'ഇതൊക്കെ ഡിസിയുടെയോ?'; ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

Written By:

കാര്‍ മോഡിഫിക്കേഷന്‍ രംഗത്ത് ഇന്ത്യന്‍ അഭിമാനമാണ് ഡിസി ഡിസൈന്‍. ഇന്ത്യയുടെ ആദ്യ സ്‌പോര്‍ട്‌സ് കാര്‍ അവന്തി ഉള്‍പ്പെടെ ഡിസിയുടെ കൈയ്യൊപ്പ് ചാര്‍ത്തിയ ഒട്ടനവധി അവതാരങ്ങളാണ് രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഇതൊക്കെ ഡിസിയുടെയോ? ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

എന്നാല്‍ പേരിനും പെരുമയ്ക്കും വെല്ലുവിളിയേകിയ ഒരുപിടി അവതാരങ്ങളും ഡിസിയില്‍ നിന്നും പുറത്ത് വന്നിരുന്നു. 'ഇത് ഡിസി ഡിസൈനിന്റെ തന്നെയോ?' - ലോക പ്രശസ്ത ഡിസിയിൽ നിന്നും അറിയപ്പെടാതെ പോയ താരങ്ങളെ ഇവിടെ പരിശോധിക്കാം —

ഇതൊക്കെ ഡിസിയുടെയോ? ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

ടൊയോട്ട ഫോര്‍ച്യൂണര്‍

ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ അന്നും ഇന്നും ടൊയോട്ട ഫോര്‍ച്യൂണര്‍ തന്നെയാണ് രാജാവ്. വന്നതിന് പിന്നാലെ ശ്രേണിയില്‍ പ്രഥമ സ്ഥാനം കൈയ്യടക്കിയ ഫോര്‍ച്യൂണറില്‍ ഡിസി നടത്തിയ മിനുക്കുപണി പക്ഷെ പാളിപ്പോയി.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ഇതൊക്കെ ഡിസിയുടെയോ? ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

ഫോര്‍ച്യൂണറില്‍, ടൊയോട്ട ലോഗോയേന്തിയ ഭീമന്‍ ഗ്രില്ലിന് പകരം പ്ലാസ്റ്റിക് ഗ്രില്‍ നല്‍കിയ ഡിസിയുടെ നീക്കം പരാജയപ്പെട്ടു. നേര്‍ത്ത എല്‍ഇഡികള്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും, ബമ്പറില്‍ ഇടംപിടിച്ച എക്‌സ്ട്രാ ഫോഗ് ലാമ്പുകളും വീഴ്ചയുടെ ആഴം വര്‍ധിപ്പിച്ചു.

ഇതൊക്കെ ഡിസിയുടെയോ? ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

ഹ്യുണ്ടായി സാന്‍ട്രോ

ആദ്യ തലമുറ സാന്‍ട്രോയ്ക്ക് കാഴ്ചഭംഗിയില്ല എന്ന ആക്ഷേപം ഹ്യുണ്ടായി നേരിട്ടിരുന്നു. എന്നാല്‍ പിന്നെ അത് പരിഹരിച്ചേക്കാം എന്ന് ഡിസിയും തീരുമാനിച്ചു. യെല്ലോ കളര്‍ സ്‌കീമില്‍ ഒരുങ്ങിയ സാന്‍ട്രോയില്‍ ഡിസി നല്‍കിയ ബോഡി കിറ്റ്, ശ്രദ്ധ പിടിച്ച് പറ്റി. ടൂ-ഡോര്‍ വേര്‍ഷനായി പരിണമിച്ച സാന്‍ട്രോയില്‍ ഷാര്‍പ്പ് വിന്‍ഡോ ലെയ്‌നുകളും സാന്നിധ്യമറിയിച്ചു.

ഇതൊക്കെ ഡിസിയുടെയോ? ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ VXR

ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല ഡിസി. ഇന്ത്യന്‍ അതിര്‍ത്തി കടന്ന ഡിസി, ദുബായിയില്‍ നിന്നുള്ള ലാന്‍ഡ് ക്രൂസറിന്മേലും കരവിരുത് ഒരുക്കാന്‍ ശ്രമിച്ചു. വെര്‍ട്ടിക്കല്‍ സ്‌ട്രൈപുകള്‍ നിറഞ്ഞ ഗ്രില്ലും പുതുക്കിയ ഹെഡ്‌ലാമ്പുകളും ലാന്‍ഡ് ക്രൂസറുമായി അത്ര ചേര്‍ന്ന് നിന്നില്ല എന്ന് മാത്രം. മാറ്റ് ബ്ലാക് സ്‌കീമാണ് കാറിന് ഡിസി നല്‍കിയത്.

ഇതൊക്കെ ഡിസിയുടെയോ? ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

റോള്‍സ് റോയ്‌സ് സില്‍വര്‍ സ്പിരിറ്റ്

അംബാസിഡറില്‍ മുങ്ങിയ റോള്‍സ് റോയ്‌സ് - ഡിസിയുടെ പരീക്ഷണങ്ങളില്‍ ഒന്നാണ് ഇത്. ഡിസിയുടെ തന്നെ ആംബിയറോഡ് ഡിസൈനിനെ ആസ്പദമാക്കിയാണ് റോള്‍സ് റോയ്‌സിനെ ഒരുക്കിയത്. ഫ്രണ്ട് ഗ്രില്ലിന് ലഭിച്ച ഗ്രില്ല് മാത്രമാണ് റോള്‍സ് റോയ്‌സിലേക്കുള്ള സൂചന നല്‍കുന്നതും.

ഇതൊക്കെ ഡിസിയുടെയോ? ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

മഹീന്ദ്ര റേവ

ഇന്ത്യയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക് കാറാണ് റേവ. സമകാലിക സങ്കല്‍പങ്ങളില്‍ നിന്നും ഒരുപടി മുന്നില്‍ നിന്ന റേവയെ രണ്ട് പടി മുന്നോട്ട് ചാടിക്കുകയാണ് ഡിസി ചെയ്തത്.

ഇതൊക്കെ ഡിസിയുടെയോ? ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

സ്‌പെയ്‌സ് ഷിപ്പ് കാറിനെ അനുസ്മരിപ്പിക്കുന്ന ഡിസിയുടെ റേവയില്‍ ഔടി R18 സ്‌പോര്‍ട്‌സ് കാറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഹെഡ്‌ലാമ്പുകള്‍ ഇടംപിടിച്ചു.

ഒരല്‍പം വ്യത്യസ്തമായി ചിന്തിച്ച ഡിസിയുടെ സങ്കല്‍പത്തെ കാര്‍പ്രേമികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്.

ഇതൊക്കെ ഡിസിയുടെയോ? ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

ടൊയോട്ട ക്വാളിസ്

ഇന്നോവയ്ക്ക് മുമ്പ് ഇന്ത്യയന്‍ നിരത്ത് കീഴടക്കിയ താരമാണ് ടൊയോട്ട ക്വാളിസ്. ലളിതമാര്‍ന്ന ബോക്‌സി ഡിസൈനില്‍ ഒരുങ്ങിയ ക്വാളിസ്, ചെറിയ കാലയളവില്‍ തന്നെ ഇന്ത്യന്‍ മനസ് കീഴടക്കി. എന്നാല്‍ ക്വാളിസിനെ തേടിയും ഡിസി എത്തി.

ഇതൊക്കെ ഡിസിയുടെയോ? ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പും, ബ്ലാക് ഗ്രില്ലുമാണ് ക്വാളിസിനായി ഡിസി കരുതിവെച്ചത്. പുതുക്കിയ ബമ്പറും ബോണറ്റും ക്വാളിസിന്റെ മുഖരൂപം തന്നെ മാറ്റി. റിയര്‍ എന്‍ഡിന് ലഭിച്ച ടെയില്‍ ഗെയ്റ്റ് മൗണ്ടഡ് ടയറാണ് ഡിസൈന്‍ ഹൈലൈറ്റ്.

ഇതൊക്കെ ഡിസിയുടെയോ? ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

ടാറ്റ ഇന്‍ഡിക്ക

ഇന്ത്യയുടെ ആദ്യ പാസഞ്ചര്‍ കാറാണ് ടാറ്റ ഇന്‍ഡിക്ക. എന്നാല്‍ ഡിസി ട്രീറ്റ്‌മെന്റ് ലഭിച്ച ഇന്‍ഡിക്ക അടിമുടി മാറി. യെല്ലോ-ഗ്രീന്‍ പെയിന്റ് സ്‌കീമാണ് മോഡലിന് ഡിസി നല്‍കിയത്. ഡിസി ലോഗോയോട് കൂടിയ പ്ലാസ്റ്റിക് ഗ്രില്ലും, ബ്ലാക് ഔട്ട്‌ലൈനിംഗ് ലഭിച്ച പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും മോഡലിനെ 'സ്‌റ്റൈലിഷാക്കാന്‍' ശ്രമിച്ചു.

ഇതൊക്കെ ഡിസിയുടെയോ? ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

മാരുതി വാഗണ്‍ആര്‍

ഹാച്ച്ബാക്കുകള്‍ക്ക് ക്രോസുകളെ ഒരുക്കുന്നത് ഇന്നൊരു ട്രെന്‍ഡാണ്. എന്നാല്‍ മാരുതി മാത്രം ഈ ട്രെന്‍ഡിലേക്ക് കൈകടത്തിയിട്ടില്ല. ഈ പരാതിക്കിടെയാണ് വാഗണ്‍ആറിന് ഡിസിയുടെ ക്രോസ് വേര്‍ഷന്‍ എത്തിയത്.

ഇതൊക്കെ ഡിസിയുടെയോ? ഡിസി ഡിസൈനിന് പറ്റിയ ചില അബദ്ധങ്ങള്‍

ബോഡിക്ക് ചുറ്റും കട്ടിയേറിയ പ്ലാസ്റ്റിക് ക്ലാഡിംഗാണ് പ്രധാന ഡിസൈന്‍ ഹൈലറ്റ്. ഇതേ പ്ലാസ്റ്റിക് ക്ലാഡിംഗാണ് ഫ്രണ്ട് ഗ്രില്ലിലും ഒരുങ്ങിയത്. ഇന്‍ഡിക്കേറ്റര്‍, ഫോഗ് ലാമ്പ്, ഹെഡ്‌ലാമ്പുകള്‍ക്ക് ഇടംനല്‍കുന്നതാണ് ഹെഡ്‌ലാമ്പ് യൂണിറ്റും.

Image Source: TeamBHP

English summary
Cars That Went Flop For DC. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark