തമിഴ്‌നാട്ടില്‍ വാഹനം ഓടിക്കുന്നവര്‍ നാളെ മുതല്‍ ഒറിജിനല്‍ ലൈസന്‍സ് കൈവശം കരുതണം

By Dijo Jackson

ഇനി മുതല്‍ തമിഴ്‌നാട്ടില്‍ വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം കരുതിയിരിക്കണം. നിയമലംഘകര്‍ക്ക് 500 രൂപ പിഴ, മൂന്ന് മാസം തടവ് ശിക്ഷ അല്ലെങ്കില്‍ പിഴയോട് കൂടിയ തടവ് ശിക്ഷയാകും അനുഭവിക്കേണ്ടി വരിക.

തമിഴ്‌നാട്ടില്‍ വാഹനം ഓടിക്കുന്നവര്‍ നാളെ മുതല്‍ ഒറിജിനല്‍ ലൈസന്‍സ് കൈവശം കരുതണം

ബുധനാഴ്ച മുതലാണ് നിയമം പ്രബാല്യത്തില്‍ വരിക. നേരത്തെ ഒറിജിനല്‍ ലൈസന്‍സ് കൈവശം സൂക്ഷിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

തമിഴ്‌നാട്ടില്‍ വാഹനം ഓടിക്കുന്നവര്‍ നാളെ മുതല്‍ ഒറിജിനല്‍ ലൈസന്‍സ് കൈവശം കരുതണം

തമിഴ്‌നാട് ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് സെപ്തംബര്‍ അഞ്ച് വരെ നിയമം നടപ്പാക്കരുതെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ വാഹനം ഓടിക്കുന്നവര്‍ നാളെ മുതല്‍ ഒറിജിനല്‍ ലൈസന്‍സ് കൈവശം കരുതണം

എന്നാല്‍ ഇടക്കാല ഉത്തരവ് നീട്ടിവെയ്ക്കണമെന്ന തമിഴ്‌നാട് ലോറി ഓണേഴ്‌സ് അസോസിയേഷന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി ഇന്നലെ തള്ളി.

Recommended Video

2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
തമിഴ്‌നാട്ടില്‍ വാഹനം ഓടിക്കുന്നവര്‍ നാളെ മുതല്‍ ഒറിജിനല്‍ ലൈസന്‍സ് കൈവശം കരുതണം

ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍, വാഹനം പരിശോധിക്കുമ്പോള്‍ തന്നെ ഒറിജിനല്‍ ലൈസന്‍സ് കാണിക്കണം.

തമിഴ്‌നാട്ടില്‍ വാഹനം ഓടിക്കുന്നവര്‍ നാളെ മുതല്‍ ഒറിജിനല്‍ ലൈസന്‍സ് കൈവശം കരുതണം

അതേസമയം, ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ പുതിയത് ലഭിക്കുന്നത് വരെ എന്തുചെയ്യണമെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Carry Original Driving License in Tamil Nadu. Read in Malayalam.
Story first published: Tuesday, September 5, 2017, 15:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X