ഡാറ്റ്‌സന് ഇങ്ങനെയും ഒരു മുഖം; ഗോ ലൈവ് കോണ്‍സെപ്റ്റ് ശ്രദ്ധ നേടുന്നു

Written By:

2017 ഗയ്ക്കിന്തോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ ഡാറ്റ്‌സന്റെ കോണ്‍സെപ്റ്റ് കാര്‍, ഗോ ലൈവ് ശ്രദ്ധ നേടുകയാണ്. ഗോ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഗോ ലൈവ്.

ഡാറ്റ്‌സന് ഇങ്ങനെയും ഒരു മുഖം; ഗോ ലൈവ് കോണ്‍സെപ്റ്റ് ശ്രദ്ധ നേടുന്നു

കസ്റ്റമൈസ്ഡ് കാറുകളോടുള്ള യുവത്വത്തിന്റെ സമീപനം പരിഗണിച്ച്, ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഗോ ലൈവ് കോണ്‍സെപ്റ്റിന് ഡാറ്റ്‌സന്‍ നല്‍കുന്നത്.

ഡാറ്റ്‌സന് ഇങ്ങനെയും ഒരു മുഖം; ഗോ ലൈവ് കോണ്‍സെപ്റ്റ് ശ്രദ്ധ നേടുന്നു

അതേസമയം, കോണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഡാറ്റ്‌സന്‍ വ്യക്തത നല്‍കിയിട്ടില്ല. ഷാര്‍പ്പ്-അഗ്രസീവ് ഫ്രണ്ട് ലുക്കാണ് ഗോ ലൈവിന് ഡാറ്റ്‌സന്‍ കരുതി വെച്ചിരിക്കുന്നത്.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
ഡാറ്റ്‌സന് ഇങ്ങനെയും ഒരു മുഖം; ഗോ ലൈവ് കോണ്‍സെപ്റ്റ് ശ്രദ്ധ നേടുന്നു

നിലവിലെ മോഡലില്‍ നിന്നും തീര്‍ത്തും വ്യത്യസതമായതാണ് ഗോ ലൈവിന്റെ ഡിസൈന്‍ ഫീച്ചര്‍.

ഡാറ്റ്‌സന് ഇങ്ങനെയും ഒരു മുഖം; ഗോ ലൈവ് കോണ്‍സെപ്റ്റ് ശ്രദ്ധ നേടുന്നു

അഗ്രസീവ് ഹെഡ്‌ലാമ്പുകള്‍, ബ്ലാക് സ്റ്റഡുകളോട് കൂടിയ സിംഗിള്‍ പീസ് ഹെക്‌സഗണല്‍ ഗില്‍, സിംഗിള്‍ നിയോണ്‍ കളര്‍ സ്റ്റഡ് എന്നിവയാണ് ഡിസൈന്‍ വിശേഷങ്ങള്‍.

ഡാറ്റ്‌സന് ഇങ്ങനെയും ഒരു മുഖം; ഗോ ലൈവ് കോണ്‍സെപ്റ്റ് ശ്രദ്ധ നേടുന്നു

ഫ്രണ്ട്-റിയര്‍ ബമ്പറുകളുടെ താഴ്ഭാഗവും, സൈഡ് സ്‌കര്‍ട്ടും, റൂഫ് സ്‌പോയിലറും, 17 ഇഞ്ച് അലോയ് വീലുകളും നിയോണ്‍ കളറില്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്നു.

ഡാറ്റ്‌സന് ഇങ്ങനെയും ഒരു മുഖം; ഗോ ലൈവ് കോണ്‍സെപ്റ്റ് ശ്രദ്ധ നേടുന്നു

ഫ്‌ളയേഡ് വീല്‍ ആര്‍ച്ചുകളുടെ പശ്ചാത്തലത്തില്‍ കോണ്‍സെപ്റ്റ് മോഡലിന് വീതി ഒരല്‍പം കൂടുതലാണ്. 68 bhp കരുത്തും 104 Nm torque ഉം ഏകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ഇന്തോനേഷ്യന്‍ വിപണയില്‍ ഡാറ്റ്‌സന്‍ ഗോ എത്തുന്നത്.

ഡാറ്റ്‌സന് ഇങ്ങനെയും ഒരു മുഖം; ഗോ ലൈവ് കോണ്‍സെപ്റ്റ് ശ്രദ്ധ നേടുന്നു

5 സ്പീഡ് ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി ഡാറ്റ്‌സന്‍ ബന്ധപ്പെടുത്തുന്നതും.

കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun GO Live Concept Unveiled In Indonesia. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark