ഒരു ലിറ്റർ എൻജിനിൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോ!!!

കൂടുതൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോയും നിരത്തിലേക്ക്.

By Praseetha

നിസാൻ ബജറ്റ് ബ്രാന്റായ ഡാറ്റ്സൻ അവതരിപ്പിച്ച എൻട്രി-ലെവൽ ഹാച്ച്ബാക്ക് റെഡി-ഗോയുടെ പുത്തൻ ഒരു ലിറ്റർ പതിപ്പിനെ വിപണിയിലെത്തിക്കുന്നു. ഇതോടൊപ്പം തന്നെ റെഡി-ഗോയുടെ എഎംടി പതിപ്പിനെ കൂടിയും അവതരിപ്പിക്കുന്നുണ്ട്.

ഒരു ലിറ്റർ എൻജിനിൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോ!!!

റിനോ ക്വിഡുമായി പ്ലാറ്റ്ഫോം പങ്കുവയ്ക്കുന്നതിനാൽ അതെ കരുത്തുറ്റ ഒരു ലിറ്റർ എൻജിനായിരിക്കും റെഡി-ഗോയിലും ഉൾക്കൊള്ളിക്കുക. ഡാറ്റ്സൻ ഇതുകൂടാതെ എഎംടി ഗിയർബോക്സ് കൂടി ഉൾപ്പെടുത്തുന്നുണ്ട്. അതുപക്ഷെ റെഡിഗോയുടെ ടോപ്പ് വേരിയന്റിലായിരിക്കും.

ഒരു ലിറ്റർ എൻജിനിൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോ!!!

ക്വിഡിലുള്ള 67 ബിഎച്ച്പിയും 91എൻഎം ടോർക്കും നൽകുന്ന കരുത്തേറിയ1.0ലിറ്റർ എൻജിനായിരിക്കും റെഡി-ഗോയുടേയും കരുത്ത്. 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുകളായിരിക്കും ഉൾക്കൊള്ളിക്കുക.

ഒരു ലിറ്റർ എൻജിനിൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോ!!!

റിനോ ക്വിഡിന്റെ എഎംടി വേരിയന്റിൽ പതിവ് ഗിയർബോക്സുകൾക്ക് പകരം ഡയൽ രൂപത്തിലുള്ള ഗിയർഷിഫ്റ്റുകളായിരുന്നു നൽകിയിരുന്നത്. അതെ സാങ്കേതികത റെഡി-ഗോ എഎംടിയിലും ഉപയോഗപ്പെടുത്തുമോ എന്നുള്ളത് വ്യക്തമല്ല.

ഒരു ലിറ്റർ എൻജിനിൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോ!!!

800സിസി എൻജിനാണ് നിലവിലെ റെഡി-ഗോ മോഡലുകളുടെ കരുത്ത്. നിലവിൽ 2.8 മുതൽ 3.54ലക്ഷം വരേക്കാണ് ഈ വാഹനത്തിന്റെ ദില്ലി എക്സ്ഷോറൂം വില.

ഒരു ലിറ്റർ എൻജിനിൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോ!!!

എഎംടി ഉൾപ്പെടുത്തുന്നതിനാൽ ആ വേരിയന്റുകൾക്ക് 3.85 മുതൽ 4ലക്ഷത്തോളം വിലയാകാനാണ് സാധ്യത.

ഒരു ലിറ്റർ എൻജിനിൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോ!!!

2016 ജൂലൈയിൽ ഇന്ത്യയിലെത്തിച്ചേർന്ന റെഡി-ഗോയുടെ 20,114 യൂണിറ്റുകളാണ് 2016 ഏപ്രിൽ-ഡിസംബർ മാസങ്ങളിലായി വിറ്റഴിച്ചിരിക്കുന്നത്. കൂടാതെ ഈ എൻട്രിലെവൽ ഹാച്ച്ബാക്കിന്റെ 1,652 യൂണിറ്റുകളോളം കയറ്റിയയക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഒരു ലിറ്റർ എൻജിനിൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോ!!!

കരുത്തുറ്റ 1ലിറ്റർ, എഎംടി വേരിയന്റുകളെ എത്തിക്കുന്നതോടെ കൂടുതൽ വില്പനയും വിപണി വിഹിതവുമാണ് ഡാറ്റ്സനിലൂടെ നിസാനും ലക്ഷ്യമിടുന്നത്.

ഒരു ലിറ്റർ എൻജിനിൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോ!!!

ഗോ, ഗോ പ്ലസ്, റെഡി-ഗോ എൻട്രിലെവൽ, റെഡി-ഗോ സ്പോർടി പതിപ്പ് എന്നിങ്ങനെയുള്ള വാഹനനിരകളാണ് ഡാറ്റ്സണിന് ഇന്ത്യയിലുള്ളത്.

ഒരു ലിറ്റർ എൻജിനിൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോ!!!

സമഗ്ര മാറ്റങ്ങളോടെ പുത്തൻ തലമുറ വാഗൺ-ആർ

വിറ്റാരയെ വെല്ലാൻ പുത്തൻ ഇക്കോസ്പോർട്

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun rediGO 1.0-Litre And AMT Variants Launch Details Revealed
Story first published: Wednesday, January 11, 2017, 17:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X