ദീപാവലി ഓഫറുകളുമായി മാരുതി ഒരുങ്ങി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

Written By:

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവനാളുകളെ വരവേല്‍ക്കാന്‍ വിപണി ഒരുങ്ങി. ഉത്സവകാലത്തിന് മുന്നോടിയായി വിപണിയില്‍ പിടിമുറുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയും തയ്യാറെടുത്തിരിക്കുകയാണ്.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

5,000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഈ ദീപാവലി കാലത്ത് ഉപഭോക്താക്കള്‍ക്കായി മാരുതി ഒരുക്കിയിരിക്കുന്നത്.

മാരുതി കാറുകളിന്മേലുള്ള ദീപാവലി ഓഫറുകള്‍ ഇങ്ങനെ (സംസ്ഥാനങ്ങളെയും നഗരങ്ങളെയും ആശ്രയിച്ച്ഡിസ്‌കൗണ്ട്‌ വിലയിൽ നേരിയ വ്യത്യാസമുണ്ടാകാം) —

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

മാരുതി സുസൂക്കി ആള്‍ട്ടോ 800, ആള്‍ട്ടോ K10

മാരുതി 800 ന് ശേഷം ഇന്ത്യ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഹാച്ച്ബാക്കാണ് മാരുതി ആള്‍ട്ടോ. ബെസ്റ്റ് സെല്ലിംഗ് പട്ടികയിലെ നിറസാന്നിധ്യങ്ങളായ ആള്‍ട്ടോ 800 ലും ആള്‍ട്ടോ K10 ലും ഒരുപിടി ഡിസ്‌കൗണ്ട് ഓഫറുകളാണ് മാരുതി ഒരുക്കിയിരിക്കുന്നത്.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

20,000 രൂപ വരെയാണ് ആള്‍ട്ടോ 800 ല്‍ മാരുതി ലഭ്യമാക്കുന്ന വിലയിളവ്. ഇതിന് പുറമെ 15,000 രൂപ മുതല്‍ 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസായും ഹാച്ച്ബാക്കില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

അള്‍ട്ടോ 800 ന് സമാനമായ എക്‌സ്‌ചേഞ്ച് ബോണസ് ആള്‍ട്ടോ K10 ലും മാരുതി ലഭ്യമാക്കുന്നുണ്ട്. 10,000 രൂപ വരെയാണ് മാരുതി ആള്‍ട്ടോ K10 ല്‍ ഉപഭോക്താക്കള്‍ക്ക് നേടാവുന്ന വിലയിളവ്.

Recommended Video - Watch Now!
Datsun rediGO Gold 1.0-Litre Launched In India | In Malayalam - DriveSpark മലയാളം
ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

ആള്‍ട്ടോ എഎംടി പതിപ്പില്‍ 15,000 രൂപ വരെ വിലയിളവും, 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും മാരുതി ഒരുക്കിയിട്ടുണ്ട്.

മാരുതി സുസൂക്കി വാഗണ്‍ആര്‍

ഇന്ത്യയില്‍, 20 ലക്ഷം വാഗണ്‍ആറുകളെയാണ് മാരുതി ഇതുവരെ വിറ്റിട്ടുള്ളത്.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

ഉത്സവകാലത്തോട് അനുബന്ധിച്ച് വാഗണ്‍ആറിന്റെ വില്‍പന ഉയര്‍ത്താനുള്ള ഒരുക്കങ്ങളും മാരുതി സ്വീകരിച്ച് കഴിഞ്ഞു. 20,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് വാഗണ്‍ആറില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായ വിലയിളവ്.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

20,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് വാഗണ്‍ആര്‍ എഎംടി, മാനുവല്‍ പതിപ്പുകളില്‍ ലഭ്യമായ എക്‌സ്‌ചേഞ്ച് ബോണസും.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

മാരുതി സുസൂക്കി സെലറിയോ

30,000 രൂപ വരെയാണ് സെലറിയോ ഹാച്ച്ബാക്കില്‍ മാരുതി നല്‍കുന്ന ദിപാവലി ഡിസ്‌കൗണ്ട്. ഇതിന് പുറമെ 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും സെലറിയോയില്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കും.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

അതേസമയം 22,000 രൂപ വരെയാണ് സെലറിയോ എഎംടി പതിപ്പില്‍ മാരുതി ഒരുക്കുന്ന വിലയിളവ്. എക്‌സ്‌ചേഞ്ച് ബോണസ് 15,000 രൂപ വരെയായി തന്നെ തുടരും.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

മാരുതി സുസൂക്കി സ്വിഫ്റ്റ്

ജനപ്രിയ ഹാച്ച്ബാക്ക് മാരുതി സ്വിഫ്റ്റിലും ഒരുപിടി ഓഫറുകള്‍ കമ്പനി നല്‍കുന്നുണ്ട്. 20,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം ഒരു സ്വര്‍ണ നാണയവും ഉപഭോക്താക്കള്‍ക്ക് സ്വിഫ്റ്റില്‍ നേടാം.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

15,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസും സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ മാരുതി ഒരുക്കുന്നുണ്ട്. 20,000 രൂപ മുതല്‍ 22,000 രൂപ വരെയാണ് മാരുതി സ്വിഫ്റ്റ് ഡീസല്‍ പതിപ്പില്‍ ലഭ്യമായ വിലയിളവ്. ഇതിന് പുറമെ 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും സ്വിഫ്റ്റ് ഡീസല്‍ പതിപ്പില്‍ ഉപഭോക്താക്കള്‍ നേടാം.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

മാരുതി സുസൂക്കി ഡിസൈര്‍

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള കോമ്പാക്ട് സെഡാനുകളുടെ പട്ടികയില്‍ മാരുതി ഡിസൈര്‍ മുന്‍പന്തിയിലാണ്. ദീപാവലിയോട് അനുബന്ധിച്ച് 20,000 രൂപ വരെയാണ് ഡിസൈര്‍ ടൂറില്‍ മാരുതി ലഭ്യമാക്കുന്ന വിലയിളവ്.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

മാരുതി സുസൂക്കി എര്‍ട്ടിഗ

ടൊയോട്ട ഇന്നോവയ്ക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എംപിവിയാണ് മാരുതി എര്‍ട്ടിഗ. പെട്രോള്‍, ഡീസല്‍, സിഎന്‍ജി പതിപ്പുകളില്‍ എര്‍ട്ടിഗ ലഭ്യമാണ്.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

എര്‍ട്ടിഗയുടെ പെട്രോള്‍ പതിപ്പില്‍ 5,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് നേടാം. ഒപ്പം 20,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസും എര്‍ട്ടിഗ പെട്രോളില്‍ പ്രാബല്യത്തിലുണ്ട്.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 20,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസുമാണ് മാരുതി എര്‍ട്ടിഗ ഡീസല്‍ പതിപ്പില്‍ ഒരുങ്ങുന്നത്.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

മാരുതി സുസൂക്കി സിയാസ്

ഇത്തവണ മാരുതിയുടെ പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പില്‍ നിന്നും ഡിസ്‌കൗണ്ട് ഓഫറുകള്‍ ഒരുങ്ങുന്ന ഏക മോഡലാണ് സിയാസ്. സിയാസിന്റെ പെട്രോള്‍ പതിപ്പില്‍ 30,000 രൂപ വരെയും, ഡീസല്‍ പതിപ്പില്‍ 40,000 രൂപ വരെയുമാണ് മാരുതി നല്‍കുന്ന വിലയിളവ്.

ദീപാവലി ഓഫറുകളുമായി മാരുതി; കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ്!

50,000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് ബോണസായി സിയാസ് ഡീസല്‍ പതിപ്പില്‍ കമ്പനി ലഭ്യമാക്കുന്നത്.

കൂടുതല്‍... #maruti #auto news #hatchback #മാരുതി
English summary
Diwali Discount Offers On Maruti Suzuki Cars In India. Read in Malayalam.
Story first published: Wednesday, September 27, 2017, 18:12 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark