ഡിസിയുടെ ശ്രമം പിഴച്ചോ? കൗതുകം ഉണര്‍ത്തുന്ന മോഡിഫൈഡ് മാരുതി വിറ്റാര ബ്രെസ

Written By:

ഡിസി ഡിസൈന്‍ മോഡിഫൈ ചെയ്ത വിറ്റാര ബ്രെസയുടെ ചിത്രങ്ങള്‍ അടുത്തിടെയാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ഡിസിയുടെ കരവിരുതില്‍ പണിതൊരുങ്ങിയ മോഡിഫൈഡ് എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
ഡിസിയുടെ ശ്രമം പിഴച്ചോ? കൗതുകം ഉണര്‍ത്തുന്ന മോഡിഫൈഡ് മാരുതി വിറ്റാര ബ്രെസ്സ

ആദ്യ കാഴ്ചയില്‍ തന്നെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഫ്രണ്ട് പ്രൊഫൈലാണ് ബ്രെസ്സയില്‍ ഡിസി ഡിസൈന്‍ നല്‍കിയിരിക്കുന്നത്. പുതുക്കിയ ബമ്പറില്‍ ഡിസി ഡിസൈന്‍ നല്‍കിയ ഹെക്‌സഗണല്‍ ഗ്രില്ലും എയര്‍ ഡാമുകളും കൗതുകമുണര്‍ത്തും.

Recommended Video
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
ഡിസിയുടെ ശ്രമം പിഴച്ചോ? കൗതുകം ഉണര്‍ത്തുന്ന മോഡിഫൈഡ് മാരുതി വിറ്റാര ബ്രെസ്സ

ഇന്‍ഡിക്കേറ്ററായും പ്രവര്‍ത്തിക്കുന്ന ചെറിയ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ബമ്പറിന്റെ താഴ്ഭാഗത്തും ഇടംപിടിക്കുന്നു.

ഡിസിയുടെ ശ്രമം പിഴച്ചോ? കൗതുകം ഉണര്‍ത്തുന്ന മോഡിഫൈഡ് മാരുതി വിറ്റാര ബ്രെസ്സ

ഡിസി ആദ്യം പുറത്ത് വിട്ട ബ്രെസയുടെ ചിത്രങ്ങളില്‍ ഗ്രില്ലും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും ലൈറ്റ് ബ്ലാക് ഷെയ്ഡ് ലഭിച്ചിരുന്നുവെങ്കിലും, പുതിയ ചിത്രങ്ങളില്‍ ബോഡി കളറിന് സമമായ യെല്ലോ ഷെയ്ഡ് തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്.

ഡിസിയുടെ ശ്രമം പിഴച്ചോ? കൗതുകം ഉണര്‍ത്തുന്ന മോഡിഫൈഡ് മാരുതി വിറ്റാര ബ്രെസ്സ

റിയര്‍ ബമ്പറിലും സമാന എക്‌സ്ട്രീം കസ്റ്റം വര്‍ക്കുകളാണ് ഡിസി പരീക്ഷിച്ചിരിക്കുന്നത്. പുതുക്കിയ റിയര്‍ ബമ്പറില്‍ ഫൊക്‌സ് ഗ്രില്ലും അഡീഷണല്‍ കട്ട്-ഔട്ടുകളും ഒരുങ്ങുന്നു.

ഡിസിയുടെ ശ്രമം പിഴച്ചോ? കൗതുകം ഉണര്‍ത്തുന്ന മോഡിഫൈഡ് മാരുതി വിറ്റാര ബ്രെസ്സ

ഇരു വശത്തുമുള്ള ക്രോം ട്വിന്‍-എക്‌സ്‌ഹോസ്റ്റുകളും റീഡിസൈന്‍ഡ് നമ്പര്‍ പ്ലേറ്റും റിയര്‍ എന്‍ഡിനെ വേറിട്ട് നിര്‍ത്തുന്നു. അതേസമയം, വിറ്റാര ബ്രെസയുടെ അലോയിലേക്ക് ഡിസി കൈകടത്തിയില്ല എന്നതും ശ്രദ്ധേയം.

ഡിസിയുടെ ശ്രമം പിഴച്ചോ? കൗതുകം ഉണര്‍ത്തുന്ന മോഡിഫൈഡ് മാരുതി വിറ്റാര ബ്രെസ്സ

അകത്തളത്തും കാര്യമായ അഴിച്ചുപണികൾ ഡിസി നടത്തിയിട്ടുണ്ട്. ഓള്‍-ബ്ലാക് ഇന്റീരിയറില്‍ എത്തുന്ന ഫാക്ടറി വേര്‍ഷന്‍ ബ്രെസയ്ക്ക് ഡ്യൂവല്‍-ടോണ്‍ ബ്ലാക് ആന്‍ഡ് യെല്ലോ തീമാണ് ഡിസി നല്‍കിയിരിക്കുന്നത്.

ഡിസിയുടെ ശ്രമം പിഴച്ചോ? കൗതുകം ഉണര്‍ത്തുന്ന മോഡിഫൈഡ് മാരുതി വിറ്റാര ബ്രെസ്സ

ഡോര്‍ പാഡുകളിലും, ഹോണ്‍ പാഡുകളിലും നിറഞ്ഞ് നില്‍ക്കുന്നതാണ് ഗ്ലോസി വുഡ് ഫിനിഷ് ഇന്റീരിയര്‍. യെല്ലോ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ പുതിയ ബ്ലാക് ലെതര്‍ സീറ്റുകള്‍, ഡിസി തെരഞ്ഞെടുത്ത ഡ്യൂവല്‍ ടോണ്‍ തീമിനോട് ഒരുപരിധി വരെ നീതിപുലര്‍ത്തുന്നു.

ഡിസിയുടെ ശ്രമം പിഴച്ചോ? കൗതുകം ഉണര്‍ത്തുന്ന മോഡിഫൈഡ് മാരുതി വിറ്റാര ബ്രെസ്സ

ബ്രെസയുടെ കസ്റ്റമൈസേഷന്‍ പാക്കേജിന്റെ വില ഡിസി ഡിസൈന്‍ ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. എന്തായാലും ഡിസി രൂപകല്‍പന ചെയ്ത ബ്രെസയ്ക്ക് എതിരെ വന്‍വിമര്‍ശനമാണ് സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്.

English summary
DC Design Built Maruti Vitara Brezza. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark