ഇഗ്നിസിനെ വെല്ലാൻ ഇതാ 'ഗോ ക്രോസ് ' തൊട്ടുപിറകെ!!!

2016 ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച ക്രോസോവർ മോഡൽ ഗോ ക്രോസുമായി ഡാറ്റ്സൻ വിപണിയിലേക്ക്, ലക്ഷ്യം മാരുതി ഇഗ്നിസ്.

By Praseetha

ക്രോസോവർ സെഗ്മെന്റിലുള്ള മത്സരം കൊഴുപ്പിക്കാൻ പുതിയ ഗോ ക്രോസ് മോഡലുമായി ഡാറ്റ്സൻ എത്തുന്നു. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന മാരുതി ഇഗ്നിസിനായിരിക്കും ഇതുമൂലം കടുത്ത വെല്ലുവിളികൾ നേരിടുക. ഈ വർഷം തന്നെയായിരിക്കും ഗോ ക്രോസ് മോഡലിന്റെ അവതരണം.

ഇഗ്നിസിനെ വെല്ലാൻ ഇതാ 'ഗോ ക്രോസ് '!!!

ക്രോസോവർ സെഗ്മന്റിൽ ഡാറ്റ്സൻ അവതരിപ്പിക്കുന്ന ആദ്യവാഹനമാണ് ഗോ ക്രോസ്. 2016 ദില്ലി എക്സ്പോയിൽ ഒരു കൺസ്പെറ്റ് മോഡലായിട്ടായിരുന്നു ഈ വാഹനത്തിന്റെ അവതരണം.

ഇഗ്നിസിനെ വെല്ലാൻ ഇതാ 'ഗോ ക്രോസ് '!!!

എക്സ്പോ പവല്യനിൽ വച്ചുതന്നെ മികച്ച പ്രതികരണമായിരുന്നു ഗോ ക്രോസിന് ലഭിച്ചിരുന്നത് അതുകൊണ്ട് തന്നെ ഡാറ്റ്സൻ ഈ ക്രോസോവർ മോഡലിന്റെ നിർമാണം ദ്രുതഗതിയിലാക്കുകയായിരുന്നു.

ഇഗ്നിസിനെ വെല്ലാൻ ഇതാ 'ഗോ ക്രോസ് '!!!

ഏപ്രിലോടുകൂടി നിസാൻ എക്സ്ട്രെയിൽ ഹൈബ്രിഡ് വിപണിയിലെത്തിയതിനു ശേഷമായിരിക്കും ഡാറ്റ്സൻ ഗോ ക്രോസ് മോഡലിന്റെ അവതരണമുണ്ടാവുക.

ഇഗ്നിസിനെ വെല്ലാൻ ഇതാ 'ഗോ ക്രോസ് '!!!

1.2ലിറ്റർ, 1.5ലിറ്റർ ടിഡിസിഐ ഡീസൽ എൻജിനായിരിക്കും ഗോ ക്രോസിന് കരുത്തേകുന്നത്. നിസാൻ മൈക്രയ്ക്ക് കരുത്തേകുന്നവയാണ് ഈ രണ്ട് എൻജിനുകളും.

ഇഗ്നിസിനെ വെല്ലാൻ ഇതാ 'ഗോ ക്രോസ് '!!!

ദൈനംദിന ഉപയോഗം, നാഗരിക ഉപയോഗം എന്നിവയ്ക്കു പുറമെ അത്യാവശ്യം അവധിക്കാല യാത്രകൾക്കും ഉപയോഗിക്കാൻ തക്കരീതിയിൽ രൂപകല്പന നടത്തിയിട്ടുള്ള വാഹനമാണിത്.

ഇഗ്നിസിനെ വെല്ലാൻ ഇതാ 'ഗോ ക്രോസ് '!!!

ബോക്സി ഡിസൈൻ കൈവരിച്ചിരിക്കുന്ന ഗോ ക്രോസിൽ ഹെക്സാഗണൽ ഗ്രിൽ, എൽഇഡി ഹെഡ്‌ലൈറ്റ്, സ്കിഡ് പ്ലേറ്റ്, പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നീ സവിശേഷതകളാണ് പുറമെ നൽകിയിരിക്കുന്നത്.

ഇഗ്നിസിനെ വെല്ലാൻ ഇതാ 'ഗോ ക്രോസ് '!!!

സാഹസികത ഇഷ്ടപ്പെടുന്ന പുത്തൻ തലമുറയെയാണ് ഈ മോഡൽ ലക്ഷ്യമിടുന്നത്. ഡാറ്റ്സന്റെ ഗോ പ്ലസ് മോഡലിനു സമാനമായ മൂന്നു നിര സീറ്റാണ് ഈ ക്രോസോവറിലും ഉള്ളത്. എന്നാൽ ഡിസൈനും ഫീച്ചറുകളും ഗോ പ്ലസിൽ നിന്നു വിഭിന്നമാണ്.

ഇഗ്നിസിനെ വെല്ലാൻ ഇതാ 'ഗോ ക്രോസ് '!!!

ഈ വർഷം പകുതിയോടു കൂടി വിപണിയിലെത്തുമെന്ന് കരുതുന്ന ഈ വാഹനത്തിന് ഏതാണ്ട് അഞ്ചു ലക്ഷത്തോളമായിരിക്കും വില.

ഇഗ്നിസിനെ വെല്ലാൻ ഇതാ 'ഗോ ക്രോസ് '!!!

നാലാമതായി ഡാറ്റ്സൻ വിപണിയിലെത്തിക്കുന്ന ഈ ക്രോസോവറിന് പുറത്തിറങ്ങാനിരിക്കുന്ന മാരുതി ഇഗ്നിസ്, ഹ്യുണ്ടായ് ആക്ടീവ് ഐ20, ടൊയോട്ട എത്യോസ് ക്രോസ് എന്നീ മോഡലുകളായിരിക്കും മുൻനിര എതിരാളികളാവുക.

ഇഗ്നിസിനെ വെല്ലാൻ ഇതാ 'ഗോ ക്രോസ് '!!!

വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ

ടൊയോട്ട ആഡംബരക്കാർ ലക്സസ് മാർച്ചിൽ

2017 മാരുതി സുസുക്കി ഇഗ്നിസ്

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Report: Datsun Go Cross Likely To Hit Indian Market In 2017
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X