ടാബ്‌ലെറ്റ് കണ്‍സോളും എര്‍ട്ടിഗയില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് ഇടയില്‍ ആം റെസ്റ്റിനെ നല്‍കാന്‍ കിറ്റ് അപ്പ് ഓട്ടോമോട്ടീവ് തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയം.

മിന്നിത്തിളങ്ങി ഒരു ആഢംബര എര്‍ട്ടിഗ!

കസ്റ്റം എര്‍ട്ടിഗയുടെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല. 88.7 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ DDiS എഞ്ചിനാണ് മാരുതി എര്‍ട്ടിഗയില്‍ ഒരുങ്ങുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് എര്‍ട്ടിഗ എംപിവിയില്‍ മാരുതി ലഭ്യമാക്കുന്നതും.

Image Source: Kit Up

English summary
Custom Maruti Ertiga With A Rose Gold Wrap. Read in Malayalam.
Story first published: Friday, October 6, 2017, 12:20 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark