2017 സുസൂക്കി സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം? പുതിയ സ്വിഫ്റ്റ് VS പഴയ സ്വിഫ്റ്റ് — ഒരു പഠനം

Written By:

2017 മാരുതി സ്വിഫ്റ്റിന്റെ വരവും കാത്തിരിക്കുകയാണ് ഇന്ത്യ. 2018 ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യന്‍ വിപണിയില്‍ പുതുതലമുറ സ്വിഫ്റ്റ് കടക്കും. എന്നാല്‍ വരവിന് മുമ്പ് തന്നെ വിപണിയില്‍ പുതിയ സ്വിഫ്റ്റിനായുള്ള ഇടം മാരുതി ഒരുക്കി കഴിഞ്ഞു.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

നിരയില്‍ അവസാനം എത്തിയ പുതുതലമുറ ഡിസൈര്‍, മാരുതി സ്വിഫ്റ്റിലേക്കുള്ള മുഖവുരയാണ് നല്‍കിയത്. കാഴ്ചയില്‍ അതിഗംഭീരമെന്ന അഭിപ്രായം പുതുതലമുറ സ്വിഫ്റ്റ് ഇതിനകം നേടി കഴിഞ്ഞു. എന്നാലും നിലവിലുള്ള സ്വിഫ്റ്റില്‍ നിന്നും പുതുതലമുറ സ്വിഫ്റ്റ് വേറിട്ട് നില്‍ക്കുന്നത് എങ്ങനെയാണ്; പരിശോധിക്കാം —

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

എക്സ്റ്റീരിയര്‍ ഡിസൈന്‍

കാഴ്ചയില്‍ ഒരു 'സൂപ്പര്‍മിനി'യാണ് 2017 മാരുതി സ്വിഫ്റ്റ്. വിപ്ലവാത്മകമായ ഡിസൈന്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും, മുന്‍തലമുറയെ അപേക്ഷിച്ച് പ്രീമിയം, സ്‌പോര്‍ടി ടാഗുകള്‍ക്ക് മികച്ച നിര്‍വചനമാണ് പുതിയ സ്വിഫ്റ്റ് നല്‍കുന്നത്.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

സ്വിഫ്റ്റിന്റെ അടിസ്ഥാന രൂപം തന്നെയാണ് പുതുതലമുറയും പിന്തുടരുന്നത്. കൂടാതെ മുന്‍തലമുറയില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട ഡെയ്‌ലൈറ്റ് ഓപ്പണിങ്ങുകളാണ് (DLO) പുതിയ സ്വിഫ്റ്റിൽ ഒരുങ്ങുന്നതും.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

ഇതൊക്കെയാണെങ്കിലും കാഴ്ചയില്‍ പുതുമ കൊണ്ടുവരുന്നതില്‍ സ്വിഫ്റ്റ് വിജയിച്ചിട്ടുണ്ട്. പുത്തന്‍ ഡിസൈന്‍ ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പക്വതയാര്‍ന്ന മുഖരൂപമാണ് സ്വിഫ്റ്റിന് ലഭിച്ചിരിക്കുന്നത്.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

സ്‌പോര്‍ടി പരിവേഷത്തോട് നീതി പുലര്‍ത്തുന്നതാണ് പുതിയ സ്വിഫ്റ്റിലെ ഹെക്‌സഗണല്‍ ഫ്രണ്ട് ഗ്രില്‍. ബമ്പറുകള്‍ക്ക് ലഭിച്ച വലിയ എയര്‍ ഇന്‍ടെയ്ക്കുകളും, ചെറിയ സ്പ്ലിറ്ററും ഡിസൈന്‍ സവിശേഷതകളാണ്.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

മുന്‍തലമുറ സ്വിഫ്റ്റിനെ അപേക്ഷിച്ച് ചെത്തി ഒരുക്കിയ ഹെഡ്‌ലാമ്പും, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പുതിയ സ്വിഫ്റ്റിലെ ഹൈലൈറ്റാണ്. ബലെനോയ്ക്ക് സമാനമായ ഫെന്‍ഡറുകളാണ് മോഡലിന്റെ ഫ്രണ്ട് പ്രൊഫൈലില്‍ ഇടംപിടിച്ചിട്ടുള്ളത്.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

ഇതിന് പുറമെ പഴയ സ്വിഫ്റ്റിലുള്ള ബ്ലാക്ഡ്-ഔട്ട് പില്ലറുകളും 2017 സ്വിഫ്റ്റില്‍ ഒരുങ്ങിയിട്ടുണ്ട്. അതേസമയം, C-Pillar ന് ലഭിച്ച ബ്ലാക്-ഔട്ട് തീമിന്റെ പശ്ചാത്തലത്തില്‍ 'ഫ്‌ളോട്ടിംഗ് റൂഫ്' ഇഫക്ട് കൈവരിക്കാന്‍ പുതിയ സ്വിഫ്റ്റിന് സാധിച്ചിട്ടുണ്ട്.

Recommended Video - Watch Now!
Datsun rediGO Gold 1.0-Litre Launched In India | In Malayalam - DriveSpark മലയാളം
പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

വലുപ്പമേറിയ റിയര്‍ വിന്‍ഡ്‌സ്‌ക്രീനും, C-Pillar മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകളും പുതിയ സ്വിഫ്റ്റിന്റെ ഡിസൈന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

ഇന്റീരിയര്‍ ഡിസൈന്‍

സ്വിഫ്റ്റ് ഇന്റീരിയറിലും സ്‌പോര്‍ടി-പ്രീമിയം പരിവേഷം കൊണ്ടുവരാനുള്ള കമ്പനിയുടെ ശ്രമം ഏറെ ദൃശ്യമാണ്. സര്‍ക്കുലാര്‍ HVAC കണ്‍ട്രോളുകള്‍ക്ക് ഒപ്പമുള്ള സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ പ്രധാന വിശേഷം.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

ഹൈ-റെസല്യൂഷന്‍ മള്‍ട്ടി-ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയോട് കൂടിയ ട്വിന്‍-പോഡ് സ്പീഡോ കണ്‍സോളാണ് അകത്തളത്തെ മറ്റൊരു ഹൈലൈറ്റ്.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

എഞ്ചിന്‍ ഫീച്ചര്‍

1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനിലും, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനിലുമാണ് നിലവില്‍ മാരുതി സ്വിഫ്റ്റുകള്‍ ഒരുങ്ങുന്നത്. 83.1 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് സ്വിഫ്റ്റ് പെട്രോള്‍ എഞ്ചിന്‍.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

73.9 bhp കരുത്തും 190 Nm torque മാണ് സ്വിഫ്റ്റ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നതും. ഇരു എഞ്ചിന്‍ പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് മാരുതി ലഭ്യമാക്കുന്നത്.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

പുതിയ സ്വിഫ്റ്റിന്റെ എഞ്ചിന്‍ ഫീച്ചറുകളില്‍ ഏറെ മാറ്റങ്ങളുണ്ടാകില്ല എന്നാണ് സൂചന. 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാകും പുതിയ സ്വിഫ്റ്റും എത്തുക.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

അതേസമയം, പെര്‍ഫോര്‍മന്‍സിനും ഇന്ധനക്ഷമതയ്ക്കുമായി എഞ്ചിന്‍ റീട്യൂണ്‍ ചെയ്യപ്പെട്ടേക്കാം. മികവാര്‍ന്ന പെര്‍ഫോര്‍മന്‍സും, ഉയര്‍ന്ന ഇന്ധനക്ഷമതയും ലക്ഷ്യമിട്ടുള്ള ലൈറ്റ്-വെയ്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ സ്വിഫ്റ്റ് ഒരുങ്ങുന്നത്.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

27 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത കാഴചവെക്കുന്നതാകും 2017 സ്വിഫ്റ്റ് ഡീസല്‍.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

സ്വിഫ്റ്റിന്റെ രാജ്യാന്തര പതിപ്പില്‍ പഴയ 1.6 ലിറ്റര്‍ എഞ്ചിന് പകരം, പുതിയ 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ ഇടംപിടിക്കും. ഒരുപക്ഷെ ഇന്ത്യന്‍ വരവില്‍ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനും സ്വിഫ്റ്റില്‍ ഒരുങ്ങിയേക്കാം.

പുതിയ സ്വിഫ്റ്റില്‍ എന്താണ് ഇത്ര കേമം?

ബലെനോ RS ല്‍ ഇതേ എഞ്ചിനാണ് ഇടംപിടിക്കുന്നത്. എന്തായാലും മുന്‍തലമുറയെക്കാളും ബഹുദൂരം മുന്നിലാണ് പുതിയ സ്വിഫ്റ്റ് എന്ന പ്രതീതി മാരുതി നല്‍കി കഴിഞ്ഞു.

കൂടുതല്‍... #maruti #hatchback #മാരുതി
English summary
New 2017 Maruti Swift vs Old Model. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark