നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആളില്ല

Written By:

സംസ്ഥാനത്തെ മന്ത്രിമാരിലേക്ക് പുതിയ കാറുകള്‍ ഉടനെത്താനിരിക്കുകയാണ്. പുതിയ കാറുകള്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കാലപ്പഴക്കം ചെന്ന ഔദ്യോഗിക വാഹനങ്ങളെ വില്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനിടെ ശ്രദ്ധ നേടുന്നത് 1998 മോഡല്‍ മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസാണ്.

നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആരുമില്ല

കാരണം എന്തെന്നല്ലേ? മുന്‍ മുഖ്യമന്ത്രി ഇ കെ നയനാര്‍ ഉപയോഗിച്ച മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസിനെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഇത് വരെയും ആരും എത്തിയിട്ടില്ല. വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള മൂന്ന് മെര്‍സിഡീസ് ബെന്‍സ് കാറുകളാണ് ലേലത്തിന് വെച്ചിരിക്കുന്നത്.

നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആരുമില്ല

ഇപ്പോള്‍, ആലുവ ടൂറിസ്റ്റ് ഗസ്റ്റ് ഹൗസിലെ ഗോഡൗണില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസിനെ, മൂന്ന് വര്‍ഷത്തോളമാണ് മുഖ്യമന്ത്രിയായിരിക്കെ ഇ കെ നയനാര്‍ ഉപയോഗിച്ചിരുന്നത്.

നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആരുമില്ല

1996 ല്‍ മൂന്നാം തവണ മുഖ്യമന്ത്രിയായതിന് ശേഷമാണ്, ഇ കെ നയനാരിന്റെ ഔദ്യോഗിക കാറായി മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് കടന്നെത്തിയത്.

നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആരുമില്ല

ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അംബാസിഡറില്‍ നിന്നും മെര്‍സിഡീസിലേക്ക് നയനാര്‍ അന്ന് ചേക്കേറിയത്. ആഢംബര കാറിലേക്കുള്ള നയനാരിന്റെ ചുവട് മാറ്റം അന്ന് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു.

നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആരുമില്ല

പിന്നീട് 2001 ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെ വിവിഐപികളുടെ സഞ്ചാരത്തിന് മാത്രമായി നയനാരുടെ മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസിനെ നിയോഗിച്ചു.

നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആരുമില്ല

2006 വരെ മെര്‍സിഡീസ് ബെന്‍സ് തലസ്ഥാന നഗരിയില്‍ നിലകൊണ്ടു.

നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആരുമില്ല

കേരള സന്ദര്‍ശനം നടത്തുന്ന ഗവര്‍ണര്‍മാരും, കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന ഒട്ടനവധി വിവിഐപികളാണ് ഇക്കാലയളവില്‍ നയനാരുടെ മെര്‍സിഡീസില്‍ യാത്ര ചെയ്തിരുന്നത്.

നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആരുമില്ല

2007 ലാണ് നയനാര്‍ ഉപയോഗിച്ചിരുന്ന മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസിനെ ആലുവ ഗസ്റ്റ് ഹൗസിലേക്ക് വിനോദ സഞ്ചാര വകുപ്പ് കൊണ്ട് വന്നത്. തുടര്‍ന്ന്, കൊച്ചിയിലെത്തുന്ന വിവിഐപികളെയാണ് മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് കൊണ്ട് നടന്നത്.

നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആരുമില്ല

2012 ല്‍ കേടായ മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസിന്, അഞ്ച് ലക്ഷം രൂപ റിപ്പയറിംഗിന് ചെലവ് വരുമെന്നതിനെ തുടര്‍ന്നാണ് ആലുവ ഗസ്റ്റ് ഹൗസ് ഗോഡൗണില്‍ കാറിനെ വിനോദസഞ്ചാര വകുപ്പ് തളച്ചിട്ടത്.

നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആരുമില്ല

അന്ന് ഉപേക്ഷിച്ച മെര്‍സിഡീസിനെയാണ് ഇപ്പോള്‍ വിനോദസഞ്ചാര വകുപ്പ് ലേലത്തിന് വെച്ചിരിക്കുന്നത്. 2 ലക്ഷം രൂപ വിലയിലാണ് അധികൃതര്‍ കാറിനെ ലേലത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആരുമില്ല

2017 ജനുവരിയിലാണ് കാറിനായുള്ള ആദ്യ ലേലം നടന്നതെങ്കിലും നയനാരുടെ മെര്‍സിഡീസിനെ സ്വന്തമാക്കാന്‍ ആരും മുന്നോട്ട് വന്നില്ല.

നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആരുമില്ല

റിപ്പയറിംഗിനായി ചെലവിടേണ്ടി വരുന്ന ഉയര്‍ന്ന തുകയുടെ പശ്ചാത്തലത്തിലാണ് മിക്കവരും കാര്‍ സ്വന്തമാക്കാന്‍ മടിക്കുന്നത്. എന്നാല്‍ പ്രതീക്ഷ കൈവിടാന്‍ വിനോദ സഞ്ചാര വകുപ്പ് ഒരുക്കമല്ല. ഇനിയും രണ്ട് ലേലങ്ങള്‍ കൂടി നടത്താനുള്ള നീക്കത്തിലാണ് അധികൃതര്‍.

Source: thenewsminute

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Mercedes Benz used by former Kerala CM E.K Nayanar is for auction. Read in Malayalam.
Story first published: Thursday, June 1, 2017, 19:31 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark