മമ്മൂട്ടിയുടെ വഴിയെ ദുല്‍ഖറും; സ്വന്തമാക്കിയത് വാപ്പച്ചിയുടെ ഇഷ്ട നമ്പര്‍

Written By:

വാപ്പച്ചിയുടെ വഴിയെ ദുല്‍ഖറും. മെഗാസ്റ്റാര്‍ മമ്മൂട്ടി തുടങ്ങി വെച്ച '369' നമ്പര്‍ ട്രെന്‍ഡ്, മകന്‍ ദുല്‍ഖര്‍ സല്‍മാനും ഏറ്റുപിടിച്ചിരിക്കുകയാണ്. പുതുതായി വാങ്ങിയ ഫോക്‌സ്‌വാഗണ്‍ പോളോയിലാണ് KL 07 CL 369 നമ്പര്‍ ദുല്‍ഖര്‍ സ്വന്തമാക്കിയത്.

ദുൽഖർ സ്വന്തമാക്കിയത് മമ്മൂട്ടിയുടെ ഇഷ്ട നമ്പർ 1

എറണാകുളം ആര്‍ടി ഓഫീസില്‍ വെച്ച് നടന്ന ലേലത്തില്‍ 30000 രൂപ വിലയിലാണ് ഇഷ്ട നമ്പറിനെ ദുല്‍ഖര്‍ സല്‍മാന്‍ നേടിയത്. ദുല്‍ഖര്‍ സമര്‍പ്പിച്ച നമ്പറിന് വേണ്ടി രണ്ട് ആവശ്യക്കാര്‍ കൂടി എത്തിയ പശ്ചാത്തലത്തിലാണ് ലേലം നടത്താന്‍ ആര്‍ടിഒ തീരുമാനിച്ചത്.

ദുൽഖർ സ്വന്തമാക്കിയത് മമ്മൂട്ടിയുടെ ഇഷ്ട നമ്പർ 2
Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം

ഇതാദ്യമായല്ല, 369 ആം നമ്പറിനെ ദുല്‍ഖര്‍ നേടുന്നത്. നേരത്തെ, ട്രയംഫ് ബോണവില്ലയിലും പജേറോ സ്‌പോര്‍ടിലും 369 ആം നമ്പര്‍ ട്രെന്‍ഡിനെ ദുല്‍ഖര്‍ സല്‍മാന്‍ പിന്തുടര്‍ന്നിരുന്നു. ബോണവില്ല, പജേറോ മോഡലുകള്‍ക്ക് യഥാക്രമം KL 07 CC 9369, KL 07 BX 369 എന്നീ നമ്പറുകളാണ് എറണാകുളം ആര്‍ടി ഓഫീസില്‍ നിന്നും ദുല്‍ഖര്‍ സ്വന്തമാക്കിയത്.

ദുൽഖർ സ്വന്തമാക്കിയത് മമ്മൂട്ടിയുടെ ഇഷ്ട നമ്പർ 3

ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് അഡ്വഞ്ചര്‍ ടൂറര്‍ നേതൃത്വം നല്‍കുന്ന ബൈക്ക് ശേഖരവും, മിനിയും, മെര്‍സിഡീസ് ബെന്‍സ് എസ്എല്‍എസ് എഎംജിയും ഉള്‍പ്പെടുന്ന കാര്‍ ശേഖരവുമാണ് ദുല്‍ഖറിനെ ഗരാജിലുള്ളത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Dulquer Salmans New VW Polo Gets Fancy Number. Read in Malayalam.
Story first published: Wednesday, July 26, 2017, 14:20 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark